സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

February 20th, 2018

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ  പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

കച്ചവട വല്‍ക്കരണത്തില്‍ നിന്നും ആരോഗ്യ രംഗത്തെ മോചിപ്പിക്കും, പകര്‍ച്ച വ്യാധി കള്‍ക്ക് എതിരെ ശക്ത മായ ക്യാമ്പയിന്‍ നടത്തും, വാക്‌സിന്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെയുള്ള ക്യാമ്പയിനുകള്‍ ഇല്ലാ താക്കും, ജീവിത ശൈലീ രോഗ ങ്ങളുടെ നിയന്ത്രണ ത്തിന് നട പടി സ്വീക രിക്കും എന്നിങ്ങനെ നിര വധി നിര്‍ദ്ദേശങ്ങളാണ് പുതിയ ആരോഗ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ തരി പ്പിച്ചി രിക്കുന്നത്.

പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളായി ആരോഗ്യ രംഗത്തെ വിഭജിക്കും എന്നും പ്രാഥ മികാ രോഗ്യ കേന്ദ്ര ങ്ങളുടെ പ്രവര്‍ത്തന സമയം വൈകു ന്നേരം ആറു മണി വരെ ആക്കി ഉയര്‍ത്തും എന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍

February 15th, 2018

nurse_epathram
ആലപ്പുഴ : ചേർത്തലയിലെ കെ. വി. എം. ആശുപത്രി യിലെ നഴ്സു മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ ത്തലാക്കുക, പ്രതി കാര നടപടി കള്‍ അവ സാനി പ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് സംസ്ഥാ നത്തെ സ്വകാര്യ- സഹ കരണ ആശു പത്രി കളിലെ നഴ്സു മാർ പണി മുടക്കില്‍.

യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍റെ ആഹ്വാന പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതൽ വെള്ളി യാഴ്ച  രാവിലെ ഏഴു മണി വരെ അര ലക്ഷം  നഴ്സു മാർ പണിമുടക്കുന്നത്. .

ആറു മാസം പിന്നിട്ട സമര ത്തിനും യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍റെ ജനറൽ സെക്രട്ടറി സുജന പാൽ അച്യു തൻ നടത്തുന്ന അനിശ്ചിത കാല നിരാ ഹാര സമര ത്തിനും പിന്തുണ പ്രഖ്യാ പിച്ചാണ് സ്വകാര്യ ആശുപത്രി കളിലെ ഐ. സി. യു. – എമർ ജൻസി വിഭാഗ ങ്ങളില്‍ ഒഴികെയുള്ള സംസ്ഥാന ത്തിന്‍റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള യു. എൻ. എ. പ്രവർ ത്തക രായ നഴ്‌സുമാർ ചേര്‍ത്തല യിലെ പണി മുടക്ക് സമര ത്തിൽ പങ്കെടുക്കു ന്നത്.

 

 

- pma

വായിക്കുക: , , , , , ,

Comments Off on സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍

അന്ധ വിശ്വാസങ്ങള്‍ പിടി മുറുക്കുന്നതു കാണാതെ പോകരുത് : മുഖ്യമന്ത്രി

November 15th, 2017

pinarayi-vijayan-epathram
കോഴിക്കോട് : ശാസ്ത്ര അവബോധ ത്തിന്റെ മുന്നേറ്റം ഒരു ഭാഗത്തു നടക്കു മ്പോൾ മറു ഭാഗത്ത് ചാത്തൻ സേവ യും മന്ത്ര വാദവും അടക്ക മുള്ള അന്ധ വിശ്വാസ ങ്ങളും പിടി മുറുക്കു ന്നതു കാണാതെ പോകരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കേരള റാലി ഫോർ സയൻസ് പരിപാടി യുടെ സംസ്ഥാന തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു മുഖ്യ മന്ത്രി.

ആധുനിക ചികിൽസാ രംഗം ശക്തി പ്പെടുന്ന തിന്റെ മറു വശമായി വാക്സിൻ വിരുദ്ധ പ്രവർ ത്തന ങ്ങളെ കാണണം. രോഗം മാറുവാൻ പ്രാർത്ഥിച്ചാൽ മതി എന്ന് കരുതു ന്നവർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.

ഈ അവസ്ഥക്കു മാറ്റം വരണം എങ്കിൽ ശാസ്ത്ര അവ ബോധം സാമാന്യ ബോധ മായി മാറണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അന്ധ വിശ്വാസങ്ങള്‍ പിടി മുറുക്കുന്നതു കാണാതെ പോകരുത് : മുഖ്യമന്ത്രി

സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം

November 9th, 2017

chavakkad-console-medical-charitable-trust-ePathram
ചാവക്കാട് : താലൂക്ക് അടിസ്ഥാന ത്തില്‍ പ്രവര്‍ ത്തി ക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ എല്ലാ മാസവും നല്‍കി വരുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് ടൗണിലുള്ള എം. ആര്‍. ആര്‍. എം. സ്കൂളിൽ വെച്ചു നടന്നു. കണ്‍സോള്‍ ചാവക്കാട് കമ്മിറ്റി പ്രസിഡണ്ട് പി. പി. അബ്ദുൾ സലാം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കൺസോൾ ഖത്തർ ചാപ്റ്റര്‍ പ്രസിഡണ്ട് ആര്‍. പി. ജലീൽ ഡയാലിസിസ് കൂപ്പൺ വിതരണം ഉല്‍ഘാടനം ചെയ്തു. കണ്‍സോള്‍  യു. എ. ഇ. ചാപ്റ്റര്‍, ഖത്തര്‍ പ്രതി നിധി കളും അംഗ ങ്ങളും സാമൂഹ്യ സാംസ്കാരിക – ജീവ കാരുണ്യ പ്രവര്‍ ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. സി. എം. ജെനിഷ് സ്വാഗതവും വി. എം. സുകു മാരൻ മാസ്റ്റർ നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം

ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

November 6th, 2017

logo-ayush-ePathram

അബുദാബി : പ്രഥമ ആയുഷ് അന്തര്‍ ദേശീയ സമ്മേള നവും ശാസ്ത്ര പ്രദർശ നവും നവംബര്‍ 9 മുതൽ 11 വരെ മൂന്നു ദിവസ ങ്ങളി ലായി ദുബായ് ഇന്റര്‍ നാഷണല്‍ കൺ വൻഷൻ ആൻഡ് എക്‌സി ബിഷൻ സെന്റ റിൽ നടക്കും.

കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺ സു ലേറ്റ്, സയൻസ് ഇന്ത്യ ഫോറവും സംയുക്ത മായി സംഘടി പ്പി ക്കുന്ന പരി പാടി യുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.

ayush-conference-press-meet-ePathram

ആയുർവേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ പ്പതി എന്നിവയുടെ സമ്മോ ഹന മാണ് ആയുഷ്. ഈ രംഗ ങ്ങളിൽ നിന്നുള്ള 600 ഓളം പ്രതി നിധി കളും 20 ലോക രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ധ രും ആയുഷ് സമ്മേള നത്തിൽ പങ്കെടുക്കും എന്നും ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഇന്ത്യൻ അംബാ സിഡർ നവദീപ് സിംഗ് സൂരി അറി യിച്ചു.

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധി ക്കുവാ നുള്ള അറിവു കളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കു വെക്കുക.

ആയുഷ് സമ്മേളന ത്തിന്റെ ചെയര്‍ മാനും എന്‍. എം. സി. ഗ്രൂപ്പ് മേധാവി യുമായ ഡോ. ബി. ആര്‍. ഷെട്ടി, ജനറല്‍ സെക്രട്ടറി ഡോ. ശ്യാം വി. എല്‍, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് മഹേഷ് നായര്‍, ജി. സി. സി. കോഡിനേറ്റര്‍ ടി. എം. നന്ദ കുമാര്‍, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, എ. ഡി. എഫ്. സി. എ. സി.ഇ.ഒ. റാഷിദ് മുഹമ്മദ് അലി അല്‍ റാസ് അല്‍ മന്‍സൂരി, അംറോക് ടെക്‌നിക്കല്‍ മാനേജര്‍ ജിഹാദ് അലി സായിദ് അല്‍ അലവി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

Page 39 of 40« First...102030...3637383940

« Previous Page« Previous « നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക
Next »Next Page » നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha