കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു

December 1st, 2012

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ബി.ജെ.പിയിലെ പിളര്‍പ്പ് തടയുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. കര്‍ണ്ണാടകയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തെക്കേ ഇന്ത്യയില്‍ ആദ്യമായി ബി.ജെ.പിയെ ഭരണത്തിലെത്തിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യഡിയൂരപ്പ പാര്‍ട്ടി വിട്ടു. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സമത്ത് കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ മറ്റൊരു തിരിച്ചടിയായി. രാജ്യ സഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ യഡിയൂരപ്പയുമായി അനുരഞ്ജന സംഭാഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല. യഡിയൂരപ്പക്ക് ബി.ജെ.പി കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷപദവി വാഗ്‌ദാനം ചെയ്തുവെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ തീരുമാനിക്കണമെന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. തല്‍ക്കാലം സംസ്ഥാന അധ്യക്ഷ പദവി സ്വീകരിച്ച് പാര്‍ട്ടിയില്‍ തുടരണമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പിന്നീട് തീരുമാനിക്കാമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അദ്ദേഹം സ്വീകരിക്കുവാന്‍ കൂട്ടാക്കിയില്ല. ഡിസംബറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു യഡിയൂരപ്പ . ലിംഗായത്ത് സമുദായാംഗമായ യഡിയൂരപ്പക്ക് കര്‍ണ്ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ 19 എണ്ണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് നേടുവാനായി. വരാനിരിക്കുന്ന നിയമസഭാ-ലോക്‍സഭാ തിരഞ്ഞെടുപ്പുകളില്‍ യഡിയൂരപ്പയില്ലാതെ ബി.ജെ.പിയ്ക്ക് കനത്ത നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. സംസ്ഥാനത്തെ വിമത നീക്കങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ നല്‍കിയ പിന്തുണയാണ് പ്രശ്നം വഷളാക്കിയതെന്ന് ഒരു വിഭാഗം കരുതുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ ഭരണത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്ങ്, ഉമാഭാരതി എന്നിവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ യഡിയൂരപ്പയും ചേര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു

മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

December 1st, 2012

ന്യൂഡെല്‍ഹി: സ്വാതന്ത്യ സമര സേനാനിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഐ.കെ.ഗുജ്‌റാള്‍ (92) അന്തരിച്ചു. ഇന്നലെ വൈകീട്ട് 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ.ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഗുജറാളിന്റെ മരണ വിവരം അറിഞ്ഞ് പാര്‍ളമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. രാജ്യത്ത് ഏഴു ദിവസത്തേക്ക് ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍‌സാരി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, സ്പീക്കര്‍ മീരാകുമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

1919 ഡിസംബര്‍ നാലിനു ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ തഡലം ജില്ലയിലാണ് ഇന്ദ്രകുമാര്‍ ഗുജറാള്‍ എന്ന ഐ.കെ. ഗുജ്‌റാളിന്റെ ജനനം. പിതാവ് അവതാര്‍ നാരായണ്‍ ഗുജ്‌റാള്‍ സ്വാതന്ത്ര സമര സേനാനിയായിരുന്നു. പുഷ്പ ഗുജ്‌രാള്‍ ആണ് മാതാവ്. 11 ആം വയസ്സില്‍ സ്വാതന്ത്ര സമര രംഗത്തേക്ക് കടന്ന ഗുജ്‌റാള്‍ നിരവധി തവണ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1942-ല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ എത്തിയ ഗുജ്‌റാള്‍ ദില്ലിയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ കാലഘട്ടത്തിലും രാഷ്ടീയത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഗുജ്‌റാള്‍ 1967-ല്‍ ആദ്യമായി കേന്ദ്ര മന്ത്രിസഭയില്‍ എത്തി. വിവിധ മന്ത്രിസഭകളിലായി നഗര വികസനം, ഭവനം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വി.പി.സിങ്ങ്, ദേവഗൌഡ എന്നിവര്‍ പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുമായി ഊഷ്മ്മളമായ സൌഹൃദവും ഉണ്ടായിരുന്നു എങ്കിലും മക്കളായ സഞ്ജീവ്, രാജീവ് എന്നിവരുമായി അദ്ദേഹം പൊരുത്തപ്പെട്ടു പോയിരുന്നില്ല. ഇതേ തുടര്‍ന്ന് കുറച്ചു കാലം രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. പിന്നീട് വി.പി.സ്ങ്ങിന്റെ ജനമോര്‍ച്ച യുമായി ബന്ധപ്പെട്ടു. ജനതാദള്‍ രൂപം കൊണ്ടപ്പോള്‍ അതിലൂടെ സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തി. 1997-ല്‍ ദേവഗൌഡ മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണ നഷ്ടമായപ്പോള്‍ ഐ.കെ. ഗുജ്‌റാള്‍ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി 1997 ഏപ്രില്‍ 21 നു സത്യ പ്രതിഞ്ജ ചെയ്തു. ഏഴുമാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രി സഭയുടെ ആയുസ്സ്. ദീര്‍ഘ കാലം ദേശീയ രാഷ്ടീയത്തിലും കേന്ദ്ര മന്ത്രി സ്ഥാനത്തും ഇരുന്നിട്ടും അഴിമതിയുടെ ആരോപണം ഏല്‍ക്കാത്ത ചുരുക്കം പേരില്‍ ഒരാളായിരുന്നു ഐ.കെ. ഗുജ്‌റാള്‍.

രാജ്യസഭ അംഗമായ നരേഷ് ഗുജ്‌റാള്‍ മകനാണ്. എഴുത്തുകാരിയും, സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഭാര്യ ഷീല ഗുജ്‌റാള്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പ്രശസ്ത ചിത്രകാരനും ആ‍ര്‍ക്കിടെക്ടുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

മോഡിക്കെതിരെ ശ്വേത

December 1st, 2012

swetha-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോഡി കേസിൽ കുടുക്കി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാ ഭട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. ഇന്നലെ മോഡിയും ശ്വേതയും മണിനഗർ നിയോജക മണ്ഡലത്തിൽ മൽസരിക്കാനായി തങ്ങളുടെ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

തനിക്കെതിരെ സഞ്ജീവ് ഭട്ടിനെ ഉപയോഗിക്കുന്നത് കോൺഗ്രസ് ആണെന്ന് ഇതോടെ തെളിഞ്ഞതായി നരേന്ദ്ര മോഡി പ്രസ്താവിച്ചു. 2002ലെ ഗുജറാത്ത് കലാപങ്ങളിൽ തന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച സഞ്ജീവ് ഭട്ട് കോൺഗ്രസിന്റെ ചട്ടുകം മാത്രമായിരുന്നു എന്ന് ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും മോഡി പറഞ്ഞു.

എന്നാൽ താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തന്റെ ഭർത്താവ് സഞ്ജീവ് ഭട്ടിന്റെ പകരക്കാരി ആയിട്ടല്ല എന്ന് ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എതിർക്കുന്നത് വൈരാഗ്യവും അനീതിയും പ്രവർത്തന ശൈലികളാക്കിയ ഒരു ഭരണകൂടത്തെയാണ് എന്നും ശ്വേത വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങൾ എന്നോടൊപ്പമാണ്. അവരുടെ ആകുലതകൾ എന്റേയും ആകുലതകളാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തനിക്ക് നന്നായി അറിയാം – ശ്വേത കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on മോഡിക്കെതിരെ ശ്വേത

രാം ജെഠ്മലാനിയെ പുറത്താക്കി

November 26th, 2012

ram-jethmalani-epathram

ന്യൂഡൽഹി : മുതിർന്ന നേതാവും രാജ്യ സഭാംഗവുമായ രാം ജെഠ്മലാനിയെ ബി. ജെ. പി. താൽക്കാലികമായി പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും തനിക്കെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വത്തെ വെല്ലു വിളിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

രാം ജെഠ്മലാനിയുടെ പരാമർശങ്ങൾ അച്ചടക്ക ലംഘനമാണ് എന്നും അവ കോൺഗ്രസിനെ സഹായിക്കുവാനേ ഉപകരിക്കൂ എന്നും ബി. ജെ. പി. വക്താവ് അറിയിച്ചു. ഗഡ്കരിക്ക് എതിരെ നിലപാടെടുത്ത പാർട്ടി നേതാക്കളായ ശത്രുഘ്നൻ സിൻഹയും യശ്വന്ത് സിൻഹയും പാർട്ടി നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന.

നാളെ വൈകീട്ട് നടക്കുന്ന പാർട്ടി പാർളമെന്ററി ബോർഡ് യോഗത്തിൽ ജെഠ്മലാനിയുടെ ഭാവി തീരുമാനിക്കപ്പെടും എന്ന് കരുതപ്പെടുന്നു. പാർട്ടിയിൽ നിന്നും സ്ഥിരമായി പുറത്താക്കാനാണ് സാദ്ധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

- ജെ.എസ്.

വായിക്കുക: , ,

Comments Off on രാം ജെഠ്മലാനിയെ പുറത്താക്കി

Page 37 of 40« First...102030...3536373839...Last »

« Previous Page« Previous « മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു: എം. പി. വീരേന്ദ്ര കുമാര്‍
Next »Next Page » ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha