ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി

February 9th, 2020

bjp_epathram

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രംഗത്ത്. 48 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ അവകാശവാദം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. രണ്ട് മുതല്‍ 23 സീറ്റുകളാണ് ബി.ജെ.പിക്ക് സര്‍വേകള്‍ പ്രവചിക്കുന്നത്.

ഡല്‍ഹിയിലെ ഏഴ് ബി.ജെ.പി എം.പിമാരുടെയും യോഗം വിളിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ അസംബ്‌ളി തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളായ മനോജ് തിവാരിയും മീനാക്ഷി ലേഖിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

- അവ്നി

വായിക്കുക: , ,

Comments Off on ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി

ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു : സീതാറാം യെച്ചൂരി

January 3rd, 2020

Sitaram Yechury-epathram

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി – പൗരത്വ രജി സ്റ്റര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി സി. പി. എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴി യാത്ത പ്രധാന മന്ത്രി യും മന്ത്രി മാരു മുള്ള സര്‍ക്കാര്‍ ആണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്.

എന്‍. പി. ആര്‍. – എന്‍. ആര്‍. സി. വിഷയ വുമായി ബന്ധ പ്പെട്ട പത്ര വാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്റ റില്‍ നല്‍കിയ മറുപടി യില്‍  ട്വീറ്റ് ചെയ്തു  കൊണ്ടാ യിരുന്നു അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

വിദ്യാഭ്യാസ യോഗ്യത കള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന ബി. ജെ. പി. മന്ത്രിമാരെയും പ്രധാന മന്ത്രി യെയും പരാമര്‍ശിച്ചു കൊണ്ടാ യിരു ന്നു അദ്ദേഹ ത്തിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍. പി. ആര്‍. – എന്‍. ആര്‍. സി. എന്നിവ പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു : സീതാറാം യെച്ചൂരി

ജാര്‍ഖണ്ഡിലെ തോല്‍വി; ബിജെപി പ്രതിരോധത്തില്‍

December 24th, 2019

bjp-manifesto-sankalp-patra-published-by-narendra-modi-ePathram

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേ സമയം മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ ദാസിന്റെ പരാജയവും ബിജെപിക്ക് കനത്ത ആഘാതമായി.

വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് നില വര്‍ധിപ്പിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ജാര്‍ഖണ്ഡിലെ തോല്‍വി; ബിജെപി പ്രതിരോധത്തില്‍

പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി

December 9th, 2019

mamata-banerjee-epathram

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലോ ദേശീയ പൗരത്വ രജിസ്റ്ററോ ബംഗാളില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും താനിവിടെയുണ്ടെന്നും മമത പറഞ്ഞു. ‘ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല. ഞങ്ങളിത് ബംഗാളില്‍ അനുവദിക്കില്ല.’ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ ജനങ്ങളോടു സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണു ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

- അവ്നി

വായിക്കുക: , , ,

Comments Off on പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി

Page 12 of 49« First...1011121314...203040...Last »

« Previous Page« Previous « ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്
Next »Next Page » ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha