ഷുക്കൂര്‍ വധം : ടി. വി. രാജേഷ് എം. എല്‍. എ. യെ ചോദ്യം ചെയ്തു

July 30th, 2012

kerala-police-epathram

കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവും എം. എല്‍. എ. യുമായ ടി. വി. രാജേഷിനെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള സംഘം രാവിലെ 11 മണിയോടെ കണ്ണൂര്‍ ടൌണ്‍ സി. ഐ. ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആ‍വശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകുവാന്‍ ആകില്ലെന്ന് എം. എല്‍. എ. പോലീസിനെ അറിയിച്ചിരുന്നു.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പട്ടുവത്ത് വച്ച് ടി. വി. രാജേഷ് എം. എല്‍. എ. യും പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിനെ ഒരു സംഘം ആളുകള്‍ വിചാരണ ചെയ്തു കൊലപ്പെടുത്തുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഷുക്കൂര്‍ വധം : ടി. വി. രാജേഷ് എം. എല്‍. എ. യെ ചോദ്യം ചെയ്തു

എം.എം. മണിയെ സസ്പെൻഡ് ചെയ്തു; ഹംസയുടേത് ഏറനാടന്‍ തമാശ തന്നെ

July 29th, 2012

m.m.mani-epathram

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വക വരുത്തിയത് സംബന്ധിച്ച് വിവാദമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ സി. പി. എമ്മിന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തു. തീരുമാനം എടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മണിയും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും ഇതൊക്കെ പുല്ലു പോലെ ആണ് എടുക്കുന്നതെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. മണി നടത്തിയ പ്രസംഗം വിവാദമായപ്പോള്‍ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

പ്രസംഗത്തിനിടെ സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യുതാനന്ദന് എതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി. കെ. ഹംസയ്ക്കെതിരെ നടപടിയൊന്നും സംസ്ഥാന കമ്മിറ്റി എടുത്തില്ല. ടി. കെ. ഹംസയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് വി. എസ്. അച്യുതാനന്ദൻ പ്രതികരിച്ചിരുന്നത്. തനിക്കെതിരെ ഹംസ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതിയും ഉന്നയിച്ചിരുന്നു. ഹംസയ്ക്കെതിരെ നടപടിയെടുക്കുവാന്‍ കേന്ദ്ര കമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി അതേ പറ്റി ചര്‍ച്ച പോലും നടത്തിയില്ലെന്ന് സൂചനയുണ്ട്. ഹംസയുടേത് ഒരു ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on എം.എം. മണിയെ സസ്പെൻഡ് ചെയ്തു; ഹംസയുടേത് ഏറനാടന്‍ തമാശ തന്നെ

ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

July 27th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്‌. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട്  വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

ഏറനാടന്‍ തമാശ ഏശിയില്ല ടി. കെ. ഹംസയ്ക്കെതിരെ നടപടി

July 25th, 2012

tk-hamsa-epathram

മലപ്പുറം: വി.എസ്സിനെ പരസ്യമായി പരിഹസിച്ച സംസ്ഥാന സമിതി അംഗം ടി. കെ. ഹംസയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കോലിട്ടിളക്കൽ പ്രയോഗത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ‘ഏറനാടന്‍ തമാശ’ എന്ന് പറഞ്ഞു ലഘൂകരിക്കാനാണ് ശ്രമം നടത്തിയത്. ഔദ്യോഗിക വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ മലപ്പുറം ജില്ലാ ഘടകത്തിന് ഇത് ഓര്‍ക്കാപ്പുറത്ത് ഒരടിയായി ഒപ്പം ഔദ്യോഗിക പക്ഷത്തിനും കനത്ത തിരിച്ചടിയായി. ഹംസയുടെ വിവാദമായ ഏറനാടന്‍ തമാശ ഇങ്ങനെ “‘സര്‍ക്കാരിന് പിണറായിയെ കുടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അച്യുതാനന്ദനെ പ്രതിയാക്കിക്കൂടേ. എങ്കില്‍ ഒരു എടങ്ങേറ് ഒഴിവാകും. നമ്മള് കുടുങ്ങിയ നേരത്തൊക്കെ കോലിട്ടു തിരുകുന്നത് അയാളല്ലേ. ഇത് പറയാന്‍ എനിക്കൊരു മടിയുമില്ല. എപ്പോഴൊക്കെ പാര്‍ട്ടിക്ക് അപകടം വരുന്നുണ്ടോ അപ്പോഴൊക്കെ കോലിട്ടു തിരുകലാണ് അയാള്‌ടെ പണി” മെയ് 21ന് മലപ്പുറത്ത് പാങ്ങ് ചേണ്ടിയില്‍ സി. പി. എം. മേഖലാ ജാഥയുടെ സമാപന യോഗത്തിലാണ് ഹംസ ഈ വിവാദ തമാശ പറഞ്ഞത് തുടര്‍ന്ന് വി. എസും ഹംസയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഏറനാടന്‍ തമാശ ഏശിയില്ല ടി. കെ. ഹംസയ്ക്കെതിരെ നടപടി

ക്യാപ്‌റ്റന്‍ ലക്ഷ്മിക്ക് ദലയുടെ പ്രണാമം

July 25th, 2012

dala-logo-epathram

ദുബായ് : സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധീര നായികയും, കറ കളഞ്ഞ ദേശ സ്നേഹിയും, സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, അവശത അനുഭവിക്കുന്ന ജന ലക്ഷങ്ങള്‍ക്കു വേണ്ടി അവസാന നിമിഷം വരെ ഉജ്ജ്വല പോരാട്ടം നടത്തിയ ക്യാപ്‌റ്റന്‍ ലക്ഷ്മിയുടെ വേര്‍പാടില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും, അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവര്‍ക്കും എന്നും ഈ വിപ്ലവ വനിത പ്രചോദനവും ആവേശവുമായിരിക്കും എന്ന് ദല അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ക്യാപ്‌റ്റന്‍ ലക്ഷ്മിക്ക് ദലയുടെ പ്രണാമം

Page 90 of 91« First...102030...8788899091

« Previous Page« Previous « ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ
Next »Next Page » അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha