ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

July 24th, 2013

chiranthana-media-awards-2013-to-imf-members-ePathram
ദുബായ് :  ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന  മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിച്ചു.

ഫ്ളോറ ഗ്രാന്‍റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി. ഇ. ഒ. വൈ. സുധീര്‍കുമാര്‍ ഷെട്ടി യില്‍നിന്ന് പി. വി. വിവേകാനന്ദ് (ഗള്‍ഫ് ടുഡേ), എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി.), ഇ. സതീഷ് (ഏഷ്യാ നെറ്റ് ന്യൂസ്), സിന്ധു ബിജു (ഹിറ്റ് എഫ്. എം.) എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

സ്വര്‍ണമെഡല്‍, പൊന്നാട, പ്രശംസാ പത്രം, ഉപഹാരം എന്നിവ അടങ്ങിയ താണ് പുരസ്‌കാരം. ചടങ്ങില്‍ സാംസ്കാരിക – മാധ്യമ രംഗ ങ്ങളിലെ പ്രമുഖര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.

ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചിരന്തന ആക്ടിംഗ് ജനറല്‍ സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും ട്രഷറര്‍ സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഇമ യുടെ ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും

July 21st, 2013

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : ചരിത്ര ത്തില്‍ സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വമായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനം, ഇമ യും (ഇന്ത്യന്‍ മീഡിയ അബുദാബി) ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റററും സമുചിത മായി ആചരിക്കുന്നു.

ജൂലായ്‌ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ ശൈഖ് സായിദിന്റെ അപൂര്‍വ്വ ഫോട്ടോകളും പെയിന്റിംഗ് – കാലിഗ്രാഫി ചിത്ര ങ്ങളു ടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും നടത്തും.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത കുമാര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി എന്നിവര്‍ ശൈഖ് സായിദ് അനുസ്മരണം നടത്തും. ചിത്രപ്രദര്‍ശനം ഉച്ച കഴിഞ്ഞ് മൂന്നു വരെ നീണ്ടു നില്‍ക്കും.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ മീഡിയാ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍സമദ് അധ്യക്ഷത വഹിക്കും.

ലിംക ബുക്കില്‍ ഇടം പിടിച്ച കാലിഗ്രാഫര്‍ ഖലിലുള്ള ചെംനാട്, ചിത്ര കാരന്മാരായ ഉദയ് റസല്‍പുരം, ഷീനാ ബിനോയ്, ബോബന്‍, കുമാര്‍ ചടയ മംഗലം തുടങ്ങിയ വരുടെ ചിത്രങ്ങളും കെ. എം. സി. സി. കമ്മിറ്റി യുടെ ശൈഖ് സായിദിന്റെ അത്യപൂര്‍വ ചിത്ര ശേഖര വുമാണ് പ്രദര്‍ശിപ്പിക്കുക. സമാപന ച്ചടങ്ങില്‍ ചിത്രകാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയാ അബുദാബി യുടെ ഉപഹാരം സമ്മാനിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഇമ യുടെ ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും

Page 45 of 45« First...102030...4142434445

« Previous Page « കൊടുവള്ളി പ്രവാസി കൗണ്‍സില്‍ ഫാമിലി ഇഫ്താര്‍ മീറ്റ്
Next » ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha