കെ. സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

June 9th, 2021

k-sudhakaran-epathram
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരനെ കെ. പി. സി. സി. യുടെ അദ്ധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം രാഹുല്‍ ഗാന്ധിയാണ് അറിയിച്ചത്.

വിദ്യാര്‍ത്ഥി സംഘടനയായ കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കെ. സുധാകരന്‍ 1967 മുതല്‍ കെ. എസ്. യു. തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് ആയിരുന്നു. കെ. എസ്. യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടി യുടെ യൂത്ത് വിംഗ് യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. പിന്നീട് 1984 ല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തി. കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട്, യു. ഡി. എഫ്. കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍, കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എ. കെ. ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പു മന്ത്രി ആയിരുന്നു. രണ്ടു പ്രാവശ്യം ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on കെ. സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

മന്ത്രിസഭാ സത്യപ്രതിജ്ഞ മേയ് 20 ന്

May 19th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വ ത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 വ്യാഴാഴ്ച വൈകുന്നേരം 3:30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും എന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചടങ്ങി ലേക്ക് ക്ഷണിക്കപ്പെട്ട അതിഥി കൾക്ക് മാത്രം പ്രവേശനം അനുവദിക്കും.

ഇവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ. ടി. പി. സി. ആർ /ട്രൂനാറ്റ്/ ആർ. ടി. ലാമ്പ് നെഗറ്റീവ് റിസൾട്ട് അല്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം.

അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയ ത്തിൽ എത്തണം. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം ഇരട്ട മാസ്‌ക് ധരിക്കുകയും കൊവിഡ് പ്രോട്ടോക്കോൾ കർശ്ശനമായി പാലിക്കുകയും ചെയ്യണം. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എം. എൽ. എ. ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിര ത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവക്ക് എതിർ വശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തി ലേക്ക് പ്രവേശനം. ക്ഷണക്കത്തില്‍ ഗേറ്റ് പാസ്സും കാർ പാസ്സും ഉള്ളടക്കം ചെയ്തിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

(പി. എൻ. എക്സ്. 1580/2021).

* പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്

- pma

വായിക്കുക: , ,

Comments Off on മന്ത്രിസഭാ സത്യപ്രതിജ്ഞ മേയ് 20 ന്

ആർ. ബാലകൃഷ്ണ പിള്ളക്ക് വിട

May 4th, 2021

balakrishna-pillai-arrested-epathram
കൊല്ലം : മുന്‍ മന്ത്രിയും കേരള കോൺഗ്രസ്സ് സ്ഥാപക നേതാവുമായ ആർ. ബാലകൃഷ്ണ പിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. കൊട്ടാരക്കര യിലെ സ്വകാര്യ ആശുപത്രി യില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

കൊട്ടാരക്കരയിലെ വീട്ടിലും പത്തനാപുരം എൻ. എസ്സ്. എസ്സ്. താലൂക്ക് യൂണിയൻ ഹാൾ എന്നിവി ടങ്ങളിൽ പൊതു ദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് വൈകുന്നേര ത്തോടെ വാളകത്തുള്ള തറവാട്ടു വീട്ടിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.

കേരള കോൺഗ്രസ്സ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ നില കളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

- pma

വായിക്കുക: ,

Comments Off on ആർ. ബാലകൃഷ്ണ പിള്ളക്ക് വിട

ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു

April 13th, 2021

dr-kt-jaleel-ePathram
തിരുവനന്തപുരം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു. ബന്ധു നിയമന വിവാദ ത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നുള്ള ലോകായുക്ത ഉത്തരവിന് എതിരേയുള്ള കെ. ടി. ജലീലി ന്റെ ഹര്‍ജി ഹൈക്കോടതി യുടെ പരിഗണന യില്‍ ഇരിക്കെയാണ് രാജി. ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്ന വര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം’ എന്ന് ഫേയ്സ് ബുക്കി ലൂടെ കെ. ടി. ജലീല്‍ പ്രതികരിച്ചു.

ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷ പാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നുള്ള ലോകായുക്തയുടെ വിധി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ലോകാ യുക്ത യില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ ധാര്‍മ്മികമായ വിഷയങ്ങള്‍ മുന്‍ നിറുത്തി രാജി വെക്കുന്നു എന്നാണ് കെ. ടി. ജലീല്‍ രാജി ക്കത്തില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു

പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

March 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ നാമ നിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നീ മണ്ഡല ങ്ങളില്‍ ബി. ജെ. പി. നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ പത്രിക, സാങ്കേതിക പിഴവിന്റെ പേരില്‍ വരണാധികാരികള്‍ തള്ളിയിരുന്നു.

ഇതിന്നെതിരെ ഗുരുവായൂര്‍ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരി യിലെ സ്ഥാനാര്‍ത്ഥി ഹരിദാസ്, ദേവി കുളത്തെ സ്ഥാനാര്‍ത്ഥി ധന ലക്ഷ്മി എന്നിവര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങി എന്നതിനാല്‍ ഇത്തരം ഹര്‍ജി കളില്‍ ഇട പെടു ന്നതിന് കോടതിക്ക് നിയമ പരമായ പരിമിതികള്‍ ഉണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

Page 16 of 60« First...10...1415161718...304050...Last »

« Previous Page« Previous « ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി
Next »Next Page » പയസ്വിനി അവധിക്കാല ക്യാമ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha