മലയാളി സമാജം പ്രവര്‍ത്തനോദ്ഘാടനം

May 15th, 2014

abudhabi-malayalee-samajam-logo-epathram

അബുദാബി : മുസ്സഫയിലെ അബുദാബി മലയാളി സമാജം 2014 -15 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം നിര്‍വഹിക്കും.

മെയ് 15 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ഉല്‍ഘാടന പരിപാടി യില്‍ പത്മശ്രീ എം. എ. യൂസഫലി മുഖ്യ അതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

തുടര്‍ന്നു നടക്കുന്ന പരിപാടി യില്‍ സമാജം വനിതാ വിഭാഗത്തിന്റെ യും ബാലവേദി യുടേയും പ്രവര്‍ത്തന ഉല്‍ഘാടനം ദീപാ സീതാറാം നിര്‍വ്വഹിക്കും. വിവിധ കലാ പരിപാടി കളും അരങ്ങേറും.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on മലയാളി സമാജം പ്രവര്‍ത്തനോദ്ഘാടനം

സോഷ്യല്‍ ഫോറം കുടുംബ സംഗമം നടത്തി

May 4th, 2014

അബുദാബി : സാംസ്കാരിക കൂട്ടായ്മയായ സോഷ്യല്‍ ഫോറം കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

മുസഫ യില്‍ നടന്ന പരിപാടി യില്‍ പ്രസിഡന്റ് മനോജ് പുഷ്‌കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് നമ്പ്യാരുടെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ നിസാറുദ്ദീന്‍, അബ്ദുല്‍ അസീസ് മൊയ്തീന്‍, വി. വി. സുനില്‍, ഷീജാ സുരേഷ്, മുജീബ് എന്നിവര്‍ സംസാരിച്ചു.

ഇരുനൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത യോഗ ത്തില്‍ ശൈഖ് ഹംദാന്‍ വിദ്യാഭ്യാസ പുരസ്കാരം നേടിയ അനുഷ്മാ ബാലകൃഷ്ണന്‍, ദിവ്യാ മനോജ് എന്നിവരെ അനുമോദിച്ചു.

രക്ഷാധികാരി അനില്‍ പ്രകാശ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് കണ്ണൂര്‍ രഞ്ജിത്ത്, ഹംദാ നൗഷാദ് എന്നിവര്‍ നയിച്ച ഗാനമേള അരങ്ങേറി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on സോഷ്യല്‍ ഫോറം കുടുംബ സംഗമം നടത്തി

സമാജം തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം : മനോജ് പുഷ്‌കര്‍

April 29th, 2014

അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യുന്നു എന്നാരോപിച്ച് വോട്ടു ചെയ്യാനെത്തിയ അംഗ ങ്ങളെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ച് സമാജം മുന്‍ പ്രസിഡണ്ടും പരാജയ പ്പെട്ട സ്ഥാനാര്‍ത്ഥി യുമായ മനോജ് പുഷ്‌കര്‍, എതിര്‍ പാനലിന് എതിരെ അബുദാബി സാമൂഹിക ക്ഷേമ മന്ത്രാലയ ത്തില്‍ പരാതി നല്‍കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ജിത്തു കുമാര്‍, സുരേഷ് ഭാസി, സനീഷ്, സോണി വിവേക്, രഞ്ജിത്ത്, നളിന്‍ കുമാര്‍, മനോജ് കൃഷ്ണന്‍, സന്തോഷ് കുമാര്‍ എന്നീ അംഗങ്ങളെ യാണ് കള്ളവോട്ടര്‍മാരെന്ന പേരില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ പ്രവര്‍ത്തന ത്തിനു നേതൃത്വം നല്‍കിയ ഷിബു വര്‍ഗീസ്, മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ എന്നിവരുടെ പേരിലായിരി ക്കും പരാതി നല്‍കുക

ഫലപ്രഖ്യാപനം നടന്ന ദിവസം രാവിലെ പുതുതായി തിരഞ്ഞെടുക്ക പ്പെട്ട പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ തന്റെ മുറിയില്‍ അനധികൃത മായി പ്രവേശിച്ച് രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായി മനോജ് പുഷ്‌കര്‍ ആരോപിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on സമാജം തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം : മനോജ് പുഷ്‌കര്‍

സമാജം ഭരണം ‘സേവ് സമാജം’ പാനലിന്

April 27th, 2014

അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസിന്റെ നേതൃത്വ ത്തിലുള്ള സേവ് സമാജം പാനലിനു വന്‍ വിജയം.

ഷിബു വര്‍ഗീസ് പ്രസിഡന്‍റായും സുരേഷ് പയ്യന്നൂര്‍ ജനറല്‍ സെക്രട്ടറി യായും അഷ്റഫ് പട്ടാമ്പി വൈസ് പ്രസിഡന്‍റായും ടി. എം. ഫസലുദ്ദീന്‍ ട്രഷററായും തെരഞ്ഞെടുക്ക പ്പെട്ടു.

എസ്. അനില്‍കുമാര്‍, എം. എം. അന്‍സാര്‍, എം. ഹാഷിം, നിബു സാം ഫിലിപ് , സി. പി. സന്തോഷ്, സതീഷ് കുമാര്‍, വക്കം ജയലാല്‍, വിജയ രാഘവന്‍, കെ. സതീഷ് കുമാര്‍, വിജയന്‍ ശ്രീധരന്‍, യേശുശീലന്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗ ങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷം സമവായത്തിലൂടെ പ്രസിഡന്‍റായ മനോജ് പുഷ്കറി നെയാണ് ഷിബു വര്‍ഗീസ് വോട്ടെടു പ്പിലൂടെ പരാജയ പ്പെടുത്തിയത്.

ഫ്രന്‍ഡ്സ് എ. ഡി. എം. എസ്, ദര്‍ശന സാംസ്കാരിക വേദി, മലയാളി സൗഹൃദ വേദി, അബൂദാബി സോഷ്യല്‍ ഫോറം, ഐ. ഒ. സി അബൂദബി, കല അബൂദബി, യുവ കലാ സാഹിതി, നൊസ്റ്റാള്‍ജിയ, അരങ്ങ് സാംസ്കാരിക വേദി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന താണ് ‘സേവ് സമാജം’ സമിതി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on സമാജം ഭരണം ‘സേവ് സമാജം’ പാനലിന്

മലയാളി സമാജം ഭരണ സമിതി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

April 20th, 2014

അബുദാബി : മലയാളി സമാജം ജനറൽ ബോഡിയും ഭരണ സമിതി തെരഞ്ഞെടുപ്പും ഏപ്രിൽ 24വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് നടക്കും.

മൊത്തം 947 പേര്‍ ക്ക് വോട്ടുള്ള മലയാളീ സമാജത്തിൽ ഇത്തവണ നിലവിലെ പ്രസിഡന്റ് മനോജ് പുഷ്കറിന്റെ നേതൃത്വ ത്തില്‍ ഒരു വിഭാഗം മത്സര രംഗത്തുണ്ട്.

ദര്‍ശന, ഫ്രണ്ട്സ് എ. ഡി. എം. എസ്, സോഷ്യല്‍ ഫോറം, ഇന്ദി രാഗാന്ധി വീക്ഷണം ഫോറം, ഐ. ഒ. സി, മലയാളി സൌഹൃദ വേദി, കല അബുദാബി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നു കൊണ്ട് ‘സേവ് സമാജം’ എന്ന പേരില്‍ മുന്നണി രൂപീകരിച്ച് ഷിബു വര്‍ഗീസ് പ്രസിഡന്റും സുരേഷ് പയ്യന്നൂര്‍ ജനറല്‍ സെക്രട്ടറി യുമായ വേറെ ഒരു പാനലും പാനൽ മത്സര രംഗത്തുണ്ട്.

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം സ്വതന്ത്ര രായും മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പി ച്ചിട്ടുണ്ട്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on മലയാളി സമാജം ഭരണ സമിതി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

Page 34 of 39« First...1020...3233343536...Last »

« Previous Page« Previous « സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ സമാപനം മെയ് ഒന്നിന്
Next »Next Page » ക്രൈസ്തവ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha