ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

Comments Off on ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

June 5th, 2015

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ച് ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ എന്ന പേരില്‍ ദുബായ് കെ. എം. സി. സി. സര്‍ഗ്ഗധാര യുടെ നേതൃത്വ ത്തില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാത്രി ഏഴര മണിക്ക് അല്‍ ബാറാഹ കെ. എം. സി. സി. യില്‍ മിർഷാദ് യമാനി ചാലിയം അവതരിപ്പിക്കുന്ന കഥാ പ്രസംഗം ഉണ്ടായി രിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗ ത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാജിത് അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ഉമര്‍ ഹാജി ആവയില്‍, ഇസ്മയില്‍ അരുകുറ്റി, ആര്‍. ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി തുടങ്ങിയവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

May 31st, 2015

punnayoorkkulam-reneesh-khalid-ePathram ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരി ക്കുമ്പോള്‍ ചുഴിയില്‍ പെട്ട് കാണാതായി. പൊലീസും സിവില്‍ ഡിഫന്‍സും എത്തി രക്ഷ പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മാതാവ് : മുനീറ. സഹോദരന്മാർ : റിയാസ്, റഹീസ്. ദുബായ് പൊലീസ് മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി കൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

മലയാളി അദ്ധ്യാപിക ഷാര്‍ജയില്‍ നിര്യാതയായി

May 31st, 2015

gulf-asian-school-teacher-sangeetha-ranjith-ePathram ഷാര്‍ജ : മലയാളി അദ്ധ്യാപിക ഷാർജ യിൽ ഹൃദയാ ഘാതംമൂലം മരണപ്പെട്ടു. ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ അദ്ധ്യാപിക യും തലശ്ശേരി ചിറക്കല്‍ നേതാജി റോഡില്‍ ‘തപസ്യ’യില്‍ പരേതനായ ജയരാമന്‍െറ മകളുമായ സംഗീത രഞ്ജിത് (41) ആണ് മരിച്ചത്.

ഭര്‍ത്താവ് രഞ്ജിത് എ. എഫ്. പി. വാര്‍ത്താ ഏജന്‍സി യുടെ ദുബായ് ഓഫീസില്‍ ജോലി ചെയ്യുന്നു. ഏക മകന്‍ : നവനീത്.

മാതാവ് : വിശാലാക്ഷി. സഹോദരങ്ങള്‍ : ദിവ്യ, സോണിയ. നിയമ നടപടികള പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on മലയാളി അദ്ധ്യാപിക ഷാര്‍ജയില്‍ നിര്യാതയായി

അസ്‌മോ ഇല്ലാത്ത ആദ്യ ‘കോലായ’

May 29th, 2015

asmo-remembering-kolaya-new-logo-ePathram
അബുദാബി : സാഹിത്യ സാംസ്കാരിക പ്രവര്‍ത്ത കര്‍ക്കായി കവി അസ്മോ പുത്തഞ്ചിറ ഒരുക്കി യിരുന്ന ‘കോലായ’ യുടെ ഒത്തു ചേരല്‍ അബുദാബി കേരള സോഷ്യൽ സെന്ററിൽ അദ്ദേഹ ത്തിന്റെ കൂട്ടുകാരുടെ നേതൃത്വ ത്തിൽ നടന്നു.

poet-asmo-puthenchira-ePathram

അസ്മോ ഇല്ലാത്ത ആദ്യത്തെ കോലായ, കവി യുടെ വേർപാടിന്റെ നൊമ്പര ത്തിൽ ഇടറിയ ശബ്‌ദ ത്തോടെ യാണ് എല്ലാവരും അസ്‌മോയെ പറ്റി സംസാരിച്ചത്. പലർക്കും സംസാരം മുഴുമിപ്പിക്കാന്‍ ആയില്ല.

പണ്ട് ഇറങ്ങിയ തന്റെ ‘കാലം’ എന്ന ഇൻലൻഡ് മാസിക യിൽ വന്ന വാണിഭം എന്ന അസ്‌മോ യുടെ കുഞ്ഞു കവിത വായിച്ചാണ് ഫൈസൽ ബാവ ആ ഓർമകളിലേക്ക് ഇറങ്ങി യത്. ജാനിബ് ജമാലും നസീർ പാങ്ങോടും ചൊല്ലിയ കവിതകൾ ഹൃദയ ത്തിൽ തട്ടി. ഏറെ കാലത്തെ സൗഹൃദ ത്തിന്റെ വേരിനെ കുറിച്ചാണ് കവി കമറുദ്ദീൻ ആമയം സംസാരി ച്ചത്.

സാജിദ് മരക്കാറിനു പറഞ്ഞു തുടങ്ങാനെ കഴിഞ്ഞുള്ളു. ഗദ്ഗദത്തോടെ അവസാനി പ്പിക്കുമ്പോൾ വേദനി ക്കുന്ന ഓർമ കളിലേക്ക് നിശബ്ദ നായി ഇറങ്ങി നടക്കുക യായിരുന്നു. അഡ്വ. റഫീക്ക് തന്റെ മകനു മായുള്ള അസ്മോയുടെ ആത്മ ബന്ധത്തെ യാണ് ഓർമിച്ചത്. ഫൈസലും നിഷയും തങ്ങളു മായുള്ള ബന്ധം എത്ര ആഴ ത്തില്‍ ആയിരുന്നു എന്നും ഒരു മരണം വലിയ ഒരു ശൂന്യത നൽകിയത് എന്നും ഓര്‍മ്മിച്ചു.

ടി. എ. ശശി, കൃഷ്‌ണകുമാർ, അജി രാധാകൃഷ്‌ണൻ, നിഷാദ്, തോമസ്, ജോഷി, റഹ്‌മത്തലി, അഹമ്മദ്‌ കുട്ടി ശാന്തിപറമ്പിൽ, മണികണ്‌ഠൻ, ധനേഷ് തുടങ്ങീ ഒത്തു കൂടിയവരുടെ എല്ലാം വാക്കിലും മനസ്സിലും അസ്മോ നിറഞ്ഞു.

അസ്‌മോയ്ക്ക് ജീവിച്ചിരിക്കുമ്പോൾ വേണ്ട പരിഗണന നൽകാത്ത തിന്റെ ഈർഷ്യ വി. ടി. വി. ദാമോദരൻ, സൈനുദ്ദീൻ ഖുറൈഷി എന്നിവർ മറച്ചു വച്ചില്ല. ചിത്രകാരൻ ശശിന്‍സാ അസ്‌മോ യുടെ ചിത്രം വരച്ചതു മായാണ് എത്തിയത്. അസ്‌മോ ഒട്ടും ഔപചാരികത ഇല്ലാതെ തുടർന്നു വന്ന മാതൃക യിൽ എല്ലാ മാസവും ഒത്തു ചേരാനും സാഹിത്യ സൃഷ്‌ടികൾ ചർച്ചക്ക് എടുക്കാനും തീരുമാനമായി.

ചിത്രകാരൻ രാജീവ് മുളക്കുഴ തയാറാക്കിയ കോലായയുടെ പുതിയ ലോഗോ എല്ലാവരും ചേർന്ന് പ്രകാശനം ചെയ്‌തു. ജൂൺ 10 ബുധനാഴ്‌ച വീണ്ടും കോലായ ചേരാനും തീരുമാനിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on അസ്‌മോ ഇല്ലാത്ത ആദ്യ ‘കോലായ’

Page 22 of 52« First...10...2021222324...304050...Last »

« Previous Page« Previous « യു. എ. ഇ. യുടെ നിലപാടുകള്‍ ലോക ത്തിനു മാതൃക : സയ്യിദ് ഖലീലുല്‍ ബുഖാരി
Next »Next Page » മോദിക്ക് ഭീഷണിക്കത്ത്; സുവിശേഷകന്‍ അറസ്റ്റില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha