ഹൈബി ഈഡന് അബുദാബി യില്‍ സ്വീകരണം

October 16th, 2013

അബുദാബി : ഓ. ഐ. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യാന്‍ എത്തുന്ന ഹൈബി ഈഡന്‍ എം. എല്‍. എ.ക്ക് അബുദാബി മലയാളി സമാജ ത്തില്‍ വെച്ച് ഓ. ഐ. സി. സി. അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ 17 വ്യാഴാഴ്‌ച വൈകിട്ട് 7.30 നു സ്വീകരണം നല്‍കുന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഹൈബി ഈഡന്‍ എം. എല്‍. എ. ഉത്ഘാടനം ചെയ്യും.

- pma

വായിക്കുക: ,

Comments Off on ഹൈബി ഈഡന് അബുദാബി യില്‍ സ്വീകരണം

ദര്‍ശന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കള്‍

October 14th, 2013

അബുദാബി :മുസ്സഫ ദര്‍ശന സാംസ്‌കാരിക വേദി സംഘടിപ്പിച്ച യു. എ. ഇ. ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കളായി.

32 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒന്നര മാസ ക്കാലമായി മുസ്സഫയില്‍ നടന്നു വന്നിരുന്ന യു. എ. ഇ. ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് 40 റണ്‍സിനു വിജയിച്ചു.

അബു അഷ്‌റഫ്‌ അബുദാബി യാണ് റണ്ണര്‍ അപ്പ്. ദര്‍ശന സാംസ്കാരിക വേദി, മലയാളീ സമാജ ത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ വെച്ച് വിജയി കള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ദര്‍ശന പ്രസിഡന്റ് ബിജു വാര്യര്‍, സെക്രട്ടറി സതീഷ്‌ കൊല്ലം, എന്‍. പി. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളി സമാജം പ്രസിഡന്‍റ് മനോജ്പുഷ്‌കര്‍, വൈസ്‌ പ്രസിഡന്റ് പി. സതീഷ്‌ കുമാര്‍, സെക്രട്ടറി ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ദര്‍ശന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കള്‍

ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്രം : ജി. കാര്‍ത്തികേയന്‍

October 8th, 2013

speaker-g-karthikeyan-in-meet-the-press-ePathram
അബുദാബി : ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്ര മാണെന്ന് കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ ഗാന്ധിസ ത്തിന്റെ വ്യത്യസ്ത തല ങ്ങളെ ക്കുറിച്ച് ഗവേഷണം നടക്കുക യാണ്.

ഒട്ടനവധി വിദേശ വിദ്യാര്‍ഥികള്‍ ഇന്നും ഗാന്ധി ആശ്രമ ങ്ങളില്‍ താമസിച്ച് ഗവേഷണം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പല പദ്ധതി കളും ഗാന്ധിയന്‍ സ്വപ്നങ്ങളെ സാക്ഷാത്കരി ക്കാന്‍ വേണ്ടി രൂപം നല്‍കിയവ യാണ്.

കാലാതിവര്‍ത്തി യായ കര്‍മ മാര്‍ഗമാണ് ഗാന്ധിസം. ഏതൊരു കാലത്തെയും പ്രശ്‌നങ്ങളെ അഭിമുഖീകരി ക്കാന്‍ ഗാന്ധിസ ത്തിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.

അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ ത്തിലും സ്പീക്കര്‍ക്ക് നല്‍കിയ സ്വീകരണ ത്തിലും പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

gandhi-jayanthi-celebration-in-samajam-ePathram

അബുദാബി മലയാളീ സമാജം ഗാന്ധി ജയന്തി ദിന പരിപാടിയില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

സമാജം പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. വൈ. സിധീര്‍കുമാര്‍ ഷെട്ടി, അബ്ദുല്‍റഹ്മാന്‍ ഹാജി, എന്‍. പി. മുഹമ്മദാലി, സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സമാജം നടത്തിയ ദേശ ഭക്തി ഗാന മത്സര ത്തിലും ഓണാഘോഷ മത്സര ങ്ങളിലും വിജയിച്ച വര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്രം : ജി. കാര്‍ത്തികേയന്‍

Page 39 of 39« First...102030...3536373839

« Previous Page « എം. എ. യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്
Next » ‘ഡ്രീംസ് അറേബ്യ 2013’ ഒക്ടോബർ 18 ന് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha