എക്‌സപ്രസ് ബാഗേജ് : നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു

August 21st, 2013

air-india-express-luggage-issue-ima-delegation-sent-off-in-isc-ePathram-
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യാ എക്സ്പ്രസ് ബാഗ്ഗെജ്‌ വിഷ യ വുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികാരി കളുടെ ശ്രദ്ധയില്‍ പ്പെടുത്തി പരിഹാരം കാണുന്ന തിനായാണ് നിവേദക സംഘം ഡല്‍ഹിക്ക് പോയിരി ​ ​ക്കുന്നത്. ​ ​

എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാന ങ്ങളില്‍ സൌജന്യ ബാഗ്ഗെജ്‌ നിരക്ക് 30 കിലോയില്‍ നിന്നും 20 കിലോ ഗ്രാമായി വെട്ടി കുറച്ച നടപടി പിന്‍ വലിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ​ത്തില്‍ വിവിധ പ്രവാസി സംഘടന ​കളുടെ ഭാരവാഹികള്‍​, വരും ദിവസ ങ്ങളില്‍ ​പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്, വ്യോമയാന മന്ത്രി അജിത്‌ സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേരള ​ത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍, എം. പി. മാര്‍ എന്നിവരെയും നേരില്‍ കണ്ടു ബഗേജ് പരിധി വെട്ടി ക്കുറക്കുന്ന തിലൂടെ പ്രവാസി കള്‍ക്കു വരാനിരിക്കുന്ന ദുരിതത്തെ ക്കുറിച്ചു വിശദീ കരിക്കും. പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനം പിന്‍വലിപ്പി ക്കാന്‍ കഴിയുന്ന സമ്മര്‍ദ്ദം ചെലുത്താന്‍ കേരള ത്തില്‍ നിന്നുള്ള എം. പി. മാരുടെ സഹായം തേടും.

ima-delegation-to-delhi-express-luggage-issue-ePathram

ഡല്‍ഹിക്ക് യാത്ര തിരിച്ച നിവേദക സംഘാംഗങ്ങള്‍

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ്‌ പ്രസിഡന്‍റ് ആഗിന്‍ കീപ്പുറം, സംഘടനാ ഭാരവാഹി ​കളായ ജോയ്‌ തോമസ്‌ ജോണ്‍, മനോജ്‌ പുഷ്കര്‍, പി. ബാവ ഹാജി, ഷിബു വര്‍ഗീസ്‌, ഹമീദ്‌ ഈശ്വര മംഗലം, എ. എം. ഇബ്രാഹിം എന്നിവരാണ് നിവേദക സംഘ ​ത്തിലുള്ളത്‌.

സംഘാംഗങ്ങള്‍ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സമുജ്വലമായ യാത്രയയപ്പ് നല്‍കി. മാധ്യമ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും അമേച്വര്‍ സംഘടനാ ഭാര ​വാഹികളും യാത്രയയപ്പ്‌ യോഗ​ത്തില്‍ സംബന്ധിച്ചു.​

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on എക്‌സപ്രസ് ബാഗേജ് : നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു

എയര്‍ ഇന്ത്യാ എക്സ്പ്രസ് : നിവേദക സംഘം പ്രധാനമന്ത്രിയെ കാണും

August 17th, 2013

protest-of-gulf-nri-against-decision-of-air-india-express-ePathram
അബുദാബി : ഗൾഫ് രാജ്യ ങ്ങളിൽ നിന്ന് ഇന്ത്യ യിലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോയിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറക്കുന്ന തിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തിൽ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ബഹു ജനാഭിപ്രായ രൂപീകരണ ചർച്ച യിൽ ശക്തമായ പ്രതിഷേധം.

20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോ ഗ്രാമിനു 50 ദിർഹം അധിക നിരക്ക് എന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം പ്രായോഗികമല്ല എന്നും ബാഗേജ് പരിധി 30 കിലോ എന്നത് തുടരണം എന്നും പ്രവാസി ഇന്ത്യ ക്കാരുടെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ആവശ്യപ്പെട്ടു.

ഈ മാസം 22 മുതൽ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടൻ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണം എന്ന ആവശ്യവുമായി വിവിധ സംഘടനകൾ ഡൽഹി യിൽ പോയി പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, പ്രവാസി കാര്യ മന്ത്രി വയലാർ രവി തുടങ്ങിയവർക്കും നിവേദനം സമർപ്പിക്കും.

ima-air-india-express-luggage-issue-discussion-ePathram

ഇന്ത്യ യിലെ സാധാരണ ക്കാരായ യാത്ര ക്കാർക്ക് ഏറ്റവു മധികം അമിത ദുരിത ഭാരം സമ്മാനിക്കുന്ന എയർ ഇന്ത്യാ എക്‌സപ്രസ് തീരുമാനം പിൻവലിക്കണം എന്ന ആവശ്യ ത്തിൽ ഗള്‍ഫ്‌ പ്രവാസി കൾ ഏറ്റവും കൂടുതലുള്ള കേരള ത്തിലെ കേന്ദ്ര മന്ത്രി മാരുടെയും എം. പി. മാരുടെയും സഹകരണ ത്തോടെ യാണ് പ്രധാന മന്ത്രിക്ക് നിവേദനം സമർപ്പിക്കുക.

ima-audiance-at-ksc-express-luggage-issue-ePathram

ബാഗേജ് കുറച്ച് കൂടുതൽ യാത്രക്കാരെ കൊണ്ടു പോകും എന്ന എയർ ഇന്ത്യാ എക്‌സപ്രസിന്റെ പ്രഖ്യാപനം അധിക 10കിലോ ബാഗേജിന് 50 ദിർഹം എന്ന പ്രഖ്യാപന ത്തോടെ നടപ്പാക്കാൻ സാധിക്കില്ല എന്നുറപ്പാണ്. പ്രവാസി ഇന്ത്യക്കാരെ വഞ്ചിക്കാനുള്ള നീക്കത്തി നെതിരെ കേന്ദ്ര വ്യോമയാന സഹ മന്ത്രി യുടെ സഹായ ത്തോടെ എയർ ഇന്ത്യാ എക്പ്രസ് അധികൃതർക്കും നിവേദനവും പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധവും അറിയിക്കും.

ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി എന്നിവരുടെ നേതൃത്വ ത്തിലാണ് നിവേദക സംഘം ഡൽഹിക്കു പോവുക.

ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഇതു സംബന്ധിച്ച ആഗസ്റ്റ്‌ 18 ഞായര്‍ രാത്രി 8 മണിക്ക് ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കുന്ന ഔദ്യോഗിക സംഘടന കളുടെ നേതൃ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് ചർച്ച യിൽ മോഡറേറ്റര്‍ ആയിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മീഡിയ പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.

ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ജെയിംസ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ബി. ജയകുമാർ ആമുഖ പ്രസംഗവും മീഡിയ കോർഡിനേറ്റർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.

വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധി കളായ ബീരാൻകുട്ടി, യേശുശീലൻ, എ. എം. ഇബ്രാഹിം, സഫറുല്ല പാലപ്പെട്ടി, വി. ടി. വി. ദാമോദരൻ, സലിം ചോലമുഖത്ത്, ജയചന്ദ്രൻ നായർ, അബ്ദുൽ ഖാദർ ഡിം ബ്രൈറ്റ്, ഖാസിം പുറത്തിൽ, സിദ്ദീഖ് പൊന്നാട്, നാസറുദ്ദീൻ, ഷെറീഫ് കാളച്ചാൽ, സക്കീർ ഹുസൈൻ, ജസ്റ്റിൻ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യൻ മീഡിയ അബുദാബി വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ റഹ്മാൻ മണ്ടായപ്പുറത്ത്, മനു കല്ലറ, ജോണി ഫൈൻ ആർട്‌സ്, ഹഫ്‌സൽ അഹ്മദ്, മീര ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on എയര്‍ ഇന്ത്യാ എക്സ്പ്രസ് : നിവേദക സംഘം പ്രധാനമന്ത്രിയെ കാണും

ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

August 13th, 2013

ima-ksc-against-air-india-express-ePathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഈ മാസം 22 മുതല്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള നീക്കത്തിന് എതിരെ അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് പ്രവാസി സംഘടനാ പ്രതിനിധി കളുടെ അഭിപ്രായ രൂപീകരണ യോഗം നടത്തും.

കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണ ത്തോടെ നടക്കുന്ന യോഗ ത്തില്‍ എയര്‍ ഇന്ത്യാ തീരുമാന ത്തിന് എതിരെ ഗള്‍ഫ് വിമാന യാത്ര ക്കാരുടെ ശക്തമായ പ്രതിഷേധം അധികൃതര്‍ക്കു മുമ്പില്‍ എത്തി ക്കുന്നതിനും നടപടി പിന്‍വലിപ്പി ക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഉള്ള കര്‍മ പരിപാടി കള്‍ക്കു രൂപം നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

August 11th, 2013

imf-dubai-sent-off-to-sreejith-lal-and-jobin-ignatious-ePathram
ദുബായ് : നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് (റിപ്പോര്‍ട്ടര്‍ ടി. വി.) എന്നിവര്‍ക്ക് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി. ശ്രീജിത്ത് ലാല്‍ ഐ. എം. എഫ്. ജോയിന്റ് ട്രഷറര്‍ കൂടിയാണ്.

dubai-indian-media-forum-sent-off-to-reporters-ePathram

പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് കെ. എം. അബ്ബാസ്, ജോയിന്റ് സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിവിധ മാധ്യമ സ്ഥാപന ങ്ങളിലെ പ്രതിനിധി കളും യോഗത്തില്‍ സംസാരിച്ചു.

ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ

August 11th, 2013

air-india-express-epathram അബുദാബി : എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് വെട്ടി ക്കുറക്കാനുള്ള നീക്കം പിന്‍വലിക്കണം എന്ന് ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പ്രവാസി ഇന്ത്യ ക്കാരില്‍ വരുമാനം കുറഞ്ഞ ഭൂരി ഭാഗവും ഏറ്റവുമധികം ആശ്രയിക്കുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബജറ്റ്എയര്‍ വിമാന ങ്ങളെ യാണ്. ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും ഈ മാസം 22 മുതല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഇന്ത്യ യിലേക്കുള്ള ബാഗേജ് പരിധി 30 കിലോ ഗ്രാമില്‍ നിന്ന് 20 കിലോ ഗ്രാമായി വെട്ടി ക്കുറക്കുന്നത് സാധാരണ ക്കാരായ ഗള്‍ഫ് മലയാളി കളെ യാണ് പ്രതികൂല മായി ബാധിക്കുന്നത്.

ലഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ തീരുമാന മെടുക്കുമെന്ന എയര്‍ ഇന്ത്യയുടെ വിശദീകരണം തൃപ്തി കരമല്ല. ബഗേജ് വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നീക്കം ഉടന്‍ പിന്‍വലിക്കണ മെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സഹമന്ത്രിക്കും നിവേദനം സമര്‍പ്പിക്കും.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, ജോയിന്റ് സെക്രട്ടറി സിബി കടവില്‍, പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജോണി ഫൈനാര്‍ട്‌സ്, മനു കല്ലറ, അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ

Page 44 of 44« First...102030...4041424344

« Previous Page « കടല്‍ കടന്ന മാത്തുക്കുട്ടിയും പ്രേക്ഷകന്‍ വീണ കുഴിയും
Next » ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha