ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

March 3rd, 2014

തിരുവനന്തപുരം/ചെന്നൈ: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചെന്നൈയില്‍ കേരള സമാജം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുമ്പോളായിരുന്നു പിണറായിയുടെ പ്രതികരണം.

“മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകാനിടയില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണ്. ഒരു കമ്യൂണിസ്റ്റിനു വേണ്ട ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി” എന്നിങ്ങനെ രൂക്ഷമായ ആരോപണങ്ങളാണ് അഭിനന്ദ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പിണറായിക്കെതിരെ പറഞ്ഞിരുന്നത്. വി.എസിനെയും അഭിമുഖത്തില്‍ അഭിനന്ദ് വിമര്‍ശിക്കുന്നുണ്ട്. തന്നെ ബാധിക്കുമെന്ന് കരുതുന്ന കാര്യത്തില്‍ ഇടപെടാത്ത സ്വാര്‍ഥനെന്നാണ് വി.എസിനെ പറയുന്നത്. അഭിനന്ദിന്റെ പരാമര്‍ശം പരിശോധിച്ച് മറുപടി പറയാമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം

March 1st, 2014

തൃശ്ശൂര്‍: മഹാനായ മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയാണ് ഇരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. കനകസിംഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്നത് ശുംഭനോ അതോ ശുനകനോ എന്ന പാട്ടാണ് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് സുകുമാരന്‍ നായരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. പോപ്പാണെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത് ഒരു കോപ്പും അറിയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആളാണ് സുകുമാരന്‍നായര്‍. സുധീരന്‍ ഉള്‍പ്പെട്ട വിവാദവും ഇത്തരത്തിലുള്ളതാണ് വി.എന്‍ സുധീരനു കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ലഭിച്ചത് സംവരണം മൂലമാണെന്നും അദ്ദേഹം പെരുന്നയില്‍ പോകരുതായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നതിന്റെ പ്രകാശന ചടങ്ങിനായി തൃശ്ശൂരില്‍ എത്തിയതായിരുന്നു വെള്ളാപ്പള്ളി.

സംവരണത്തിന്റെ ആനുകൂല്യത്തില്‍ അല്ല കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടാണ് താന്‍ കെ.പി.സിസി. പ്രസിഡണ്ടായതെന്ന് വി.എം.സുധീരന്‍ വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി. തന്നെ പ്രസിഡണ്ടാക്കരുത് എന്ന് ആവശ്യപ്പെട്ടവരുണ്ട്, ഇങ്ങനെ ശക്തമായ നിലപാട് എടുത്തവര്‍ ഇപ്പോള്‍ തന്റെ അഭ്യുദയകാംഷികളായി രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം

ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത്, കെ.സുരേന്ദ്രന്‍ കാസര്‍ഗോഡ്

March 1st, 2014

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കാസര്‍കോഡ് മണ്ഡലത്തില്‍ കെ.സുരേന്ദ്രനും, എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണനും മത്സരിക്കും. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സമതിയാണ് ഇതു സംബന്ധിച്ച് അംഗീകാരം നല്‍കിയത്. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാകും അന്തിമമായി പേരുകള്‍ പ്രഖ്യാപിക്കുക.

കക്ഷി രാഷ്ടീയത്തിനതീതമായി പൊതു സമ്മതിയുള്ള നേതാവാണ് ഒ.രാജഗോപാല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ നേരത്തെ മത്സരിച്ചപ്പോള്‍ അദ്ദേഹം നേടിയ വോട്ടുകളും മാറിയ രാഷ്ടീയ സാഹചര്യവും കണക്കിലെടുത്ത് ഇത്തവണ വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി. കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ റെയില്‍‌വേ വികസനത്തിനായി കാര്യമായ പരിശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. നിലവില്‍ ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തിലെ എം.പി. അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമായ മരണവും, ഐ.പി.എല്‍ ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ചില വിവാദങ്ങളും കാരണം ശശി തരൂരിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങല്‍ ഏറ്റിട്ടുണ്ട്.

ചില മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രന്മാരെ നിര്‍ത്തുവാനും പാര്‍ട്ടി ആലോചിക്കുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ശോഭാ സുരേന്ദ്രന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായേക്കും എന്ന് സൂചനയുണ്ട്. അല്‍‌ഫോണ്‍സ് കണ്ണന്താനം, എം.ടി.രമേശ്, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഉണ്ട്. എല്‍.ഡി.എഫും, യു.ഡി.എഫും സ്ഥാനാര്‍ഥികളെ തീരുമാനിച്ച ശേഷമായിരിക്കും ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുവാന്‍ ഇടയുള്ളൂ. തിരുവനന്തപുരം, കാസര്‍കോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ ആണ് പാര്‍ട്ടി കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതില്‍ തന്നെ ഒ.രാജഗോപാലിനും, കെ.സുരേന്ദ്രനും കൂടുതല്‍ സാധ്യത കണക്കാക്കുന്നു. സമീപകാലത്ത് സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെ പല വിഷയങ്ങളിലും കെ.സുരേന്ദ്രന്‍ നടത്തുന്ന ശക്തമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ദ്ധിച്ചതായി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത്, കെ.സുരേന്ദ്രന്‍ കാസര്‍ഗോഡ്

എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

July 24th, 2012

oommen-chandy-epathram
തിരുവനന്തപുരം : എയര്‍ കേരള എക്സ്പ്രസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥത യില്‍ ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭ യില്‍ പറഞ്ഞു.

എയര്‍ കേരള എക്സ്പ്രസിന് മുന്‍പ്‌ അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വ്വീ സിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് അറിയിച്ചത്. മാത്രമല്ല ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണം എന്ന് നിര്‍ദ്ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനി കള്‍ക്കുള്ള നിബന്ധനകളാണ്.

- pma

വായിക്കുക: , ,

Comments Off on എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത

April 3rd, 2012
chennithala-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിയെ നല്‍കുന്നതു സംബന്ധിച്ച് കെ. പി. സി. സി യിലും ഭിന്നത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഐ വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍ അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മന്ത്രി സഭയില്‍  സാമുദായികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ ഇതേ കുറിച്ച് പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 67 of 67« First...102030...6364656667

« Previous Page « നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു
Next » പ്രഷര്‍കുക്കര്‍ ബിരിയാണി »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha