വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു

September 12th, 2012

venu-balakrishnan-epathram

കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിങ്ങ് എഡിറ്ററുമായ വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു. പുതുതായി ആരംഭിക്കുന്ന മാതൃഭൂമി വാര്‍ത്താ ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ പ്രധാനപ്പെട്ട ചുമതലയാണ് വേണുവിന് ലഭിച്ചിരിക്കുന്നത്. വേണുവിന്റെ സഹോദരനും മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ചാനലിന്റെ നേതൃനിരയില്‍ ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് ഇത് നാലാമത്തെ തവണയാണ് വേണു ചാനല്‍ മാറുന്നത്. ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ച വേണു പിന്നീട് എം. വി. നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട് റിപ്പോര്‍ട്ടര്‍ ടി. വി. ആരംഭിച്ചപ്പോള്‍ അതിന്റെ വാര്‍ത്താ വിഭാഗത്തില്‍ ചേര്‍ന്നു.

വേണുവിന്റെ അവതരണ ശൈലിക്ക് മുമ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനും മലയാളം വാര്‍ത്താ അവതരണ രംഗത്ത് പുതുമ കൊണ്ടു വന്ന വ്യക്തിയുമായ എം. വി. നികേഷ് കുമാര്‍ പോലും പലപ്പോഴും നിഷ്പ്രഭമായിപ്പോയിരുന്നു. വേണു കൈകാര്യം ചെയ്തിരുന്ന എഡിറ്റേഴ്സ് അവറും, ക്ലോസ് എന്‍‌കൌണ്ടര്‍ എന്ന പരിപാടിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മന്ത്രിമാരും പല രാഷ്ടീയ പ്രമുഖരും വേണുവിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ പതറിയിട്ടുണ്ട്. ഒരു തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. “മുഖം നോക്കാതെ“ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വേണുവിന്റെ അവതരണ ശൈലിയെ കുറിച്ചുള്ള അഭിപ്രായ ഭിന്നത രാജിക്ക് കാരണമായതായി കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു

നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി

September 8th, 2012

neera_radia-epathram

ന്യൂഡൽഹി : കോർപ്പൊറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ടെലഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തത് മുഴുവൻ പകർത്തി എഴുതണം എന്ന് സുപ്രീം കോടതി ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചു. ദേശീയ സുരക്ഷയെ വരെ പ്രതികൂലമായി ബാധിക്കാവുന്ന തരം പ്രത്യാഘാതങ്ങൾ ഉള്ള സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങളെ പകർത്തി എഴുതുന്ന ജോലി ഇതു വരെ ചെയ്യാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റാഡിയയുടെ 5800 ഫോൺ സന്ദേശങ്ങളാണ് അദായ വകുപ്പിന്റെ കൈവശം ഉള്ളത്.സന്ദേശങ്ങളുടെ ഉള്ളടക്കത്തെ പറ്റി ആദായ വകുപ്പ് നൽകുന്ന വിശകലനങ്ങളെ ആധാരമാക്കിയാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. ഇത് ശരിയല്ല എന്ന് കോടതി പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം അതേ പടി പകർത്തി എഴുതി അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോവേണ്ടത്. ഒരു സംഘം ഉദ്യോഗസ്ഥരെ ഈ ജോലിക്കായി പ്രത്യേകം ചുമതലപ്പെടുത്തണം എന്നും രണ്ടു മാസത്തിനകൽ ഇതു പൂർത്തിയാക്കി സീൽ വെച്ച കവറിൽ ഇത് സമർപ്പിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി

വാഷിങ്ടണ്‍ പോസ്റ്റിന്റെ നടപടി അധാര്‍മികം : പ്രധാന മന്ത്രിയുടെ ഓഫിസ്

September 7th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം അധാര്‍മികവും പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ വിവരം കാണിച്ചു കൊണ്ട് എഡിറ്റര്‍ സൈമണ്‍ ഡെന്യര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ലോക ശ്രദ്ധ നേടിയ ഈ പരാമര്‍ശത്തിനെതിരെ നിരവധി പ്രതികരണങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി കഴിവില്ലാത്തവനാണ് എന്നാണു വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഉണ്ടായിരുന്നത്. ഇങ്ങനെ നീങ്ങുന്ന ഒരു രാജ്യം ഏതു തരത്തിലാണ് ആഗോള ശക്തിയാകുക എന്നും പത്രം സംശയം രേഖപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on വാഷിങ്ടണ്‍ പോസ്റ്റിന്റെ നടപടി അധാര്‍മികം : പ്രധാന മന്ത്രിയുടെ ഓഫിസ്

ഇമ ഓണം ആഘോഷിച്ചു

August 31st, 2012

ima-family-celebrate-onam-at-burj-khalifa-with-br-shetty-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യിലെ അംഗങ്ങളും കുടുംബങ്ങളും ലോക ത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ‘ബുര്‍ജ് ഖലീഫ’ യില്‍ ഓണം ആഘോഷിച്ചു.

ima-onam-celebration-2012-at-burj-khalifa-ePathram

ബുര്‍ജ് ഖലീഫയിലെ 142-ാം നില യില്‍ ദുബായ് നഗരത്തിന്റെ ആകാശ ക്കാഴ്ചകള്‍ ആസ്വദിച്ച് നടത്തിയ ഓണാഘോഷ ത്തില്‍ എന്‍ എം സി ഗ്രൂപ്പ് മേധാവി ഡോ. ബി ആര്‍ ഷെട്ടിയും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടിയും ആതിഥേയരായിരുന്നു.

ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇമ വൈസ്‌ പ്രസിഡണ്ടുമായ ജലീല്‍ രാമന്തളി ക്ക് ബി ആര്‍ ഷെട്ടി ചടങ്ങില്‍ യാത്രാ മംഗളം നേര്‍ന്നു. ഇമ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍, ജനറല്‍സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇമ ഓണം ആഘോഷിച്ചു

Page 42 of 42« First...102030...3839404142

« Previous Page « മരിയ മോണ്ടിസോറി
Next » ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha