രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 6th, 2016

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 89 പൈസ യും ഡീസല്‍ ലിറ്ററിന് 86 പൈസ യുമാണ്‍ വില കൂട്ടി യത്. രണ്ടു മാസത്തിനിടെ അഞ്ചാമത്തെ വില വര്‍ദ്ധന വാണ്‍ പ്രഖ്യാ പി ച്ചിരി ക്കുന്നത്. അസംസ്‌കൃത എണ്ണ യുടെ വില രാജ്യാന്തര വിപണി യില്‍ ബാരലിന് 45 ഡോളര്‍ ആയി കുറഞ്ഞ പ്പോഴാണ് ഇന്ത്യ യില്‍ എണ്ണ കമ്പനി കള്‍ വില കൂട്ടിയത്‌.

അന്താരാഷ്ട്ര വില യും ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസവും പരിഗണി ച്ചാണ് വില വര്‍ദ്ധി പ്പിച്ചത് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവന യില്‍ അറി യിച്ചു.

* പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

October 15th, 2016

petrol-diesel-price-hiked-ePathram-
മുംബൈ : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1. 34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയും വീത മാണ് വില വര്‍ദ്ധിപ്പിച്ചത്.

ശനിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതു ക്കിയ വില നില വില്‍ വരും.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ യുടെ വില വര്‍ദ്ധി ച്ചതി നാലാണ് ഇന്ത്യയിലും വില കൂട്ടി യത്.

- pma

വായിക്കുക: , ,

Comments Off on പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്

October 10th, 2016

australian-dog-dingoes-ePathram
ആടു കളെ സംരക്ഷിക്കാൻ നായ്ക്കളെ വളർത്തുന്ന വരാണല്ലോ നമ്മൾ. എന്നാൽ ആടു കളെ കൊല്ലുവാന് നായ്ക്കളെ വളർത്തുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് ഓസ്‌ട്രേലിയ യിലെ ക്വീൻസ് ലാൻഡിലെ ഒരു ദ്വീപായ പിലോറസിൽ.

പിലോറസ് ദ്വീപ് ഇപ്പോൾ കൃഷിക്ക് വേണ്ടി മാത്രമാണ് ഉപ യോഗി ക്കുന്നത്. ആൾ താമസ മില്ലാത്ത ഈ ദ്വീപിൽ കാട്ടാടുകൾ പെരുകി കൃഷിക്ക് ഭീഷണി ആയത്തോടു കൂടി യാണ് കാട്ടു നായ്ക്ക ളുടെ ഇനത്തിൽപ്പെട്ട ഡിങ്കോയിസുകളെ ഈ ദ്വീപി ലേക്ക്‌ തുറന്നു വിടാൻ തുടങ്ങി യത്.

നായ്ക്കൾ ആട്ടിൻ കുഞ്ഞു ങ്ങളെ വേട്ട യാടുന്നതിനാൽ ആടു കളു ടെ എണ്ണം പെരു കുന്നത് തടയാൻ കഴിയും. എന്നാൽ കാട്ടു നായ്ക്കൾ ക്രമാതീത മായി പെരുകാതിരി ക്കുവാ നും ആടു കൾക്ക് വംശ നാശം സംഭവിക്കാതിരി ക്കുവാ നും വേണ്ട തായ മുൻ കരുതലു കളും അവർ സ്വീകരി ച്ചിട്ടുണ്ട്.

നായ്ക്കളെ ദ്വീപി ലേക്ക്‌ തുറന്നു വിടുന്നത് വളരെ സാവധാനം പ്രവർ ത്തിക്കുന്ന ഒരു തരം വിഷം കുത്തി വെച്ചാണ്. ഒരു വർഷ ത്തിന് ശേഷം വിഷ ത്തിന്റെ വീര്യം കൂടി നായ്ക്കൾ കൊല്ല പ്പെ ടു കയും ചെയ്യും. മനുഷ്യത്വ രഹിത മായ ഈ നടപടിക്ക് എതിരെ പരിസ്ഥിതി പ്രവർത്തക രുടെയും സംഘടന കളുടെയും എതിര്‍പ്പു ശക്തമായി. തുടർന്ന് നായ്ക്കളെ തുറന്നു വിടുന്ന ഈ രീതി അവിടുത്തെ ഭരണ കൂടം നിരോധിച്ചി രിക്കുക യാണ്.

-തയ്യാറാക്കിയത് : വിപിന്‍ ജെയിംസ്

- pma

വായിക്കുക: ,

Comments Off on നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്

പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

October 8th, 2016

curfew-sreenagar-epathram

പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.

പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 31 of 32« First...1020...2829303132

« Previous Page« Previous « എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി
Next »Next Page » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha