സമാജം ശിശുദിനാഘോഷം

November 17th, 2013

അബുദാബി : മലയാളി സമാജം ബാലവേദി ശിശു ദിനാഘോഷം സംഘടിപ്പിച്ചു. ബാല വേദി പ്രസിഡന്റ് ദേവികാ ലാലി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ, ജനറല്‍ സെക്രട്ടറി നവനീത് സുനില്‍, സമാജം പ്രസിഡന്റ്. മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ആര്‍ട്സ് സെക്രട്ടറി വി. വി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി പ്രവര്‍ത്തകരുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സമാജം ശിശുദിനാഘോഷം

ഓ ഐ സി സി യുടെ അച്ചടക്ക നടപടി

November 14th, 2013

അബുദാബി : ഓ ഐ സി സി അബുദാബി ആലപ്പുഴ ജില്ലാ കമ്മിറ്റി യുടെ നേതൃത്വ ത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി ബാബു പ്രസാദ്‌ പങ്കെടുത്ത ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങ് അലങ്കോല പ്പെടുത്താൻ ശ്രമിച്ചതിനു ഓ ഐ സി സി അബുദാബി കമ്മിറ്റി യുടെ സെക്രട്ടറി എ എം അൻസാറിനെ സംഘടന യുടെ പ്രാഥമിക അംഗത്വ ത്തിൽ നിന്നും കെ പി സി സി പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ദശ പുത്രനെ താക്കീത് ചെയ്യുകയും ചെയ്തു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഓ ഐ സി സി യുടെ അച്ചടക്ക നടപടി

അഖില ലോക സാഹിത്യ മല്‍സരം സമാജ ത്തില്‍

November 9th, 2013

abudhabi-malayalee-samajam-logo-epathram

അബുദാബി : മലയാളി സമാജം അഖില ലോക തലത്തില്‍ കേരളത്തിനു പുറത്തുള്ള പ്രവാസി മലയാളി കള്‍ക്കായി ‘പ്രവാസ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി കഥ, കവിത, ലേഖന മത്സരം നടത്തുന്നു.

മലയാള ത്തിലുള്ള കലാ സൃഷ്ടികൾ പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖ കൂടെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഡിസംബര്‍ 25 നു മുമ്പായി ഷാനവാസ് കടയ്ക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി പി. ഒ. ബോക്സ് 2779, അബുദാബി, യു. എ. ഇ. എന്ന വിലാസ ത്തില്‍ ലഭിക്കണം. മത്സര ത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കുന്ന വിജയി കള്‍ക്ക് യഥാക്രമം 10001, 5001, 3001 രൂപ സമ്മാനവും പ്രശസ്തി പത്രവും നല്‍കും. കഥ, ലേഖനം എന്നിവ നാല് ഫുള്‍സ്കാപ്പ് പേജില്‍ കവിയാന്‍ പാടില്ല.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on അഖില ലോക സാഹിത്യ മല്‍സരം സമാജ ത്തില്‍

ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു​

October 31st, 2013

indira-gandhi-epathram
അബുദാബി ​ : ഇന്ത്യയുടെ മുൻപ്രധാന​ ​മന്ത്രി ഇന്ദിര ഗാന്ധി ​ ​യുടെ ഇരുപത്തി ഒമ്പതാമത് രക്ത സാക്ഷിത്വ ദിനം, ഓവർസീസ്‌ ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ്സ് അബുദാബി​ ​യുടെ നേതൃത്വ ​ ​ത്തിൽ ഐക്യ​ ​ദാർഡ്യ ദിന ​ ​മായി ആചരിക്കുന്നു​.

ഒക്ടോബർ 31 നു അബുദാബി മലയാളി സമാജ ​ ​ത്തിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറിയും മുന്‍ എം എല്‍ എ യുമായ ബാബു പ്രസാദ്,​ ​പെൻഷൻ ബോർഡ് ചെയർമാൻ എം എം ബഷീർ എന്നിവർ പങ്കെടുക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു​

ഹൈബി ഈഡന് അബുദാബി യില്‍ സ്വീകരണം

October 16th, 2013

അബുദാബി : ഓ. ഐ. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യാന്‍ എത്തുന്ന ഹൈബി ഈഡന്‍ എം. എല്‍. എ.ക്ക് അബുദാബി മലയാളി സമാജ ത്തില്‍ വെച്ച് ഓ. ഐ. സി. സി. അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ 17 വ്യാഴാഴ്‌ച വൈകിട്ട് 7.30 നു സ്വീകരണം നല്‍കുന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഹൈബി ഈഡന്‍ എം. എല്‍. എ. ഉത്ഘാടനം ചെയ്യും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഹൈബി ഈഡന് അബുദാബി യില്‍ സ്വീകരണം

Page 37 of 39« First...102030...3536373839

« Previous Page« Previous « തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു
Next »Next Page » കുവൈറ്റില്‍ ‘നോട്ടം-2013’ വെള്ളിയാഴ്ച്ച »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha