സാഹിത്യം : അവശത അനുഭവിക്കുന്നവരുടെ ശബ്ദമാവണം എന്ന് ഓണക്കൂര്‍

April 17th, 2014

അബുദാബി : സമൂഹ ത്തില്‍ അവശത അനുഭവിക്കുന്ന വരുടെ ശബ്ദം ആയിരിക്കണം സാഹിത്യ സൃഷ്ടികള്‍ എന്ന് പ്രമുഖ സാഹിത്യ കാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. അബുദാബി മലയാളി സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രണയ ത്തെക്കുറിച്ച് എഴുതി ക്കൊണ്ട് തുടങ്ങിയ താന്‍ സമൂഹ ത്തില്‍ പാര്‍ശ്വവത്കരിക്ക പ്പെട്ട സ്ത്രീകളുടെ വേദന കള്‍ എഴുതി ത്തുടങ്ങിയ പ്പോള്‍ ആണ് സാഹിത്യ നിയോഗം തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

ലോക ത്തിന്റെ ഏതു കോണില്‍ എത്തിയാലും മലയാള ത്തെ മുറുകെ പ്പിടിക്കുന്ന നമ്മുടെ പുതു തലമുറ പ്രതീക്ഷ യാണെന്നും നമ്മുടെ മക്കളെ ഭാഷയെ സ്‌നേഹിക്കുന്ന വരായി വളര്‍ത്തി എടുക്കണം എന്നും അദ്ദേഹം പ്രവാസി കളെ ഓര്‍മ്മിച്ചു

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് കാഷ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷാനവാസ് കടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , ,

Comments Off on സാഹിത്യം : അവശത അനുഭവിക്കുന്നവരുടെ ശബ്ദമാവണം എന്ന് ഓണക്കൂര്‍

പ്രവാസി സാഹിത്യ മല്‍സര വിജയികള്‍

March 22nd, 2014

അബുദാബി : ആഗോള പ്രവാസി മലയാളി കള്‍ക്കായി അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.

‘പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദ മാക്കി നടത്തിയ കഥ, കവിത, ലേഖന മല്‍സര ത്തിലെ വിജയി കളായി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കിയ വര്‍ക്ക് 10001, 5001, 3001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്ര വുമാണ് സമ്മാനിക്കുക.

കഥ : 1. ഒറ്റയ്ക്കൊരമ്മ – നജീം കൊച്ചു കലുങ്ക് (സൌദി അറേബ്യ), 2. വീണ്ടെടുപ്പ് – റഫീഖ് എടപ്പാള്‍ (അബുദാബി), 3.അനര്‍ട്ടാഗ്രാമോ – സലീം അയ്യനത്ത് (ഷാര്‍ജ).

കവിത : 1. ഒഴിവു ദിനം – ദയാനന്ദന്‍, 2. പ്രവാസികള്‍ – ജാസിര്‍ എരമംഗലം (അബുദാബി), 3. മരുഭൂമി പറഞ്ഞത് – റഫീഖ് പന്നിയങ്കര (സൌദി അറേബ്യ).

പ്രവാസ ജീവിതം എന്ന വിഷയ ത്തില്‍ നടന്ന ലേഖന മല്‍സര ത്തില്‍ ഷീബ രാമചന്ദ്രന്‍ (സൗദി അറേബ്യ), നാന്‍സി റോജി (യു. എ. ഇ.), സിന്ധു സജി (യു. എ. ഇ.) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാന ങ്ങള്‍ കരസ്ഥമാക്കി.

അസ്മോ പുത്തന്‍ചിറ, അഷ്റഫ് പേങ്ങാട്ടയില്‍ എന്നിവര്‍ അടങ്ങിയ ജൂറി യാണ് സാഹിത്യ മല്‍സര ങ്ങളിലെ വിജയി കളെ തെരഞ്ഞെടുത്തത്.

ഏപ്രില്‍ ആദ്യ വാരം സമാജ ത്തില്‍ വെച്ച് നടക്കുന്ന സാഹിത്യ പുരസ്കാര ദാന ചടങ്ങില്‍ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on പ്രവാസി സാഹിത്യ മല്‍സര വിജയികള്‍

സമാജം സാഹിത്യ പുരസ്കാരം ഡോ.ജോര്‍ജ് ഓണക്കൂറിന്

March 21st, 2014

അബുദാബി : മലയാളി സമാജ ത്തിന്‍െറ 2013ലെ സാഹിത്യ പുരസ്കാരം ഡോ.ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് അവാര്‍ഡ്.

പ്രഫ. വി. മധു സൂദനന്‍ നായര്‍ അധ്യക്ഷനും ഡോ. പി. വേണു ഗോപാലന്‍, ഡോ. എം. എന്‍. രാജന്‍ എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് പുരസ്കാരം നിര്‍ണ യിച്ചത്.

മലയാള ത്തില്‍ ആധുനികത യുടെ പ്രഭാവ കാലത്ത് എഴുതി ത്തുടങ്ങിയ ഡോ. ജോര്‍ജ് ഓണക്കൂര്‍, മനുഷ്യ ജീവിത ത്തിന്‍െറ സങ്കീര്‍ണവും സൂക്ഷ്മ വുമായ അനുഭവ ങ്ങളുടെ ആഖ്യാനം കൊണ്ടും കാല്‍പനി കവും തെളിമ യാര്‍ന്നതു മായ ശൈലി കൊണ്ടും സാഹിത്യ ത്തില്‍ സ്വന്ത മായ സ്ഥാനം കണ്ടത്തെി എന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്കാരം ഡോ.ജോര്‍ജ് ഓണക്കൂറിന്

സമാജം ‘ബേബി ഷോ’ ശ്രദ്ധേയമായി

March 17th, 2014

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ബേബി ഷോ പങ്കാളി കളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. വിവിധ പ്രായ ങ്ങളിലുളള അന്‍പതോളം കുട്ടി കളാണ് ബേബി ഷോ യില്‍ മല്‍സരിച്ചത്.

മൂന്ന് വയസ്സില്‍ താഴെയുള്ള വരുടെ മത്സര ത്തില്‍ ബെസ്റ്റ്‌ബോയ് ആയി നതാനില്‍ ടോണി റിനോഷും ബെസ്റ്റ് ഗേള്‍ ആയി ശ്രേഷ്ട സൂര്യയും 3 വയസ്സിനും 6 വയസ്സിനും ഇട യില്‍ പ്രായ മുള്ള വരുടെ മത്സര ത്തില്‍ ബേബി പ്രിന്‍സ് ആയി സൂര്യ എന്‍. റോയിയും ബേബി പ്രിന്‍സസ് ആയി ഷാസ മറിയ വും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ശ്രീവിദ്യ, ഡോ. അനുപമ, ഗീത അശോക് എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.

വ്യത്യസ്ഥ ങ്ങളായ മത്സര ങ്ങളിലൂടെ കുട്ടി കളിലെ കഴിവ് പുറത്ത്‌കൊണ്ടു വരാന്‍ അവതാരിക മാരായ ജുമാന കാദിരി യും വിദ്യാ ബാബുവും മികവ് കാട്ടി.

മലയാളി സമാജം സെക്രട്ടറി ഷിബു വര്‍ഗീസ്, വനിതാ വിഭാഗം കണ്‍വീനര്‍ ഷീജ സുരേഷ്, ജീബ എം. സാഹിബ്, ഷഹന മുജീബ്, രാജി സുനില്‍, ഷംല നൗഷാദ്, സുരേഖാ ദിലീപ്, സുഷമ അനില്‍,സീനത്ത് സഗീര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on സമാജം ‘ബേബി ഷോ’ ശ്രദ്ധേയമായി

ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ

March 14th, 2014

അബുദാബി : മലയാളി സമാജത്തിന്റെ ആഭിമുഖ്യ ത്തില്‍ ഇസ്ലാമിക സാഹിത്യ മത്സര ങ്ങള്‍ നടത്തുന്നു.

ഖുര്‍ ആന്‍ പാരായണം, ഇസ്ലാമിക് ക്വിസ്, പ്രസംഗം, ഭക്തി ഗാനാലാപന മല്‍സര ങ്ങള്‍ എന്നിവ യാണ് ഇതില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

മാർച്ച്‌ 17, 18, തിങ്കൾ, ചൊവ്വ എന്നീ ദിവസ ങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ മുസ്സഫ യിലെ സമാജ ത്തില്‍ നടക്കുന്ന മത്സര ങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് 02 55 37 600, 050 67 26 493 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം എന്നു സംഘാടകര്‍ അറിയിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ

Page 35 of 39« First...102030...3334353637...Last »

« Previous Page« Previous « കെ. എം. സി. സി. പരിപാടി കള്‍ മാറ്റി വെച്ചു
Next »Next Page » മല്ലികാ സാരാഭായ് മൽസരത്തിനില്ല »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha