നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി

April 4th, 2018

nurses-strike-epathram
കൊച്ചി : നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധി പ്പിക്കു ന്നതിന് ഹൈക്കോടതി അനുമതി നൽകി. നഴ്സു മാരു ടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാ പനം ഇറക്കു വാന്‍ സര്‍ക്കാരിന് തടസ്സമില്ല.

ആവശ്യം എന്നു തോന്നിയാൽ രമ്യമായ ഒത്തു തീർപ്പി നും സർക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാ പനം ഇറങ്ങു മ്പോൾ അതു സംബന്ധിച്ച് ആക്ഷേപ ങ്ങള്‍ ഉണ്ടെങ്കിൽ ആശുപത്രി മാനേജ് മെന്റു കൾക്ക് അതു ചോദ്യം ചെയ്യുവാൻ തടസ്സമില്ല എന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് 31 നാണ് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കു വാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈ ക്കോടതി സ്റ്റേ യെ തുടര്‍ന്ന് അത് നീണ്ടു പോവുക യായി രുന്നു.

ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപ യായി നിശ്ചയി ക്കു ന്ന താണ് സുപ്രീം കോടതി സമിതി മുന്നോട്ട് വെച്ചി രി ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം. ശമ്പള പരിഷ്‌ക്കരണ ത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാര മുള്ള വിജ്ഞാപന മാകും സര്‍ക്കാര്‍ പുറത്തിറക്കുക.

- pma

വായിക്കുക: , , , , , , ,

Comments Off on നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

March 14th, 2018

stephen-hawking-epathram
ലണ്ടൻ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനു മായ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്ത രിച്ചു. ഹോക്കിംഗി ന്റെ മക്കള്‍ ലൂസി, റോബര്‍ട്ട്, ടിം എന്നി വര്‍ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന യിലാണ് മരണ വാര്‍ത്ത അറി യിച്ചത്.

കൈകാലു കള്‍ തളര്‍ന്നു പോകുന്ന അമയോ ട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ് – എം. എന്‍. ഡി.) ബാധിച്ച് ശരീര ത്തിന്റെ ചലന ശേഷി പൂര്‍ണ്ണ മായും നഷ്ടപ്പെട്ട ഹോക്കിംഗി നു രണ്ടു വർഷ ത്തെ ആയുസ്സു മാത്രമാണ് ഡോക്ടർ മാർ വിധി ച്ചിരു ന്നത് എങ്കിലും എഴുപത്തി ആറു വയസ്സു വരെ ജീവിച്ചു.

ജീവ ശാസ്ത്ര ഗവേഷകന്‍ ഫ്രാങ്ക് ഹോക്കിന്‍സ്, ഇസ ബെല്‍ ഹോക്കിന്‍സ് ദമ്പതി മാരുടെ മകനായി 1942 ജനുവരി 8 ന് ഓക്‌സ്‌ ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്.

പതിനേഴാമത്തെ വയസ്സില്‍ ഓക്‌സ്‌ ഫോര്‍ഡ് യൂണി വേഴ്സിറ്റി യില്‍ നിന്നും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദം നേടി. ഇരുപത്തി ഒന്നാം വയസ്സില്‍ കേംബ്രിഡ്ജില്‍ ഗവേ ഷണം നടത്തി ക്കൊണ്ടിരി ക്കു മ്പോഴാ ണ് മോട്ടോർ ന്യൂറോൺ ഡിസീസ് ബാധിത നായത്.

- pma

വായിക്കുക: ,

Comments Off on സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

March 4th, 2018

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathramഅബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

അബുദാബി ഇന്‍ വെസ്റ്റ്‌ മെന്റ് അഥോ റിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ നില്‍ നിന്നും ഡോക്ടര്‍. ഷംസീര്‍ വയലില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍   പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

അബുദാബി യിലെ വാണിജ്യ വ്യവസായ മേഖല യില്‍ മികവ് തെളി യിക്കുന്ന വരെ ആദരി ക്കുന്ന തി നായി അബു ദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ സ്ട്രി യാണ് ശൈഖ് ഖലീഫാ എക്സല ന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

അഞ്ചാം തവണ യാണ് എല്‍. എല്‍. എച്ച്. ആശുപത്രി ഈ നേട്ടം കൈ വരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

February 20th, 2018

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ  പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

കച്ചവട വല്‍ക്കരണത്തില്‍ നിന്നും ആരോഗ്യ രംഗത്തെ മോചിപ്പിക്കും, പകര്‍ച്ച വ്യാധി കള്‍ക്ക് എതിരെ ശക്ത മായ ക്യാമ്പയിന്‍ നടത്തും, വാക്‌സിന്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെയുള്ള ക്യാമ്പയിനുകള്‍ ഇല്ലാ താക്കും, ജീവിത ശൈലീ രോഗ ങ്ങളുടെ നിയന്ത്രണ ത്തിന് നട പടി സ്വീക രിക്കും എന്നിങ്ങനെ നിര വധി നിര്‍ദ്ദേശങ്ങളാണ് പുതിയ ആരോഗ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ തരി പ്പിച്ചി രിക്കുന്നത്.

പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളായി ആരോഗ്യ രംഗത്തെ വിഭജിക്കും എന്നും പ്രാഥ മികാ രോഗ്യ കേന്ദ്ര ങ്ങളുടെ പ്രവര്‍ത്തന സമയം വൈകു ന്നേരം ആറു മണി വരെ ആക്കി ഉയര്‍ത്തും എന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

Page 38 of 40« First...102030...3637383940

« Previous Page« Previous « ബസ്സ് സമരം പിൻലിച്ചു
Next »Next Page » സെന്‍റ് തോമസ് കോളജ് അലൂംനി വാർഷിക സംഗമം സമാപിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha