ആർട്ട് ഓഫ് ലിവിംഗ് പരാജയം : യെദ്യൂരപ്പ രോഷാകുലൻ

September 29th, 2012

yeddyurappa-epathram

ഹരിയാന : ബി. ജെ. പി. യുടെ ദേശീയ നേതൃയോഗത്തിൽ പങ്കെടുക്കുന്നതിന് പകരം ബാംഗ്ലൂരിൽ നടക്കുന്ന ത്രിദിന ആർട്ട് ഓഫ് ലിവിംഗ് കോഴ്സിന് ചേർന്ന യെദ്യൂരപ്പയ്ക്ക് ഏതായാലും മനഃസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെട്ടു. കർണ്ണാടക മുൻ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് കർണ്ണാടക പാർട്ടി പ്രസിഡണ്ട് സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അമർഷമാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാൻ തയ്യാറെടുക്കുന്ന പാർട്ടി തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി ദേശീയ യോഗത്തിൽ നിന്നും വിട്ടു നിന്നത്.

ബി.ജെ.പി.ക്കെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. വാജ്പേയിക്ക് ശേഷം ബി.ജെ.പി. യിൽ ദേശീയ തലത്തിൽ നേതൃത്വം പരാജയമായിരുന്നു. സദാനന്ദ ഗൌഡയെ മുഖ്യമന്ത്രി ആക്കിയ വേളയിൽ 24 മണിക്കൂറിനകം തന്നെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ആക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി പറഞ്ഞതാണ്. എന്നാൽ അത് സംഭവിച്ചില്ല. പല സംസ്ഥാന നേതാക്കളേയും ബി. ജെ. പി. ബലിയാടുകളാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഇതു വരെ ആരെയും ബലിയാടാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി. യിൽ നിന്നും അകന്നു പോവുന്ന താൻ തന്റെ അനുയായികളുടെ ഇംഗിതം അറിഞ്ഞതിന് ശേഷം പുതിയൊരു പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഡിസംബറിൽ തീരുമാനം എടുക്കും. 2013 ന്റെ തുടക്കത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവുന്ന അവസരത്തിൽ ഈ നീക്കം തന്ത്ര പ്രധാനമാണ്.

- ജെ.എസ്.

വായിക്കുക: ,

Comments Off on ആർട്ട് ഓഫ് ലിവിംഗ് പരാജയം : യെദ്യൂരപ്പ രോഷാകുലൻ

തൃണമൂൽ കൈവിട്ടു

September 19th, 2012

mamata-banerjee-epathram

ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.

തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.

സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.

തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.

വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on തൃണമൂൽ കൈവിട്ടു

രാഹുലിന് ഇറ്റലിയിലും മത്സരിക്കാം എന്ന് നരേന്ദ്ര മോഡി

September 18th, 2012

Modi-epathram

പാറ്റ്ന: താന്‍ പ്രാദേശിക നേതാവാണെന്നും അതില്‍ അഭിമാനിക്കുന്നു എന്നും എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യാന്തര നേതാവാണെന്നും അദ്ദേഹത്തിന് ഇറ്റലിയിലും മത്സരിക്കാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജ് കോട്ടില്‍ വിവേകാനന്ദ യുവജന കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. രാഹുല്‍ ദേശീയ നേതാവും മോഡി പ്രാദേശിക നേതാവുമാണെന്ന കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍‌വി നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണ് മോഡി ഇപ്രകാരം പറഞ്ഞത്.  പിന്നീട് റഷീദ് അല്‍‌വിയുടെ പരാമര്‍ശം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങും ആവര്‍ത്തിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on രാഹുലിന് ഇറ്റലിയിലും മത്സരിക്കാം എന്ന് നരേന്ദ്ര മോഡി

കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി

September 17th, 2012
ന്യൂഡെല്‍ഹി: ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍‌ഡേയുടെ പ്രസ്ഥാവന വിവാദമായി. പ്രസ്ഥാവനയ്ക്കെതിരെ ശാക്തമായ പ്രതിഷേധവുമായി ബി.ജെ.പി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ ആണ് ‘മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ അത് മറന്നു. ഇപ്പോള്‍ കല്‍ക്കരി, അതും ജനങ്ങള്‍ മറക്കും.’ ഷിന്‍ഡേയുടെ വാക്കുകള്‍ ബോഫോഴ്സ് കേസിനു ശേഷം രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തിനു തുല്യമാണെന്ന് ബി.ജെ.പി പറഞ്ഞു. കല്‍ക്കരി പാടങ്ങള്‍ അനുവ്ദിച്ചതുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടമായെന്ന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പി പാര്‍ളമെന്റ് സ്തംഭിപ്പിക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ആദ്യമായാണ് മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഇത്രയും ശക്തമായി രംഗത്തെത്തിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കുവാനെന്നവണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ വില്പനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നീക്കവും ഡീസല്‍ വില വര്‍ദ്ധനവും നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും യു.പി.എ സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സഖ്യകക്ഷികള്‍ പോലും ഡോ.മന്‍‌മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി

Page 40 of 40« First...102030...3637383940

« Previous Page « അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത
Next » ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് കനത്ത തിരിച്ചടി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha