ജാസിയുടെ ജീവിതത്തിലേക്ക് “അതുല്യമായ“ ഗിഫ്റ്റ്

September 12th, 2012

jassie-gift-wedding-epathram

തിരുവനന്തപുരം: ലജ്ജാവതി എന്ന ഗാനത്തിലൂടെ മലയാളിയെ ‘തന്റെ താളത്തിനൊത്ത് തുള്ളിച്ച‘ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. സെൻട്രൽ എക്സൈസില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം മണ്ണമ്മൂല രവി ഇല്ലത്തില്‍ ജയകുമാറിന്റെ മകള്‍ അതുല്യ യാണ് വധു. ഹൈന്ദവ ആചാര പ്രകാരം നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഐ. ടി. ഗവേഷണ വിദ്യാര്‍ഥിയാണ് അതുല്യ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ചായിരുന്നു വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ട ജാസിയുടേയും അതുല്യയുടെയും വിവാഹം. വിതുര തോട്ടുമുക്ക് പള്ളിത്തടത്ത് വീട്ടില്‍ നിരത്തില്‍ ഐസക്ക് ഗിഫ്റ്റ് ഇസ്രായേലിന്റെ പുത്രനാണ് ജാസി ഗിഫ്റ്റ്. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഗായകനെന്ന നിലയിലും സംഗീത സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ് താരമായി മാറിയത്.

മന്ത്രി വി. എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എൻ. ശക്തൻ, എം. ജയചന്ദ്രൻ, ലെനിന്‍ രാജേന്ദ്രൻ, ജയരാജ്, വിജയ് യേശുദാസ്, കോട്ടയം നസീര്‍, മഞ്ജരി, അഖില തുടങ്ങി രാഷ്ടീയ, സിനിമ, സംഗീത രംഗങ്ങളിലെ പ്രശസ്തര്‍ വിവാഹത്തില്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ജാസിയുടെ ജീവിതത്തിലേക്ക് “അതുല്യമായ“ ഗിഫ്റ്റ്

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

Page 43 of 43« First...102030...3940414243

« Previous Page « ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി
Next » ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha