പോലീസ്‌ « e പത്രം – ePathram.com

പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

June 9th, 2013

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പറവൂര്‍ വാണിയക്കാട് രാജശേഖരന്‍ (70) ആണ് കേസിന്റെ വിധി നാളെ പറയാനിരിക്കെ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ കുമാര്‍ അയല്‍‌വാസിയായ രാജശേഖരനില്‍ നിന്നും അര ലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി പെണ്‍കുട്ടിയെ രാജശേഖരനു ലൈംഗികമായി ഉപയോഗിക്കുവാന്‍ സുധീര്‍ നല്‍കിയെന്നാണ് പറയുന്നത്. ഏഴുതവണ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. രാജശേഖരന്‍ 103-ആം പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍

June 2nd, 2013

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
തൃശ്ശൂര്‍ അയ്യന്തോളിലെ കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവിനെ ആണ് കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു
മടങ്ങുമ്പോള്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ക്ഷേത്രമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റേയും വ്യക്തി വൈരാഗ്യത്തിന്റേയും
പേരിലാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. നേരത്തെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രേംലാലിനെ വെട്ടിയ കെസിലെ പ്രതിയായ മധു കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അടാട്ട് പ്ലാച്ചല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (32), അയ്യന്തോള്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ സുരേഷ്, അടക്കേ കുന്നമ്പത്ത് പ്രവീണ്‍, ചാവക്കാട് സ്വദേശി മാങ്ങാട്ട് ഷീനോജ് എന്നിവരെ സി.ഐ എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റുചെയ്തത്. ക്ഷേത്രപരിസരത്ത് ഓട്ടോയില്‍ എത്തിയ ഗുണ്ടാസംഘം മധുവിനെ ഓട്ടോകൊണ്ട് ഇടിച്ചിടുകയായിരുന്നു. ക്ഷേത്രത്തിന്റെ കല്‍‌വിളക്കിനു സമീപത്തേക്ക് വീണ മധുവിനെ കഴുത്തിലും തലയ്ക്കും തുരുതുരാ വെട്ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സംഭവം നടക്കുമ്പോള്‍ മധുവിന്റെ ഭാര്യ ജ്യോതിയും ഒപ്പം ഉണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ മാര്‍ട്ടിനും മധുവുമായും വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മഞ്ജു, മിഥുന്‍ എന്നിവരാണ് മധുവിന്റെ മക്കള്‍. സംസ്കാരം പുഴക്കല്‍ ശാന്തി തീരത്ത് നടത്തും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍

സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

May 31st, 2013

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ചോര്‍ത്തിയിട്ടില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഐ.ജി. കെ.പത്മകുമാറിന്റെ റിപ്പോര്‍ട്ട്. തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുവാന്‍ എറണാകുളം റേഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി രണ്ടു നമ്പറുകള്‍ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ രണ്ടു നമ്പറുകളിലെ സംഭാഷണങ്ങള്‍ ചോര്‍ത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഐ.ജി.യുടെ റിപ്പോര്‍ട്ട് പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

Comments Off on ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍

May 28th, 2013

കോഴിക്കോട്: ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും അമേരിക്കന്‍ പൌരനുമായ വില്യം സ്കോട്ട് പിന്‍‌ക്നി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കേരളത്തില്‍ മണിചെയ്യിന്‍ തട്ടിപ്പു നടത്തിയ കേസിലാണ് പിന്‍‌ക്നിയേയും ഡയറക്ടര്‍മാരായ അന്‍ഷു ബുദ്ധ് രാജ്, സഞ്ജയ് മല്‍‌ഹോത്ര എന്നിവരേയും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പോലീസും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീംസ് ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. കമ്പനി വാഗ്ദാനം ചെയ്ത പ്രകാരം തനിക്ക് സ്‍ാമ്പത്തിക ലാഭം ലഭിച്ചില്ലെന്ന് കാണിച്ച് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതി പ്രകാരമായിരുന്നു ആംവേയുടെ എം.ഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട്ടെ കേസില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ക്ക് മുന്‍‌കൂര്‍ ജാമ്യം ഉണ്ടായിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് വയനാട്ടില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ജാമ്യത്തില്‍ വിട്ട ഉടനെ അറസ്റ്റു ചെയ്ത് അവിടേക്ക് കൊണ്ടു പോയത്.

കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ വിപുലമായ സൃംഘലയാണ് ആംവേയ്ക്കുള്ളത്. ഡയറക്ട മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ കണ്ണിചേര്‍ക്കല്‍ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നും ഉല്പന്നങ്ങള്‍ കൊള്ളലാഭത്തിനു വില്‍ക്കുന്നതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂര്‍,കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലെ ആംവേയുടെ ഓഫീസുകളിലും ഗോഡൌണുകളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്ന് ആംവേക്ക് എതിരെ കേസെടുക്കുകയും 2.5 കോടിയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍

Page 30 of 39« First...1020...2829303132...Last »

« Previous Page« Previous « സിറിയയിൽ രാസായുധങ്ങൾ വീണ്ടും
Next »Next Page » ലുലു വിവാദം: സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha