എത്യോപ്യന്‍ പ്രധാനമന്ത്രി അന്തരിച്ചു

August 21st, 2012

എത്യോപ്യന്‍ പ്രധാനമന്ത്രി മെലേസ് സെനാവി (57) അന്തരിച്ചു. മരണ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അണുബാധയാണ് മരണകാരണം എന്ന് സൂചനയുണ്ട്. ചികിൽസക്കിടെ സംഭവിച്ച പിഴവാണോ എന്ന് അന്വേഷിച്ചു വരികയാണ്. അസുഖം മൂലം ഏറെ നാളുകളായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖമെന്തായിരുന്നു എന്ന് ഇതു വരെ എത്യോപ്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എത്യോപ്യന്‍ പ്രധാനമന്ത്രി മെലേസ് സെനാവി കഴിഞ്ഞ അര്‍ധരാത്രി അന്തരിച്ചു എന്ന് മാത്രമാണ് എത്യോപ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ പുറത്തു വിട്ടത്. മരണ കാരണം ദുരൂഹമായി തുടരുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on എത്യോപ്യന്‍ പ്രധാനമന്ത്രി അന്തരിച്ചു

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

August 18th, 2012

music-composer-johnson-epathram
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.

നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.

എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

ജോണ്‍സണ്‍ മാഷ്‌

August 18th, 2012

Johnson master-epathram

ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ മാഷ്‌

പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

August 16th, 2012

Fukuoka epathram

ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ  ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-‍ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.

മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

വിലാസ്‌ റാവു ദേശ്‌മുഖ്‌ അന്തരിച്ചു‍

August 15th, 2012

vilasrao-deshmukh-epathram

ചെന്നൈ: കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പു മന്ത്രിയും, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്‌മുഖ്‌ (67) അന്തരിച്ചു. ദിവസങ്ങളായി കരള്‍, വൃക്ക രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച മുമ്പാണ്‌ ചെന്നെയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ഇന്നലെ ഉച്ച കഴിഞ്ഞ്‌ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം ജന്മ സ്‌ഥലമായ മഹാരാഷ്‌ട്രയിലെ ബാഭല്‍ഗാവില്‍ നടക്കും.

1980 ലാണ്‌ ദേശ് മുഖ് ആദ്യമായി നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടു തവണ ‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. വൈശാലിയാണ്‌ ഭാര്യ. മക്കള്‍: അമിത്‌, റിതേഷ്‌, ധീരജ്‌.

- ജെ.എസ്.

വായിക്കുക: ,

Comments Off on വിലാസ്‌ റാവു ദേശ്‌മുഖ്‌ അന്തരിച്ചു‍

Page 56 of 57« First...102030...5354555657

« Previous Page« Previous « റംസാന് മമ്മൂട്ടിയുടെ താപ്പാനയെത്തുന്നു
Next »Next Page » അമ്മായി ചുട്ടത് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha