ജയ്‌ ഹിന്ദ്‌ ടി. വി. ഓഫീസ് ദുബായ് മീഡിയാ സിറ്റിയില്‍

June 11th, 2013

ദുബായ് : ജയ്‌ ഹിന്ദ്‌ ടി. വി. യുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് ബ്യൂറോ ആസ്ഥാനം ദുബായ് മീഡിയാ സിറ്റി യിലേക്ക് പ്രവര്‍ത്തനം മാറ്റി. മീഡിയാ സിറ്റി യിലെ കെട്ടിട നമ്പര്‍ രണ്ട് എന്നറിയ പ്പെടുന്ന സി എന്‍ എന്‍ ചാനല്‍ കെട്ടിട ത്തിലാണ് ജയ്‌ ഹിന്ദ്‌ ടി. വി. പ്രവര്‍ത്തിക്കുക.

നേരത്തെ, ദുബായ് സ്റ്റുഡിയോ സിറ്റി യിലാണ് ഓഫീസും സ്റ്റുഡിയോയും പ്രവര്‍ത്തിച്ചിരുന്നത്.

യു. എ. ഇ. യിലെ ടെലിവിഷന്‍ കേബിള്‍ ശൃംഖല യായ ഇ – വിഷനില്‍ ഇപ്പോള്‍ ജയ്‌ ഹിന്ദ്‌ ടി. വി. ലഭിക്കുന്നത് 732 ആം നമ്പറിലാണ്

വിവരങ്ങള്‍ക്ക് വിളിക്കുക : 055 – 640 64 14

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ജയ്‌ ഹിന്ദ്‌ ടി. വി. ഓഫീസ് ദുബായ് മീഡിയാ സിറ്റിയില്‍

ഐ. എം. എഫ്. പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു

June 7th, 2013

imf-vision-2013-14-calender-release-ePathram

ദുബായ് : യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന്റെ (ഐ. എം. എഫ്.) പുതിയ ഭരണ സമിതി യുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ (‘വിഷന്‍ 2013-14’) പുറത്തിറക്കി.

ഐ. എം. എഫിന്റെ പത്താം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഇ അഹമ്മദ്, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാറിന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.

യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാര്‍, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് കെ. എം. അബാസ്, ജോയന്റ് ട്രഷറര്‍ ശ്രീജിത്ത്‌ ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അംഗങ്ങളുടെ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്ന തിനൊപ്പം, ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തന ങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതി കളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഐ. എം. എഫ്. പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു

അറബി ഭാഷ യുടെ പ്രാധാന്യം ഏറി വരുന്നു : പത്മശ്രീ അഡ്വ. സി. കെ. മേനോൻ

June 3rd, 2013

spoken-arabic-guide-releasing-by-ck-menon-ePathram
ദോഹ : ഇന്തോ അറബ് ബന്ധം കൂടുതൽ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകള്‍ ഉള്ള താണെണ് എന്നും പ്രമുഖ വ്യവസായിയും ഒ. ഐ. സി. സി. ഗ്‌ളോബല്‍ ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവർത്ത കനായ അമാനുള്ള വടക്കാങ്ങര രചിച്ച സ്പോക്കണ്‍ അറബിക് ഗൈഡിന്റെ പ്രകാശനം ചെയ്തു സംസാരിക്കുക യായിരുന്നു സി. കെ. മേനോന്‍. സിജി ഖത്തർ ചാപ്റ്റർ ‍പ്രസിഡണ്ട് എം. പി. ഷാഫി ഹാജിക്ക് പുസ്തക ത്തിന്റെ ആദ്യ പ്രതി നൽകി യാണ് പ്രകാശനം ചെയ്തത്.

ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികൾ പരിശ്രമി ക്കണമെന്നും ഇത് സ്വദേശി കളുമായുള്ള ബന്ധം മെച്ച പ്പെടുത്തുവാന്‍ സഹായിക്കും. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ് നില നില്‍ക്കുത്. ഈ ബന്ധത്തിന് ശക്തി പകരാനും കൂടുതല്‍ രചനാത്മക മായ രീതിയില്‍ നില നിര്‍ത്താനും അറബി ഭാഷാ പ്രചാരണ ത്തിന് കഴിയും. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും സമൂഹ ങ്ങളെ പരസ്പരം അകറ്റുവാന്‍ കാരണ മാവരു തെന്നും ഭാഷാ പഠനം അനായാസ കര മാക്കാന്‍ സഹായ കമാകുന്ന ഏത് ശ്രമവും ശ്ലാഘനീയ മാണെന്നും സി.കെ. മേനോന്‍ പറഞ്ഞു.

മാനവ സംസ്‌കൃതി യുടെ അടിസ്ഥാന സ്രോത സ്സായ ഭാഷ കളെ പരിപോഷി പ്പിക്കുവാനും കൂടുതല്‍ അടുത്തറി യുവാനും സോദ്ദേശ്യ പരമായ ശ്രമങ്ങള്‍ നടത്തുവാന്‍ മേനോന്‍ ആഹ്വാനം ചെയ്തു. ലോകത്ത് ഏറ്റവും സജീവ മായ ഭാഷ കളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുന്ന വര്‍ക്ക് ഏറെ സഹായ കരമായ ഒരു സംരംഭ മാണിത്. അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യ ക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകര മാകുമെന്നും ഈയർത്ഥ ത്തിൽ അമാനുല്ലയുടെ കൃതി യുടെ പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

book-cover-of-spoken-arabic-guid-amanulla-ePathram

കോഴിക്കോട് കേന്ദ്ര മായ അൽ ഹുദ ബുക്സ്റ്റാൾ ‍പ്രസിദ്ധീകരിച്ച ഈ കൃതി, തുടക്കക്കാര്‍ക്ക് അധ്യാപകന്റെ സഹായം കൂടാതെ സ്പോക്കണ്‍ അറബികിന്റെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടുത്തുന്നു. ഹറമൈന്‍ ലൈബ്രറി യാണ് പുസ്തക ത്തിന്റെ ഖത്തറിലെ വിതരണക്കാര്‍.

മലപ്പുറം ജില്ല യിലെ വടക്കാങ്ങര സ്വദേശിയായ അമാനുള്ള യുടെ സ്പോക്കണ്‍ അറബിക് ഗൈഡ് എന്ന ഗ്രന്ഥ ത്തിന് പുറമെ അറബി സാഹിത്യ ചരിത്രം, അറബി സംസാരി ക്കുവാന്‍ ഒരു ഫോര്‍മുല, സ്പോക്കണ്‍ അറബിക് ഗുരുനാഥന്‍, സ്പോക്കണ്‍ അറബിക് മാസ്റ്റര്‍, സ്പോക്കണ്‍ അറബിക് മെയിഡ് ഈസി, സ്പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഖത്തറിലെ പ്രമുഖ അഡ്‌വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അമാനുല്ല, ഇന്റര്‍നാഷണല്‍ മലയാളി ഡോട്ട്കോം മാനേജിംഗ് എഡിറ്ററാണ്.

കെ. എം. വര്‍ഗീസ്, ഹബീബുറഹ്മാന്‍ കിഴിശ്ശേരി, മന്‍സൂര്‍ പള്ളൂര്‍ എന്നിവർ സംസാരിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍ പരിപാടി നിയന്ത്രിച്ചു. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

തയ്യാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on അറബി ഭാഷ യുടെ പ്രാധാന്യം ഏറി വരുന്നു : പത്മശ്രീ അഡ്വ. സി. കെ. മേനോൻ

സംസ്ഥനാത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു വിവാദങ്ങളില്‍ അഭിരമിച്ച് രാഷ്ടീയ നേതൃത്വം

May 31st, 2013

തിരുവനന്തപുരം: മഴപെയ്യുവാന്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും ഉള്‍പ്പെടെ പല മാരകരോഗങ്ങളും പടരുന്നു. ആരോഗ്യകേന്ദ്രങ്ങളില്‍ പലതും വേണ്ടത്ര ഡോക്ടര്‍മാരോ അടിസ്ഥാന സൌകര്യങ്ങളോ മരുന്നുകളോ ഇല്ലാത്ത അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ചീഞ്ഞളിയുവാന്‍ തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയുള്‍പ്പെടെ മാരക രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളും എലികളും പെരുകുവാന്‍ ഇത് ഇടയാക്കുന്നു. എന്നാല്‍ തങ്ങളുടെ മണ്ഡലങ്ങാലിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കൂട്ടി കണക്കാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പല മന്ത്രിമാരും, എം.എല്‍.എ മാരും ഉള്‍പ്പെടുന്ന രാഷ്ടീയ നേതൃത്വം ജാഗ്രത പാലിക്കുന്നില്ല.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ ദുരിതങ്ങള്‍ക്കിടയിലും രാഷ്ടീയക്കാരും മാധ്യമങ്ങളും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവും, മുസ്ലിം ലീഗിന്റെ രണ്ടാംസ്ഥാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അഭിരമിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ ഇതിനോടകം രൂപം കൊണ്ടു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല വെങ്കോള ശാസ്തനട കോളനിയിലെ നായരെ ജനങ്ങള്‍ രാഷ്ടീയത്തിനതീതമായി പുത്തന്‍ പ്രതിഷേധമുറയുമായി രംഗത്തെത്തിയത് ജനപ്രതിനിധികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. പട്ടിക വിഭാഗ ഫണ്ടില്‍ നിന്നും അനുവദിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന കോയിലക്കാട് കൃഷ്ണന്‍ നായരെ ജനങ്ങള്‍ ചളി നിറഞ്ഞ റോഡിലൂടെ മൂന്ന് കിലോമീറ്ററോളം നടത്തി തങ്ങളുടെ ദുരിതം പങ്കുവെച്ചത്. എം.എല്‍.എ കാറില്‍ കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ പിന്മാറാകാന്‍ കൂട്ടാക്കതെ അദ്ദേഹത്തെ നടത്തിച്ചു. വിവാദങ്ങള്‍ക്കപ്പുറം വികസനവും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ തയ്യാറാകാത്തവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പായി കൂടെ കണക്കാക്കാം.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സംസ്ഥനാത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു വിവാദങ്ങളില്‍ അഭിരമിച്ച് രാഷ്ടീയ നേതൃത്വം

Page 46 of 46« First...102030...4243444546

« Previous Page « സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Next » സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha