ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

April 18th, 2022

loud-speaker-ePathram
മുംബൈ : ആരാധനാലയങ്ങളില്‍ ഉച്ച ഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി തേടണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊലീസ് കമ്മീ ഷണർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകാൻ ആഭ്യന്തര വകുപ്പു മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഡി. ജി. പി. മാരു മായികൂടിക്കാഴ്ച നടത്തും. അടുത്ത രണ്ടു ദിവസത്തിന് ഉള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും.

മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ല. അനുവദനീയമായ ഡെസി ബെൽ പരിധിയിൽ ഉച്ച ഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കും. ഇതില്‍ ലംഘനം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മേയ് മൂന്നിനു മുന്‍പായി മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യണം എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം. എന്‍. എസ്.) നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആഭ്യന്തര വകുപ്പു മന്ത്രി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

ഹുസൈന്‍ സലഫിയുടെ റമളാന്‍ പ്രഭാഷണം ബുധനാഴ്ച

April 18th, 2022

islahi-center-press-meet-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്‍റര്‍ സംഘടിപ്പി ക്കുന്ന റമളാന്‍ പ്രഭാഷണം 2022 ഏപ്രില്‍ 20 ബുധനാഴ്ച രാത്രി 9.30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പണ്ഡിതനും ഷാര്‍ജ മസ്‌ജിദുല്‍ അസീസ് ഖത്വീബുമായ ഹുസൈന്‍ സലഫി ‘നരകം എത്ര ഭയാനകം, നമുക്കും വേണ്ടേ മോചനം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും. റമളാൻ അവസാന പത്തിൻ്റെ സവിശേഷത മുൻ നിറുത്തി വളരെ പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്ന് സംഘാടകർ അറിയിച്ചു. ഹുസൈന്‍ സലഫിയുടെ അബുദാബിയിലെ ആദ്യ പൊതു പരിപാടി കൂടിയാണ് ഇത്.

വാര്‍ത്താ സമ്മേളനത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്‍റര്‍ സെക്രട്ടറി സലാഹുദ്ധീന്‍, ട്രഷറർ സാജിദ് പറയരുകണ്ടി, സ‌ഈദ് അല്‍ ഹികമി ചാലിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

വിവിധ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 054-394 2942 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

Comments Off on ഹുസൈന്‍ സലഫിയുടെ റമളാന്‍ പ്രഭാഷണം ബുധനാഴ്ച

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

April 11th, 2022

help-dest-activate-in-guruvayoor-temple-for-disabled-ePathram
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് (190), സെക്യൂരിറ്റി സൂപ്പർ വൈസർ (1), അസിസ്റ്റന്‍റ് സെക്യൂരിറ്റി സൂപ്പർ വൈസർ (1) എന്നീ ജോലി ഒഴിവു കളിലേക്ക് ഹിന്ദുക്കളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക – അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർ, ഹവിൽദാർ റാങ്ക് മുതല്‍ മുകളിലുള്ള റാങ്കിലോ വിരമിച്ചവർ ആയിരിക്കണം.

മികച്ച ശാരീരിക ക്ഷമതയും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം. പ്രായം 60 വയസ്സ് കവിയരുത്. ശമ്പളം : സെക്യൂരിറ്റി സൂപ്പർ വൈസർ : 22,000 രൂപ, അസിസ്റ്റന്‍റ് സെക്യൂരിറ്റി സൂപ്പർ വൈസർ : 21,000 രൂപ, സെക്യൂരിറ്റി ഗാർഡ് : 20,350 രൂപ.

ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീലോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. അവസാന തിയ്യതി 2022 ഏപ്രില്‍ 13.

വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. ഫോണ്‍ : 0487-2556335.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

April 3rd, 2022

p-bava-haji-ma-ashraf-ali-salim-nattika-ePathram
അബുദാബി : പരിശുദ്ധ റമദാനില്‍ ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം 2022 ഏപ്രിൽ 15, 16, 17 തിയ്യതികളിൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി മത്സരങ്ങൾ ഉണ്ടായിരിക്കും.

പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടർ എം. എ. അഷ്‌റഫ്‌ അലി നിര്‍വ്വഹിച്ചു. സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദു സലാം, സെക്രട്ടറി മാരായ ഹാരിസ് ബാഖവി, സലീം നാട്ടിക തുടങ്ങിയവർ സംബന്ധിച്ചു. മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

ഫിത്വർ സകാത്ത് 25 ദിർഹം

April 2nd, 2022

ramadan-greeting-ePathram
അബുദാബി : യു. എ. ഇ. യിൽ ഈ വർഷത്തെ ഫിത്വർ സകാത്ത് 25 ദിർഹം നല്‍കണം എന്ന് യു. എ. ഇ. ഫത്വ കൗൺസില്‍. ഇഫ്താർ ഭക്ഷണം നല്‍കുവാനുള്ള നിരക്ക്, ഒരാള്‍ക്ക് 15 ദിർഹം. രാജ്യത്തെ അംഗീകൃത ജീവ കാരുണ്യ ജീവകാരുണ്യ സംഘടനകൾ വഴി ഭക്ഷണം സ്പോൺസർ ചെയ്യാം.

രോഗം, വാര്‍ദ്ധക്യം എന്നിവ കൊണ്ട് ഒരു വ്യക്തിക്ക് നോമ്പ് എടുക്കുവാന്‍ കഴിയുന്നില്ല എങ്കിൽ ഈ വര്‍ഷം തന്നെ പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുവാനും 15 ദിർഹം നല്‍കണം. സാധുവായ കാരണം ഇല്ലാതെ നോമ്പ് ഒഴിവാക്കിയാല്‍ നിർദ്ധനരായ 60 ആളുകൾക്ക് ഭക്ഷണം നൽകാൻ മതിയായ തുക നൽകണം. ഈ വര്‍ഷം 900 ദിർഹം നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഫിത്വർ സകാത്ത് 25 ദിർഹം

Page 18 of 74« First...10...1617181920...304050...Last »

« Previous Page« Previous « ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു.
Next »Next Page » ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha