ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

August 18th, 2012

music-composer-johnson-epathram
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.

നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.

എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

നിലാവ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

August 2nd, 2012

nilavu-show-card-release-ePathram
ദുബായ് : ഓണം -പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ട്രന്‍ഡ്‌സ് ദുബായ് അവതരിപ്പിക്കുന്ന ‘നിലാവിന്റെ’ ബ്രോഷര്‍ പ്രകാശനം നടന്നു. ആഗസ്റ്റ് 23 വ്യാഴാഴ്ച ദുബായ് ഷെയ്ക്ക് റാഷീദ് ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് കേരള ത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായിക ഗായക ന്മാരെയും മറ്റു കലാകാരന്മാരെയും പങ്കെടുപ്പിച്ച് നിലാവ് സ്‌റ്റേജ് ഷോ അവതരിപ്പിക്കുന്നത്.

nilavu-stage-show-poster-ePathram
കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വ ത്തില്‍ പ്രമുഖ പിന്നണി ഗായിക സിന്ധു പ്രേംകുമാര്‍, ഇളയനില ഫെയിം പ്രദീപ് കുമാര്‍, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം നസീബ്, ഫസീല, ഗന്ധര്‍വ്വ സംഗീത ത്തിലെ ആദ്യത്തെ വിജയി നിഷാദ്, കൈരളി സിംഗ് അന്‍ഡ് വിന്‍ അവതാരക സുമി തുടങ്ങിയവരും കൂടാതെ കേരള ത്തില്‍ നിന്നും യു എ ഇ യില്‍ നിന്നുമുള്ള ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, നാടന്‍ പാട്ട് കലാകരന്മാരുടെ പരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 99 20 100, 050 84 11 831

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നിലാവ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

മൈക്കല്‍ ജാക്‌സന്റെ അമ്മയെ കാണ്മാനില്ലെന്ന് പരാതി

July 24th, 2012

അരിസോണ : വിഖ്യാത പോപ്പ്‌ ഗായകന്‍ അന്തരിച്ച മൈക്കല്‍ ജാക്‌സന്റെ മാതാവ്‌ കാതറൈന്‍ ജാക്‌സനെ (82) ശനിയാഴ്‌ച രാത്രി മുതല്‍  കാണാതായെന്ന്‌ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. ജാക്‌സന്റെ മൂന്നു കുട്ടികള്‍ ഇവരുടെ സംരക്ഷണയിലാണ് കഴിയുന്നത്. മകള്‍ റെബ്ബീയ്‌ക്കൊപ്പം അരിസോണയിലാണ് കാതറീന്‍ ജാക്സന്‍ താമസിച്ചിരുന്നത്. ജാക്സന്റെ കുട്ടികള്‍ സുരക്ഷിതരാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരെ കാണാതായ വിവരം ട്വീറ്ററിലൂടെ  ജാക്‌സന്റെ മകള്‍ പാരീസ്‌ ജാക്‌സനാണ് പുറം ലോകത്തെ അറിയിച്ചത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മൈക്കല്‍ ജാക്‌സന്റെ അമ്മയെ കാണ്മാനില്ലെന്ന് പരാതി

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

Page 40 of 40« First...102030...3637383940

« Previous Page « ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി
Next » ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha