ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

June 30th, 2022

uae-president-sheikh-mohamed-bin-zayed-receives-narendra-modi-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി യു. എ. ഇ. യില്‍ എത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു നൽകിയ ഹൃദ്യമായ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അബുദാബിയിലെ സ്വീകരണം വളരെ ഹൃദ്യമായിരുന്നു എന്നും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നന്ദി’ എന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ജർമ്മനിയിൽ ജി -7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോഡി അബുദാബിയില്‍ എത്തിയത്. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, വിവിധ വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം രേഖ പ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉദാരമായ മാനുഷിക മൂല്യങ്ങളും ഇമാറാത്തി- ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അനുസ്മരിച്ചു.

യു. എ. ഇ. യുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച നരേന്ദ്ര മോഡി, രാജ്യത്തെ നയിക്കുവാനും കൂടുതൽ പുരോഗതിയും വികസനവും കൈ വരിക്കുന്നതിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍

June 23rd, 2022

narendra-modi-sheikh-muhammed-bin-zayed-ePathram
അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 28 ന് യു. എ. ഇ. യില്‍ എത്തുന്നു. മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കുകയും പുതിയ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.

2022 ജൂണ്‍ 26 മുതല്‍ ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ച കോടിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോഡി യു. എ. ഇ. യില്‍ എത്തുക. പ്രധാനമന്ത്രിയുടെ 2019 ലെ യു. എ. ഇ. സന്ദർശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍

പരമോന്നത ബഹു മതി ‘സായിദ് മെഡല്‍’ നരേന്ദ്ര മോഡിക്ക്

April 4th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram
അബു ദാബി : യു. എ. ഇ. യുടെ പരമോന്നത സിവി ലിയന്‍ ബഹു മതി യായ ‘സായിദ് മെഡല്‍’ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കു സമ്മാനിക്കും. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാ നാണ് ‘സായിദ് മെഡല്‍’ പുര സ്കാരം പ്രഖ്യാ പിച്ചത്.

ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധവും സഹ കരണ വും മെച്ചപ്പെടുത്തിയത് മുന്‍ നിര്‍ത്തി യാണ് ‘സായിദ് മെഡല്‍’ സമ്മാനി ക്കുന്നത് എന്ന് അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാ ധിപനു മായ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ശേഷം രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ യുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശി ക്കുകയും റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങു കളില്‍ പങ്കെടുക്കു കയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on പരമോന്നത ബഹു മതി ‘സായിദ് മെഡല്‍’ നരേന്ദ്ര മോഡിക്ക്


« അൽ ബുസ്താൻ ആശു പത്രിക്ക് ഹെൽത്ത്‌ കെയർ ലീഡർ ഷിപ്പ് പുരസ്‌കാരം 
രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha