അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

November 23rd, 2019

shahala_epathram

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു.

വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.

- അവ്നി

വായിക്കുക: , , , ,

Comments Off on അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

November 17th, 2019

fathima_epathram

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുദർശൻ പത്മനാഭൻ ഐഐടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. അധ്യാപകനായ സുദർശനാണ് തന്റെ മരണത്തിനു കാരണക്കാരിൽ ഒരാളെന്ന് ഫാത്തിമ തന്റെ ഫേണിൽ കുറിച്ചിരുന്നു. ഫാത്തിമയുടെ പതാവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

നോര്‍ക്ക ഓഫീസിലെത്തിയാണ് പിതാവിന്റെ മൊഴി രേഖപ്പെടുത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരായ തെളിവുകൾ പിതാവ് അന്വേഷണ സംഘത്തിന് കൈമാറി.ഫോണിൽ 28 പേജുകളിലായി മരണത്തിന് മുൻപ് ഫാത്തിമ കുറിച്ചു വച്ചിരുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

അലി അസ്കര്‍ മഹ് ബൂബി യുടെ പുസ്തകം പ്രകാശനം ചെയ്തു

November 5th, 2019

be-a-muslim-in-your-heart-book-written-by-ali-asker-mehboobi-ePathram
ഷാർജ : പ്രവാസി മലയാളിയും എഴുത്തുകാരനു മായ അലി അസ്ക്കർ മഹ് ബൂബി രചിച്ച ഇംഗ്ലീഷ് പുസ്തകം ‘Be a Muslim in Your Heart’ ഷാർജ രാജ്യാന്തര പുസ്തക മേള യിൽ വെച്ച് പ്രകാശനം ചെയ്തു. മേളയിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നോളജ്‌ ഫൗണ്ടേഷന്റെ പവലിയ നിലാണ് പ്രകാശനം നടന്നത്.

ഫൗണ്ടേഷൻ കോർപ്പറേറ്റ് കമ്മ്യൂണി ക്കേഷന്‍ ഡയറ ക്ടർ ഹുസൈൻ മുഹമ്മദ്, പുന്നക്കൻ മുഹമ്മദലിക്കു നൽകി കൊണ്ടാണ് പ്രകാശനം ചെയ്തത്.

മലപ്പുറം മറ്റത്തൂര്‍ സ്വദേശിയും പ്രവാസി യുമായ അലി അസ്കര്‍ മഹ് ബൂബി, തന്റെ ആത്മീയ ഗുരുവായ ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് സുല്‍ ത്താന്റെ ദർശന ങ്ങളേയും അദ്ധ്യാപന ങ്ങളെയും പരിചയ പ്പെടു ത്തുക യാണ് സുൽത്താനി പബ്ലി ക്കേഷൻസ് പുറത്തിറ ക്കിയ ‘Be a Muslim in Your Heart’ എന്ന പുസ്തക ത്തിലൂടെ.

ചടങ്ങിൽ ഗ്രന്ഥകാരൻ അലി അസ്കര്‍ മഹ് ബൂബി, ഇബ്രാഹിം കാരക്കാട്, ഹൈദർ സുൽത്താനി, ഷെമീർ സുൽത്താനി, ഫിറോസ്‌, റഷീദ്, ഗഫൂർ തുടങ്ങി യവർ സംബന്ധിച്ചു. പ്രിയ ദർശനി യുടെ പവലിയനിൽ  ‘Be a Muslim in Your Heart’ എന്ന പുസ്തകം ലഭ്യമാവും.

- pma

വായിക്കുക: , , ,

Comments Off on അലി അസ്കര്‍ മഹ് ബൂബി യുടെ പുസ്തകം പ്രകാശനം ചെയ്തു

യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി

November 4th, 2019

pinarayi-vijayan-epathram

യുഎപിഎയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കും. പരിശോധിച്ച ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. യുഎപിഎ നിയമം നടപ്പാക്കുന്നതിനോട് സംസ്ഥാനസര്‍ക്കാരിന് യോജിപ്പില്ല.

ഈ കേസില്‍ യുഎപിഎ പൊലീസ് ചാര്‍ജ് ചെയ്ത ഉടന്‍ നടപ്പില്‍ വരില്ല. യുഎപിഎക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി

Page 14 of 42« First...1213141516...203040...Last »

« Previous Page« Previous « എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി
Next »Next Page » ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha