എ.ടി.എം. കവര്‍ച്ച: നാലു പേര്‍ കൂടെ അറസ്റ്റില്‍

October 1st, 2012

atm-robbery-epathram

ന്യൂഡല്‍ഹി: എ. ടി. എമ്മുകളിലേക്കായി പണവുമായി പോയിരുന്ന വാന്‍ ആക്രമിച്ച് അഞ്ചേ കാല്‍ കോടി രൂപ കവര്‍ന്ന സംഭവത്തില്‍ നാലു പേരെ കൂടെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരുടെ എണ്ണം ഏഴായി. മോഷ്ടിക്കപ്പെട്ട പണത്തിന്റെ ഭൂരിഭാഗവും ഇവരില്‍ നിന്നും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിയിലെ ഡിഫന്‍സ് കോളനി പ്രദേശത്ത് വച്ച് എ. ടി. എമ്മിലേക്ക് പണവുമായി പോയിരുന്ന വാഹനത്തിലെ ഗാര്‍ഡിനെ വെടി വെച്ച ശേഷം കവര്‍ച്ച നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on എ.ടി.എം. കവര്‍ച്ച: നാലു പേര്‍ കൂടെ അറസ്റ്റില്‍

പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

September 20th, 2012

sex-abuse-epathram

പിണറായി: ഭര്‍തൃമതിയായ യുവതിയെ പെണ്‍‌വാണിഭത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പിണറായി വെണ്ടുട്ടായിയില്‍ അനില്‍ കുമാര്‍ (38), തൊഴിൽ കോൺട്രാക്ടർ താഴെ ചൊവ്വ കാപ്പാട് റോഡിലുള്ള നസീര്‍ (49) എന്നിവരെയാണ്  യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പെണ്‍‌വാണിഭ സംഘത്തിലെ പ്രധാനിയായ എടക്കാട് സ്വദേശിനി സാജിതയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

19 വയസ്സുള്ള നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നസീര്‍ വശത്താക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. തുടര്‍ന്ന് നസീറുമായി പ്രണയത്തിലായ യുവതി ഈ മാസം ആദ്യം സ്വര്‍ണ്ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും നസീറിനൊപ്പം പോകുകയായിരുന്നു. ഇയാള്‍ യുവതിയെ പെണ്‍‌വാണിഭ സംഘത്തിനു കൈമാറി. പിണറായിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ വച്ച് നിരവധി പേര്‍ യുവതിയെ പീഢിപ്പിച്ചതായാണ് സൂചന. സാജിതയുടെ വീട്ടില്‍ വെച്ചും യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. സംഘത്തില്‍ വേറേയും യുവതികള്‍ അകപ്പെട്ടതായാണ് കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു

September 18th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കളിയിക്കാവിളയില്‍ പോലീസ് തടഞ്ഞു. പാര്‍ട്ടിയുടേയും പോലീസിന്റേയും വിലക്ക് വക വെയ്ക്കാതെ ആയിരുന്നു ജനകീയ സമര വേദിയിലേക്ക് ജനനായകന്‍  പുറപ്പെട്ടത്. എന്നാല്‍ രാവിലെ പത്തരയോടെ കളിയിക്കാവിളയിലെത്തിയ വി. എസിനോട് ക്രമസമാധന പ്രശ്നം മുന്‍ നിര്‍ത്തി യാത്രയില്‍ നിന്നും പിന്മാറുവാന്‍ തമിഴ്‌നാട് പോലീസ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ വി. എസ്. താന്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 400 ദിവസം പൂര്‍ത്തിയാക്കിയ കൂടംകുളം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനാണ് പോകുന്നതെന്നും വ്യക്തമാക്കി.

ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണെന്നും, തമിഴനെന്നോ മലയാളിയെന്നോ വിവേചനമില്ലാതെ ലോക ജനതയുടെ സമാധാനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന സമരത്തിനു നേരിട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും വി. എസ്. പറഞ്ഞു. സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം മടങ്ങി.

കൂടംകുളം വിഷയത്തില്‍ ആണവ നിലയത്തിനു അനുകൂലമായ സി. പി. എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് വി. എസ്. ജനകീയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും സമര പന്തല്‍ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങിയതും. വി. എസിന്റെ യാത്ര പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കമ്മറ്റിയോഗങ്ങളില്‍ ആണവ നിലത്തിനെതിരെ ഉള്ള വി. എസിന്റെ  നിലപാട് ചര്‍ച്ചയായേക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു

ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു

September 5th, 2012
fire-sivakasi-epathram
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മീനപ്പെട്ടിയില്‍ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കവിഞ്ഞു . ഇതിനോടകം അമ്പത്തെട്ടു പേര്‍ മരിച്ചതായാണ് എറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.  പൊള്ളലേറ്റ നിരവധിപേരുടെ നില അതീവ ഗുരുതരമാണ്.  നിരവധി പേര്‍ പടക്ക നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ മധുര ശിവകാശി എന്നിവടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.  പോലീസിന്റേയും അഗ്നിശമന വിഭാഗത്തിന്റേയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  ഇന്ന് ഉച്ചക്ക്  12.45 നോടടുത്തായിരുന്നു ഓം ശിവശക്തി എന്ന പടക്ക നിര്‍മ്മാണശാലയില്‍ അപകടം സംഭവിച്ചത്. ഉഗ്രസ്ഫോടനം നടന്നതിനെ തുടര്‍ന്ന് പടക്ക നിര്‍മ്മാണ ശാല ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്തെ  പല കെട്ടിടങ്ങള്‍ക്കും കേടു പാടു സംഭവിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാനും അപകടത്തിനിരയായവര്‍ക്ക് വൈദ്യസഹായം എത്തിക്കുവാനും മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു

Page 42 of 42« First...102030...3839404142

« Previous Page « മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി
Next » മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha