കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

December 20th, 2023

multiple-spike-protein-mutations-new-covid-19-strain-ePathram

വാഷിംഗ്ടൺ : കൊവിഡ് കേസുകൾ വീണ്ടും ലോക രാജ്യങ്ങളിൽ വർദ്ധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പുതിയ വക ഭേദമായ കൊവിഡ് ജെ. എൻ-1 വേരിയന്റ് പൊതു ജന ആരോഗ്യത്തിന് വലിയ ഭീഷണിയല്ല എന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജെ. എൻ-1 വേരിയൻറിന് എതിരെ ജാഗ്രത പാലിക്കണം എന്ന് നേരത്തെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കൊവിഡ്-19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വൈറസ്‌ ലക്ഷണങ്ങൾ ഇപ്പോൾ കഠിനമല്ല. ‘വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപ വകഭേദത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരി ക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജെ. എൻ-1 ഉയർത്തുന്ന പൊതു ജനാരോഗ്യ അപകട സാദ്ധ്യത നിലവിൽ കുറവാണ്. എന്നാൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസൺ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

Comments Off on മലേറിയ വാക്സിന് അംഗീകാരം നല്‍കി

ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

September 25th, 2023

kerala-wins-arogya-manthan-award-2023-ePathram
തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്നുള്ള കേന്ദ്ര സർക്കാരിന്‍റെ ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരം കേരളത്തിന്.

എ. ബി. പി. എം. ജെ. എ. വൈ. (Ayushman Bharat Pradhan Mantri Jan Arogya Yojana) യുടെ വാർഷിക ആഘോഷ ങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ഹെൽത്ത് അഥോറിറ്റി ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണ ഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

number-one-kerala-ePathram

ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനം എന്ന അവാർഡ് കേരള ത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) കരസ്ഥമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്‍റെ കാലത്ത് തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. രോഗത്തിനു മുമ്പിൽ ആരും നിസ്സഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്ക് ഇടയിലും പാവപ്പെട്ട രോഗി കളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്നും മന്ത്രി പറഞ്ഞു. P R D 

- pma

വായിക്കുക: , , , , ,

Comments Off on ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ’ ക്ലിനിക്കുകള്‍ ആരംഭിക്കും

May 31st, 2023

world-no-tobacco-day-with-an-image-of-smoking-cigarette-illustration-ePathram
തിരുവനന്തപുരം : മെയ് 31 : ലോക പുകയില വിരുദ്ധ ദിനം. പുകയിലക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തി പ്പെടുത്തുവാന്‍, സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്ര ങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപന ങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്.

പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിന് ഈ ക്ലിനിക്കുകളിലൂടെ കൗണ്‍സിലിംഗും പ്രത്യേക ചികിത്സയും ഉറപ്പു വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടുബാക്കോ ഫ്രീ ക്യാമ്പസുകള്‍ ആക്കി മാറ്റുവാനുളള പ്രവര്‍ത്തന ങ്ങളില്‍ ആരോഗ്യ വകുപ്പ് പങ്കാളി ആകും എന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിന സന്ദേശത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

girl-with-smoking-cigarette-on-world-no-tobacco-day-ePathram

ലോകത്ത് ഓരോ വര്‍ഷവും എട്ട് മുതല്‍ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗ ങ്ങള്‍ക്കും കാരണമാകുന്ന പുകയില ഉപയോഗത്തിന്ന് എതിരെ ജനകീയ ഇടപെടലുകളും ബോധ വത്ക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതല്‍ ‘മെയ് 31’ ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭക്ഷ്യോത്പാദനത്തിനും ഭക്ഷ്യ ലഭ്യതക്കും മുന്‍ തൂക്കം നല്‍കി പുകയില കൃഷിയും ലഭ്യതയും കുറക്കും എന്നതാണ് ഈ സന്ദേശം മുന്നോട്ടു വെക്കുന്നത്.

പുകയിലയുടെ ദൂഷ്യ വശങ്ങള്‍ക്കും ഉപയോഗ ത്തിനും എതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രവര്‍ത്തന ങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.

പൊതു സ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ നിശ്ചിത ചുറ്റളവില്‍ ഉള്ള പുകയില വില്‍പന യും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനം രാജ്യ ത്തിനു തന്നെ മാതൃക ആയിട്ടുണ്ട്. പാന്‍ പരാഗ്, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും ഇ-സിഗററ്റ് ഉപയോഗവും വില്പനയും നിരോധിച്ചതിലൂടെ പുകയില നിയന്ത്രണ രംഗത്ത് കേരളം ഗണ്യമായ പുരോഗതി കൈവരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ’ ക്ലിനിക്കുകള്‍ ആരംഭിക്കും

ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

May 2nd, 2023

e-cigarettes-banned-in-australia-ePathram
കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്‍റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.

പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter

- pma

വായിക്കുക: , , , , ,

Comments Off on ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

Page 2 of 4012345...102030...Last »

« Previous Page« Previous « വേനൽചൂട് കൂടുന്നു : പകൽ 11 മുതൽ 3 വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കരുത്
Next »Next Page » പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha