യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

June 23rd, 2019

binoy_epathram

കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിൻ്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

ഇന്ത്യൻ മീഡിയ അബു ദാബി യുടെ ഇഫ്താർ സംഗമം

May 28th, 2019

indian-media-ima-iftar-2019-ePathram
അബുദാബി : നയതന്ത്ര കാര്യാലയ ങ്ങളെയും സമൂഹ ത്തെയും കൂട്ടി യിണ ക്കുന്ന പാല മാണ് മാധ്യമ പ്രവർ ത്തകര്‍ എന്ന് ഇന്ത്യൻ എംബസി യിലെ കോൺ സൽ എം. രാജ മുരു കൻ.

എംബ സി യുടേത് ഉള്‍പ്പെടെ യു. എ. ഇ. യിലെ പൊതു ജന താൽപര്യമുള്ള വിഷയങ്ങൾ ജന ങ്ങളില്‍ എത്തി ക്കുന്നതിൽ മാധ്യമ പ്രവർ ത്ത കർ നൽകുന്ന സഹകരണം വില പ്പെട്ടതാണ് എന്നും പൊതു മാപ്പ് പ്രഖ്യാപിച്ച സന്ദർഭ ത്തില്‍ അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർ ത്തകർ മികച്ച സേവനം കാഴ്ച വച്ച തായും എം. രാജ മുരുകൻ കൂട്ടി ച്ചേർത്തു.

ഇന്ത്യൻ മീഡിയ അബുദാബി (ഇമ) സംഘടി പ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.

പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയ ങ്ങൾ എംബസി യുടെ ശ്രദ്ധ യിൽ പ്പെടു ത്തി പ്രശ്ന പരിഹാരം തേടുന്ന തിലും മാധ്യമ പ്രവർ ത്തകർ കാണി ക്കുന്ന ജാഗ്രത പ്രശംസ നീയ മാണ്. പ്രവർ ത്തന ങ്ങൾക്ക് എംബസി യുടെ പിന്തുണ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡണ്ട്റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ – സാംസ്കാരിക സംഘ ടനാ സാരഥി കളായ ഷിബു വർഗീസ്, എ. കെ. ബീരാൻ കുട്ടി, പി. സത്യ ബാബു, ഹംസ നടു വിൽ, സലീം ചിറ ക്കൽ, വി. ടി. വി. ദാമോദരൻ, ഗഫൂർ, ചന്ദ്ര ശേഖരൻ, ഇമ ട്രഷറർ സമീർ കല്ലറ എന്നിവർ സംസാ രിച്ചു. ഇമ അംഗ ങ്ങളായ മാധ്യമ പ്രവർ ത്തകരും കുടുംബാംഗ ങ്ങളും സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ മീഡിയ അബു ദാബി യുടെ ഇഫ്താർ സംഗമം

മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

May 26th, 2019

ramesh_epathram

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തേ ശൈ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ത​ങ്ങ​ൾ​ക്ക് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​ണ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ക​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് വ​സ്തുനി​ഷ്ഠ​മാ​യ വി​ല​യി​രു​ത്ത​ല​ല്ല വി​ജ​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. തെ​റ്റ് പ​റ്റി​യ​ത് ത​ങ്ങ​ൾ​ക്ക​ല്ലെ​ന്ന് പി​ണ​റാ​യി വാ​ദി​ക്കു​ന്നു. മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

- അവ്നി

വായിക്കുക: , , ,

Comments Off on മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ

May 6th, 2019

School-Kerala_epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് 599 സർക്കാർ സ്കൂളുകൾ. കഴിഞ്ഞ വർഷത്തേതിനേക്കാൾ 82 സർക്കാർ സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടിയതിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 517 സ്കൂളുകൾക്ക് ആയിരുന്നു 100 ശതമാനം വിജയം നേടാനായത്.

ഇത്തവണ, ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ് – 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂജില്ല വയനാട് – 93.22 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസജില്ല കുട്ടനാടാണ് – 99. 9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 93.22 ശതമാനം.

ഏറ്റവും കൂടുതൽ വിദ്യർഥികൾ പരീക്ഷയെഴുതിയ സ്കൂൾ പികെഎം എച്ച് എസ് എസ് എടരിക്കോടാണ് – കുട്ടികളുടെ എണ്ണം 24019.
രണ്ട് കുട്ടികൾ പരീക്ഷയെഴുതിയ പത്തനംതിട്ട ജില്ലയിലെ ഗവ. ഗേൾസ് എച്ച് എസ് എസ്, പെരിങ്ങരയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്.

- അവ്നി

വായിക്കുക: , ,

Comments Off on SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ

ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

May 6th, 2019

food poison death_epathram

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.

30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും

- അവ്നി

വായിക്കുക: , , ,

Comments Off on ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

Page 17 of 42« First...10...1516171819...3040...Last »

« Previous Page« Previous « നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് നേട്ടം ; ചൈന എതിർപ്പ് പിൻവലിച്ചു ; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു
Next »Next Page » SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha