ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണം

August 27th, 2013

chirayinkeezh-ansar-epathram- അബുദാബി : മലയാളി സമാജ ത്തിന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്ത കനു മായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ നാലാം ചരമ വാര്‍ഷികം ആചരിക്കുന്നു.

ആഗസ്റ്റ് 27 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഫ്രണ്ട്സ് എ. ഡി. എം. എസി ന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററര്‍ അങ്കണ ത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന ത്തില്‍ അബുദാബി യിലെ അംഗീകൃത സംഘടന കളുടേയും അമേച്വര്‍ സംഘടന കളുടേയും പ്രതി നിധികളും യു. എ. ഇ. യുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖരും സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി. കെ. ജയരാജന്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണം

മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരിച്ചു

August 24th, 2013

kalpakancheri-muhammed-raffi-ePathram
അബുദാബി : കല്പകഞ്ചേരി ചെറിയ മുണ്ടം മൊയ്തീന്‍ പള്ളിയില്‍ കാവും പുറത്ത്‌ അലി – ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ റാഫി (28) അബുദാബി യില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപന ത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മണി ആയിട്ടും ഉണരാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് അനക്കമറ്റു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഷെയ്ഖ്‌ ഖലീഫ ആശുപത്രി യില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ : നസീഹത്ത്. രണ്ടു വയസ്സുള്ള ഏക മകള്‍ നാഫി.
സഹോദരങ്ങള്‍ : സലിം, ഹസീന, രഫീന.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത്‌ നാട്ടിലേക്ക് കൊണ്ട് പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരിച്ചു

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

അബുദാബിയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു

August 19th, 2013

kannoor-vaaram-madathil-shahul-hameed-ePathram
അബുദാബി : കണ്ണൂര്‍ വാരം സ്വദേശി ​മഠ​ത്തില്‍ കാദര്‍കുട്ടി യുടെ മകന്‍ ഷാഹുല്‍ഹമീദ് (50) അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. അസര്‍ നമസ്കാരം കഴിഞ്ഞു പള്ളിയില്‍ കുഴഞ്ഞു വീഴുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിക്കുകയു മായിരുന്നു. ഹജ്ജ്‌ പെരുന്നാളിന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പി ലായിരുന്നു ഷാഹുല്‍ഹമീദ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഉമ്മ: ഫാത്തിബി. സഹോദരങ്ങള്‍ : അയ്യൂബ് ഹാജി, ഷംസുദീന്‍, ജമീല,സാറാബി. ഭാര്യ: മൈമൂന. മക്കള്‍ : മുനീര്‍, ജാഫര്‍ശരീഫ്‌,മുഫീദ.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on അബുദാബിയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു

Page 49 of 49« First...102030...4546474849

« Previous Page « വി.എസ്. കോടതിയിലേക്ക്
Next » പാര്‍ശ്വ വല്‍കൃത സ്വാതന്ത്ര്യ ദിന ചിന്തകള്‍ ഉണര്‍ത്തി ഗള്‍ഫ് സത്യധാര സെമിനാര്‍ നടത്തി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha