ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

September 5th, 2013

തിരുവനന്തപുരം:ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കലിന് മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. എന്‍.ഡി.എഫിന്റെ വളര്‍ച്ച മുസ്ലിം ലീഗിന്റെ സംരക്ഷണത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊടും ഭീകരനായ യാസിന്‍ ഭട്കലിനു എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് ഐ.എന്‍.എ. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഡെല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനക്കേസുകളില്‍ പ്രതിയാണ് ഭട്കല്‍. അടുത്തിടെയാണ് ഇയാള്‍ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഭട്കലിനു എന്‍.ഡി.എഫ് ബന്ധമുണ്ടെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രാജ്യ സഭയില്‍ എം.വെങ്കയ്യനായിഡു ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

September 4th, 2013

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കര്‍ണ്ണാടക സര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി മദനിയെ തുടര്‍ച്ചയായി വിചാരണ തടവുകാരനായി വെക്കുന്നതില്‍ യോജിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇന്ത്യന്‍ പൌരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മദനിക്ക് ലഭിക്കണമെനും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

July 24th, 2012

oommen-chandy-epathram
തിരുവനന്തപുരം : എയര്‍ കേരള എക്സ്പ്രസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥത യില്‍ ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭ യില്‍ പറഞ്ഞു.

എയര്‍ കേരള എക്സ്പ്രസിന് മുന്‍പ്‌ അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വ്വീ സിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് അറിയിച്ചത്. മാത്രമല്ല ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണം എന്ന് നിര്‍ദ്ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനി കള്‍ക്കുള്ള നിബന്ധനകളാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത

April 3rd, 2012
chennithala-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിയെ നല്‍കുന്നതു സംബന്ധിച്ച് കെ. പി. സി. സി യിലും ഭിന്നത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഐ വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍ അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മന്ത്രി സഭയില്‍  സാമുദായികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ ഇതേ കുറിച്ച് പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 74 of 74« First...102030...7071727374

« Previous Page « നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു
Next » എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha