മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

September 3rd, 2013

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍

September 2nd, 2013

violence-against-women-epathram

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ചെറിയനാട്ട് മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്സ് രോഗ ബാധിതനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഇയാള്‍ കുറേ നാള്‍ ബോംബെയിലായിരുന്നു. എയ്ഡ്സ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവരുടെ വീട് സന്ദര്‍ശിച്ച ആശാ വര്‍ക്കര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. സൈറ ഫിലിപ്പ് ഉള്‍പ്പെടെ ഉള്ളവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വൈദ്യ പരിശോധനയില്‍ യുവതിക്കും എയ്ഡ്സ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കാക്കനാട്ടെ ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ഭാഗമായ “സ്നേഹിത” യിലേക്ക് മാറ്റി.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍

Page 28 of 28« First...1020...2425262728

« Previous Page « മഞ്ജുവാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു
Next » ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരം- ബി.ജെ.പി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha