സീരിയല്‍ നടി കൊല്ലപ്പെട്ടു

September 10th, 2012

neeral-bhardwaj-epathram

മുംബൈ: പ്രമുഖ സീരിയല്‍ നടി നീരള്‍ ഭരദ്വാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നീരള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിയന്ത്രണം വിട്ട് അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയില്‍ ആയിരുന്നു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബി. ജെ. പി. നേതാവ് ഉമാ ഭാരതിയുടെ സെക്രട്ടറിയുടെ മകളാണ് നീരള്‍. മാത കി ചൌക്കി, ഷാനി ദേവ് കി മഹിമ തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷത്തില്‍ നീരള്‍ അഭിനയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടി കൊല്ലപ്പെട്ടു

ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു

September 9th, 2012

verghese-kurien-epathram

അഹമ്മദാബാദ് : ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ നദിയദ് മുൽജിഭായ് പട്ടേൽ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷീര ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി വളർത്തി എടുക്കുന്നതിൽ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘ വീക്ഷണവും നേതൃത്വ പാടവവും വഹിച്ച പങ്ക്‍ നിസ്തുലമാണ്. ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പദ്ധതിയും അമൂൽ എന്ന ബ്രാൻഡ് ഇന്ത്യയിലെ ഓരോ വീട്ടിലും എത്തിച്ചേർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.

ഡോ. കുര്യന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കൃഷി, ഗ്രാമ വികസനം, ക്ഷീരോല്പ്പാദനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൊണ്ടു വന്ന് ഇന്ത്യയിൽ ധവള വിപ്ലവത്തിന് കാരണമായ മഹദ് വ്യക്തിയാണ് ഡോ കുര്യൻ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങും ഡോ. കുര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു

September 2nd, 2012
producer-Vindhyan-epathram
തൃശ്ശൂര്‍: : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ (61) അന്തരിച്ചു. ഇന്നലെ വൈകീട്ട് നാലുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു വിന്ധ്യന്‍.. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്  തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിനു സമീപമുള്ള താന്ന്യത്തെ വീട്ടു വളപ്പില്‍ വച്ച് നടക്കും.
സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ വിന്ധ്യന്‍ സിനിമാ നിര്‍മ്മാതാവെന്ന നിലയില്‍ ഏറെ പ്രശസ്തനായി. പത്മരാജന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടു കാരി എന്ന ചിത്രത്തിലൂടെ ആണ് വിന്ധ്യന്‍ ആദ്യമായി സിനിമ നിര്‍മ്മാതാവാകുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദിലീപ് മം‌മ്‌ത മോഹന്‍ ദാസ് എന്നിവര്‍ അഭിനയിച്ച അരികെ ആയിരുന്നു വിന്ധ്യന്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. കലാപരമായി മുന്നിട്ടു നില്‍ക്കുന്നതും അതേ സമയം സാമ്പത്തികമായി വിജയിച്ചതുമായ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കള്ളന്‍ പവിത്രന്‍,  വടക്കു നോക്കിയന്ത്രം, ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞ്ാനു, ദൈവത്തിന്റെ മകന്‍, ഫുട്ബോള്‍, തസ്കര വീരന്‍, അയാള്‍ കഥയെഴുതുകയാണ്, ഊമപെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങിവ അദ്ദേഹ് നിര്മ്മിച്ച ചിത്രങ്ങളില്‍ ചിലതാണ്. മുല്ലവള്ളിയും തേന്‍‌മവും എന്ന ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.രണ്‍ജിത്തിന്റെ മേല്‍‌നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ  കേരള കഫേ എന്ന ചിത്രത്തില്‍  വിന്ധ്യന്‍ അഭിനേതാവായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ എന്നിവയുടെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സാംസ്കാരിക രംഗത്തെ പല പ്രമുഖരും വിന്ധ്യന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക:

Comments Off on ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു

Page 55 of 55« First...102030...5152535455

« Previous Page « ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന
Next » ഇറാൻ ഉത്തര കൊറിയയുമായി സാങ്കേതിക വിദ്യ കൈമാറും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha