സ്‌നേഹ സംഗമം മലയാളി സമാജ ത്തില്‍

January 30th, 2014

അബുദാബി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ – അബുദാബി കമ്മിറ്റി, 2014 ജനുവരി 31 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ വെച്ച് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.

കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിഖ് പരിപാടി ഉത്ഘാടനം ചെയ്യും. കെ. പി. സി. സി. സെക്രട്ടറി പി. ടി. അജയ് മോഹന്‍ മുഖ്യാതിഥി യായിരിക്കും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം യു. എ. ഇ. യിലെ കലാകാരന്മാര്‍ അണി നിരക്കുന്ന ഗാന മേള യും ഉണ്ടായിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സ്‌നേഹ സംഗമം മലയാളി സമാജ ത്തില്‍

സമാജം വിന്റര്‍ ക്യാമ്പ് സമാപിച്ചു

January 6th, 2014

അബുദാബി : മലയാളി സമാജ ത്തിന്റെ വിന്റര്‍ ക്യാമ്പ് സമാപിച്ചു. ബാല ജന വേദി സംസ്ഥാന ചെയര്‍മാന്‍ ജി. വി. ഹരിയും രവി മേനോനും ക്യാമ്പ് നയിച്ചു.

സമാപന ചടങ്ങില്‍ സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ സമ്മാന ങ്ങള്‍ വിതരണം ചെയ്തു. ഡയറക്ടര്‍ രവി മേനോന്‍, ജനറല്‍ കണ്‍വീനര്‍ ഷുക്കൂര്‍ ചാവക്കാട്, രാജലക്ഷ്മി സുനില്‍ എന്നിവര്‍ സംസാരിച്ചു.

ആണ്‍കുട്ടി കളുടെ വിഭാഗ ത്തില്‍ അസീം മന്‍സൂറും പെണ്‍കുട്ടി കളുടെ വിഭാഗ ത്തില്‍ ശ്രീലക്ഷ്മി അനിലും നല്ല ക്യാമ്പംഗ ങ്ങളായി തെര ഞ്ഞെടുക്കപ്പെട്ടു.

ഷാഡോ, മെര്‍ക്കുറി, ഫയര്‍ എന്നീ ഗ്രൂപ്പുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് സ്വാഗതവും ഷഹന മുജീബ് നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സമാജം വിന്റര്‍ ക്യാമ്പ് സമാപിച്ചു

മലയാളി സമാജ ത്തില്‍ വിന്റര്‍ ക്യാംപ്

December 25th, 2013

അബുദാബി : സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി മുസ്സഫയിലെ അബുദാബി മലയാളി സമാജ ത്തില്‍ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിന്റര്‍ ക്യാംപ് സംഘടിപ്പിക്കും.

5 വയസ്സു മുതല്‍ 15 വയസ്സു വരെ യുള്ള കുട്ടി കള്‍ക്കു വേണ്ടി യാണ് വിന്റര്‍ ക്യാംപ് ഒരുക്കുന്നത്. ജവഹര്‍ ബാല ജന വേദി ചെയര്‍മാന്‍ ജി. വി. ഹരി യുടെ നേതൃത്വത്തിലാണ് ജനുവരി രണ്ടു വരെ ക്യാംപ് നടക്കുക. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കു വിന്റര്‍ ക്യാമ്പില്‍ പങ്കെടുക്കാം.

വിശദ വിവരങ്ങള്‍ക്ക്: 055 22 42 732 , 050 67 26 493.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on മലയാളി സമാജ ത്തില്‍ വിന്റര്‍ ക്യാംപ്

കെ കരുണാകരന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

December 24th, 2013

k-karunakaran-ePathram
അബുദാബി : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവു മായിരുന്ന കെ. കരുണാകരന്റെ മൂന്നാമത് ചരമ വാര്‍ഷിക ദിന ത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് അബുദാബി കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അബുദാബി മലയാളി സമാജ ത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഒ. ഐ. സി. സി. പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട്, ഗ്ലോബല്‍ കമ്മിറ്റി അംഗം നളിനാക്ഷന്‍ ഇരട്ടപ്പുഴ, ട്രഷറര്‍ ഷിബു വര്‍ഗീസ്, പി. വി. ഉമ്മര്‍, അബ്ദുല്‍ ഖാദര്‍ തിരുവത്ര, വിജയ രാഘവന്‍ എന്നിവര്‍ ലീഡറെ അനുസ്മരിച്ച് സംസാരിച്ചു.

അഷറഫ് പട്ടാമ്പി സ്വാഗതവും ജീബ എം സാഹിബ് നന്ദിയും പറഞ്ഞു. കെ. കരുണാകരനെ കുറിച്ചുള്ള ‘എന്റെ ലീഡര്‍’ എന്ന ഡോക്യു മെന്ററി പ്രദര്‍ശി പ്പിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on കെ കരുണാകരന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

സമാജം ശിശുദിനാഘോഷം

November 17th, 2013

അബുദാബി : മലയാളി സമാജം ബാലവേദി ശിശു ദിനാഘോഷം സംഘടിപ്പിച്ചു. ബാല വേദി പ്രസിഡന്റ് ദേവികാ ലാലി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ, ജനറല്‍ സെക്രട്ടറി നവനീത് സുനില്‍, സമാജം പ്രസിഡന്റ്. മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ആര്‍ട്സ് സെക്രട്ടറി വി. വി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി പ്രവര്‍ത്തകരുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സമാജം ശിശുദിനാഘോഷം

Page 30 of 38« First...1020...2829303132...Last »

« Previous Page« Previous « ‘വടകര മഹോത്സവം – 2014’ ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » കൊയ്ത്തുല്‍സവം ആഘോഷിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha