തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പരനാറി പരമയോഗ്യൻ ആകില്ല: പിണറായി വിജയന്‍

May 18th, 2014

pinarayi-vijayan-epathram

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യൻ ആകില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ടീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റയെന്ന്‍ വിളിക്കുക സ്വാഭാവികമാണ്. കൊള്ളക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്‍ വിജയിക്കാറുണ്ടെന്ന് പറഞ്ഞ പിണറായി, മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ ചിലരൊക്കെ ജയിച്ചതായും പറഞ്ഞു.

പിണറായി വിജയന്‍ നേരത്തെ എന്‍. കെ. പ്രേമചന്ദനെതിരെ നടത്തിയ പരനാറി പ്രയോഗം കൊല്ലത്ത് പാർട്ടിയുടെ പരാജയത്തിനു വഴി വെച്ചോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സീറ്റു നിഷേധത്തെ തുടര്‍ന്ന് എല്‍. ഡി. എഫ്. വിട്ട് യു. ഡി. എഫിലേക്ക് ചേക്കേറിയ ആര്‍. എസ്. പി. യുടെ നിലപാടു മാറ്റത്തോട് കടുത്ത വാക്കുകളാലാണ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ആര്‍. എസ്. പി. നേതാവ് പ്രേമചന്ദ്രനോട് വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയത്. 37000-ല്‍ പരം വോട്ടിനാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.

പരനാറി പ്രയോഗത്തിന് ബാലറ്റിലൂടെ ജനം മറുപടി നല്‍കിയതായി പ്രേമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. പരനാറി പ്രയോഗം കേരളമൊട്ടാകെ തിരഞ്ഞെടുപ്പില്‍ വിഷയമായെന്നും പരനാറി പ്രയോഗത്തെ കുറിച്ച് സി. പി. ഐ. എം. ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ പരനാറി പിണറായി വിജയന്‍ ആണെന്ന് ആര്‍. എസ്. പി. നേതാവ് വി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദി പിണറായി വിജയന്‍ ആണെന്നും ആദേഹം കുറ്റപ്പെടുത്തി. ഇടതു മുന്നണി വിട്ടപ്പോള്‍ തന്നോട് രാജി വെക്കുവാന്‍ ആവശ്യപ്പെട്ട എം. എ. ബേബി ധാര്‍മ്മികതയുണ്ടെങ്കില്‍ ഇപ്പോൾ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പരനാറി പരമയോഗ്യൻ ആകില്ല: പിണറായി വിജയന്‍

സി.എന്‍.ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു

May 16th, 2014

communism-epathram

തൃശ്ശൂര്‍: ജയപരാജയങ്ങള്‍ മാറി മാറി ലഭിക്കുന്ന സി. പി. ഐ. ക്ക് തൃശ്ശൂരില്‍ ഇത്തവണ തിളക്കമാര്‍ന്ന വിജയം. രണ്ടാമൂഴത്തില്‍ സി. എന്‍. ജയദേവന്‍ കോണ്‍ഗ്രസ്സിന്റെ കെ. പി. ധനപാലനെ 38,227 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കടുത്ത കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം ജില്ലയില്‍ നിലനിന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലെ ഇരു മുന്നണികളിലെ പ്രമുഖ നേതാക്കന്മാരും എം. എല്‍. എ. മാരുമായ ടി. എന്‍. പ്രതാപനും, വി. എസ്. സുനില്‍ കുമാറും തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. പൊതു സമൂഹത്തില്‍ സ്വീകാര്യത ഏറെ ഉള്ള വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. സി. എന്‍. ജയദേവന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ചിട്ടയായ പ്രവര്‍ത്തനവും ഒപ്പം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരവും സി. എന്‍. ജയദേവന്റെ വിജയത്തിന്റെ തിളക്കം കൂട്ടി. നാട്ടുകാരന്‍ എന്നതും ഇടതു പക്ഷത്തിനു സ്വാധീനമുള്ള മണലൂര്‍, അന്തിക്കാട്, നാട്ടിക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള വോട്ടുകളും സി. പി. ഐ. സ്ഥാനാര്‍ഥിക്ക് കരുത്ത് പകര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാറാ ജോസഫ് നാല്പതിനായിരത്തില്‍ പരം വോട്ടുകള്‍ നേടിയിരുന്നു. തൃശ്ശൂരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കൃസ്ത്യന്‍ സഭകളും മണ്ഡലത്തില്‍ കൃസ്ത്യാനിയല്ലാത്ത കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയോട് മമത കാട്ടിയില്ലെന്നും വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരം പരസ്പരം നേതാക്കന്മാരെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയ ജില്ലയാണ് തൃശ്ശൂര്‍. രണ്ടു ജില്ലാ നേതാക്കന്മാരാണ് ഇവിടെ അടുത്തടുത്ത് കൊല്ലപ്പെട്ടത്. എം. പി. എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലാത്തതും ഗ്രൂപ്പുകള്‍ക്ക് അനഭിമതനായതിനെ തുടര്‍ന്ന് വിജയ പ്രതീക്ഷ തീരെ ഇല്ലായിരുന്നു മണ്ഡലത്തിലെ സിറ്റിങ്ങ് എം. പി. യായിരുന്ന പി. സി. ചാക്കോ. തുടര്‍ന്ന് അദ്ദേഹം ചാലക്കുടിയിലേക്ക് മാറുകയായിരുന്നു. ചാലക്കുടിയിലെ സിറ്റിംഗ് എം. പി. ആയിരുന്ന കെ. പി. ധനപാലനെ തൃശ്ശില്‍ മത്സരിപ്പിച്ചു. ചാലക്കുടിയില്‍ പി. സി. ചാക്കോ നടന്‍ ഇന്നസെന്റിനോട് പതിനായിരത്തില്‍ പരം വോട്ടിനു പരാജയപ്പെട്ടു. ഫലത്തില്‍ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ്സിനു നഷ്ടമായി.

‘ഞങ്ങള്‍ ചാക്കോയെയാണ് എതിരാളിയായി പ്രതീക്ഷിച്ചത്. ധനപാലനെ കുറിച്ച് ഒരു ഘട്ടത്തിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ധനപാലനിലൂടെ ചാക്കോയെത്തന്നെയാണ് ഞങ്ങള്‍ തോല്പിച്ചത്’ എന്ന ജയദേവന്റെ വാക്കുകള്‍ നാട്ടുകാരുടേത് കൂടിയാകുന്നു.

സി. പി. ഐ. ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ദേശീയ രാഷ്ടീയത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചില ചരിത്ര വിജയങ്ങളും സി. പി. ഐ. ഈ മണ്ഡലത്തില്‍ കാഴ്ച വെച്ചിട്ടുണ്ട്. വി. വി. രാഘവന്‍ കേരള രാഷ്ടീയത്തിലെ അതികായനായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനേയും, പിന്നീട് അദ്ദേഹത്തിന്റെ മകനും മുന്‍ കെ. പി. സി. സി. പ്രസിഡണ്ടുമായിരുന്ന കെ. മുരളീധരനേയും പരാജയപ്പെടുത്തിയ മണ്ഡലമാണ് തൃശ്ശൂര്‍. ഇത്തവണത്തെ വിജയവും ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ലീഡോടെ സി. പി. ഐ. വിജയിച്ച മണ്ഡലം എന്ന നിലയില്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സി.എന്‍.ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു

എം. എ. ബേബിയെ പരാജയപ്പെടുത്തി എന്‍. കെ. പ്രേമചന്ദ്രനു അട്ടിമറി വിജയം

May 16th, 2014

nk-premachandran-epathram

കൊല്ലം: കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയെ പരാജയപ്പെടുത്തി ആര്‍. എസ്. പി. നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ വന്‍ വിജയം നേടി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍. ഡി. എഫില്‍ നിന്നും യു. ഡി. എഫിലേക്ക് ചേരി മാറിയ ആര്‍. എസ്. പി. യെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കൊല്ലത്തേത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലത്തില്‍ പ്രേമചന്ദ്രനെതിരെ എല്‍. ഡി. എഫ്. നേതാക്കള്‍ വ്യക്തിഹത്യാപരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പ്രചാരണ വേളയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്ക് ജനം ബാലറ്റിലൂടെ പ്രതികരണം നല്കും എന്നാണ് അന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ സമയത്ത് മാത്രമാണ് എം. എ. ബേബി പ്രേമചന്ദ്രനേക്കാള്‍ മുന്നിട്ട് നിന്നത്. ബാക്കി മുഴുവന്‍ ഘട്ടങ്ങളിലും പ്രേമചന്ദ്രന്‍ മുന്നിട്ട് നിന്നു. ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയിലും പ്രേമചന്ദ്രന്‍ മുന്നേറ്റം നടത്തി എന്നത് എല്‍. ഡി. എഫ്. കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന്‍ വന്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എം. എ. ബേബിയെ പരാജയപ്പെടുത്തി എന്‍. കെ. പ്രേമചന്ദ്രനു അട്ടിമറി വിജയം

എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

July 24th, 2012

oommen-chandy-epathram
തിരുവനന്തപുരം : എയര്‍ കേരള എക്സ്പ്രസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥത യില്‍ ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭ യില്‍ പറഞ്ഞു.

എയര്‍ കേരള എക്സ്പ്രസിന് മുന്‍പ്‌ അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വ്വീ സിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് അറിയിച്ചത്. മാത്രമല്ല ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണം എന്ന് നിര്‍ദ്ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനി കള്‍ക്കുള്ള നിബന്ധനകളാണ്.

- pma

വായിക്കുക: , ,

Comments Off on എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത

April 3rd, 2012
chennithala-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിയെ നല്‍കുന്നതു സംബന്ധിച്ച് കെ. പി. സി. സി യിലും ഭിന്നത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഐ വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍ അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മന്ത്രി സഭയില്‍  സാമുദായികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ ഇതേ കുറിച്ച് പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 65 of 65« First...102030...6162636465

« Previous Page « നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു
Next » പ്രഷര്‍കുക്കര്‍ ബിരിയാണി »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha