ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

September 19th, 2015

dubai-sheikh-rashid-bin-muhammed-al-maktoum-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂ മിന്റെ മൂത്ത മകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം (34) അന്തരിച്ചു.

സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് അദ്ദേഹ ത്തിന്റെ വിയോഗം എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ മക്തൂമിന്റെ വിയോഗ ത്തില്‍ ദുബായില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചു.

ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം സഅബീല്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. ദുബായ് ഉമ്മു ഹുറൈര്‍ ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. യു. എ. ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു ഭാരണാധി കാരികളും ശൈഖ് റാശിദിന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

September 7th, 2015

kantha-puram-in-icf-dubai-epathram
അബുദാബി : രക്ത സാക്ഷിത്വം വരിച്ച യു. എ. ഇ. സൈനി കര്‍ക്കായി പ്രത്യേകം പ്രാർത്ഥി ക്കുന്ന തായും മരിച്ച വരുടെ കുടുംബാംഗ ങ്ങളെ അനുശോചനം അറിയിക്കുന്ന തായും അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

യമന്‍ ജനതയെ അനീതി യില്‍ നിന്നും അശാന്തി യില്‍ നിന്നും രക്ഷ പ്പെടു ത്താനുള്ള സൈനിക നീക്ക ത്തിനിടെ യാണ് സൈനികര്‍ രക്ത സാക്ഷിത്വം വരിച്ചത്. യമനില്‍ സമാധാനം പുനഃസ്ഥാപി ക്കുന്ന മഹത്തായ ദൗത്യ മാണ് സൈനികര്‍ നിര്‍വ്വഹിച്ചത്.

മേഖല യുടെ സുരക്ഷിതത്വ ത്തിന് ഏറെ പ്രാധാന്യ മുള്ള വിഷയ മാണിത്. സംസ്‌കാര ത്തെയും പാരമ്പര്യ ത്തെയും നശിപ്പിക്കുന്ന തീവ്രവാദ ത്തിന് എതിരെ യു. എ. ഇ. യും സഖ്യ സേനയും നടത്തുന്ന നീക്കങ്ങള്‍ കാല ഘട്ട ത്തിന്റെ ആവശ്യമാണ്.

യമന്റെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യ ത്തെ ഇല്ലാതാക്കാനാണ് വിഘടന ശക്തി കള്‍ ശ്രമി ക്കുന്നത്. പ്രതിസന്ധി കളെ ധീരമായി നേരിട്ട് യു. എ. ഇ. യെ യശസ്സോ ടെയും ആത്മാഭിമാന ത്തോടെ യും മുന്നോട്ട് നയിക്കാന്‍ ഭരണാധി കാരികൾക്ക് സാധിക്കട്ടെ എന്നും രക്ത സാക്ഷി കള്‍ക്ക് സ്വര്‍ഗം നല്‍കുകയും അവരുടെ കുടുംബ ങ്ങള്‍ക്ക് ക്ഷമ നല്‍കു കയും ചെയ്യട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.

വിദേശി സമൂഹത്തോട് എന്നും അനുകമ്പാ പൂര്‍ണമായ സമീപനം സ്വീകരി ക്കുന്ന യു. എ. ഇ. യുടെ ദുഃഖത്തില്‍ പങ്കു ചേരാനും രാജ്യ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പി ക്കുവാനും അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു

September 6th, 2015

yuva-kala-sahithy-logo-epathram ദുബായ് : സാഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗി യുടെ കൊല പാതക ത്തില്‍ യുവ കലാ സാഹിതി ദുബായ് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രസിഡന്‍റ് അജികണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഇന്ത്യ യില്‍ കൂടി വരുന്ന വർഗ്ഗീയതയിലും തീവ്രവാദ പ്രവർത്തനങ്ങളിലും ആശങ്ക രേഖപ്പെടുത്തി.

അന്ധ വിശ്വാസ ങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കും എതിരെ പോരാടുന്ന സാമൂഹ്യ പ്രവർത്ത കരെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് ശക്തികളുടെ പ്രവർത്തന ങ്ങൾ പരിഷ്കൃത സമുഹത്തെ പിറകോട്ടു നയിക്കുമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും എന്നും യോഗം വിലയിരുത്തി.

ജനാധിപ ത്യ മതേ തര ശക്തി കളുടെ ജാഗ്രത യോടുള്ള പ്രവർത്തന ങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതി ലോമ ശക്തി കളെ ഇല്ലായ്‍മ ചെയ്യാൻ സാധിക്കുക യുള്ളൂ എന്നും യോഗം അഭിപ്രായപെട്ടു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു

യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

September 5th, 2015

uae-martyrs-in-yemen-ePathram
അബുദാബി : യെമനില്‍ ഹൂതി വിമതര്‍ക്ക് എതിരെ പോരാടാന്‍ സഖ്യ സേന യ്‌ക്കൊപ്പം എത്തിയ 45 യു. എ. ഇ. സൈനികര്‍ സ്‌ഫോടന ത്തില്‍ കൊല്ലപ്പെട്ടു.

ധീര യോദ്ധാക്ക ളോടുള്ള ആദര സൂചക മായി രാജ്യത്ത് മൂന്ന് ദിവസ ത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടി കളും മൂന്ന് ദിവസത്തേക്ക് നിര്‍ത്തി വച്ചതായും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.

അബുദാബി ബത്തീൻ എയർ പോർട്ടിൽ പ്രത്യേക സൈനിക വിമാന ത്തില്‍ എത്തിച്ച മൃതദേഹ ങ്ങൾ പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ സ്വീകരിച്ചു. രാജ കുടുംബാംഗങ്ങൾ അടക്കം പ്രമുഖര്‍ സൈനികരുടെ മൃതദേഹ ങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

യെമനിലെ ശക്തി കേന്ദ്രങ്ങളില്‍ യു. എ. ഇ. പോര്‍ വിമാനങ്ങള്‍ അതി ശക്തമായി തിരിച്ചടിച്ചു. 45 സൈനികര്‍ കൊല്ലപ്പെട്ടു എങ്കിലും യെമനില്‍ ഏറ്റെടുത്ത ദൗത്യ ത്തില്‍ നിന്ന് പുറകോട്ടില്ല എന്നും അറബ് വിശാല താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ആക്രമണം തുടരും എന്നും യെമനില്‍ വൈകാതെ ജനകീയ സര്‍ക്കാര്‍ പുന സ്ഥാപിക്കും എന്നും യു. എ. ഇ. വ്യക്തമാക്കി.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

July 28th, 2015

former-president-of-india-apj-abdul-kalam-ePathram
അബുദാബി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. മിസൈൽ ഇന്ത്യ യുടെ പിതാവും ധിക്ഷണാ ശാലി യായ ശാസ്ത്ര പ്രതിഭയും പുതു തലമുറ യ്ക്ക് പ്രതീക്ഷ യുടെ ചിറകുകൾ നല്കിയ സര്‍വ്വ സമ്മതനു മായിരുന്നു എ. പി. ജെ. അബ്ദുൾ കലാം എന്ന് അനുശോചന സന്ദേശ ത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ അറിയിച്ചു.

കാലത്തെ അതി ജീവി ക്കുന്ന യുഗ പ്രഭാവനായ ധിഷണാ ശാലിയും ഭാരതത്തിനു അഗ്നിചിറകുകള്‍ പകര്‍ന്ന ശാസ്ത്രജ്ഞനു മായിരുന്നു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ ഡോ. എ. പി. ജെ. അബ്ദുല്‍ കലാം എന്ന്‍ അബുദാബി ശക്തി തിയറ്റേഴ്സ്.

ഭാരതത്തിന്റേയും ഭാരതീയ രുടേയും ശോഭനമായ ഭാവിയെ കുറിച്ചാ യിരുന്നു എല്ലായ്പ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നത്. അതിനായി വിദ്യാര്‍ത്ഥി കളേയും യുവാക്ക ളേയും സജ്ജ മാക്കുന്നതില്‍ എക്കാലവും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ശക്തി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സലീം ചോലമുഖത്തും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സംയുക്ത മായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

Page 19 of 53« First...10...1718192021...304050...Last »

« Previous Page« Previous « പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി
Next »Next Page » യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha