ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു.

April 2nd, 2022

crescent-moon-ePathram
അബുദാബി : വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യ യിലെ വിവിധ സ്ഥലങ്ങളില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച മുതല്‍ (2022 ഏപ്രില്‍ 02) യു. എ. ഇ. യിലും വ്രതാനുഷ്ടാനത്തിന് തുടക്കമായി.

റമദാനില്‍ സർക്കാർ – പൊതു മേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും.

സ്വകാര്യ മേഖല ജീവനക്കാർക്ക് എല്ലാ ദിവസവും പ്രവൃത്തി സമയ ത്തിൽ രണ്ടു മണിക്കൂര്‍ ഇളവു നല്‍കും എന്നും മാനവ വിഭവ ശേഷി, സ്വകാര്യ വത്കരണ മന്ത്രാലയം അറിയിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു.

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

March 7th, 2022

panakkad-hyder-ali-shihab-thangal-ePathram
അബുദാബി : മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മത പണ്ഡിതനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്  തങ്ങളുടെ നിര്യാണത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.

സമൂഹത്തിനും മുസ്ലീം സമുദായത്തിനും ഹൈദലി തങ്ങൾ ചെയ്ത സേവനം വില മതിക്കുവാന്‍ കഴിയാത്തതാണ്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ നിരവധി തവണ സന്ദർശിക്കുകയും ഭാരവാഹി കളുമായും പ്രവർത്ത കരുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ഹൈദരലി ശിഹാബ് ങ്ങള്‍ എന്നും ഭാരവാഹികൾ അനുസ്മരിച്ചു.

അദ്ദേഹത്തിനു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സെന്‍ററില്‍ നടന്നു. ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, ട്രഷറർ ബി. സി. അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

March 5th, 2022

ramadan-greeting-ePathram
അബുദാബി : 2022 ഏപ്രില്‍ 2 നു തുടക്കം കുറിക്കുന്ന ഈ വര്‍ഷത്തെ റമദാൻ മാസത്തിൽ യു. എ. ഇ. യിലെ സര്‍ക്കാര്‍ സ്ഥാപനങ്ങ ളുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വെള്ളിയാഴ്ച കളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും എന്ന് അധികൃതര്‍.

വെള്ളിയാഴ്ച ഉച്ചക്കു ശേഷവും ശനിയും ഞായറും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വാരാന്ത്യ അവധി ഞായറാഴ്ച ആയി മാറിയ ശേഷമുള്ള യു. എ. ഇ. യിലെ ആദ്യ റമദാനും വെള്ളിയാഴ്ചകൾ തൊഴിൽ ദിനം ആകുന്ന ആദ്യ റമദാനും കൂടിയാണിത്.

- pma

വായിക്കുക: , , , ,

Comments Off on റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

ഉന്നത വിജയം നേടിയവരെ ആദരിച്ചു

December 21st, 2021

blangad-mahallu-award-for-dr-adnan-ePathram
ചാവക്കാട് : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലാങ്ങാട് ജുമാ മസ്ജിദ് മഹല്ലു കമ്മിറ്റി അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സാ ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ മഹല്ലു പ്രസിഡണ്ട് T. K. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബ് ബാഖവി കാങ്കോല്‍ യോഗം ഉല്‍ഘാടനം ചെയ്തു.

award-for-muzammil-for-quran-hafiz-ePathram

ബ്ലാങ്ങാട് മഹല്ലു നിവാസികളും വൈദ്യശാസ്ത്ര – ഗവേഷണ – നിയമ പരീക്ഷകളിലും ഉന്നത വിജയം നേടിയവരും വിശുദ്ധ ഖുര്‍-ആന്‍ ഹൃദ്യസ്ഥം ആക്കിയവരും എസ്. എസ്. എല്‍. സി. – പ്ലസ്ടു പരീക്ഷ കളിലെ ഉന്നത വിജയികൾ ആയവരെയും ചടങ്ങില്‍ ആദരിച്ചു.

scholastic awards-of-blangad-juma-masjid-ePathram

വൈദ്യ ശാസ്ത്രത്തില്‍ വിജയികളായ ഡോക്ടര്‍. P. M. മുഹമ്മദ് അദ്നാന്‍, ഡോക്ടര്‍. ദില്‍ഷാ ബദറുദ്ധീന്‍, ഗവേഷണ രംഗത്തു നിന്നും ഡോക്ടര്‍. K. V. ജംഷിദ, നിയമ രംഗത്തു നിന്നും കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കൂടിയായ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് തുടങ്ങിയവര്‍ ആദ്യ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

ഖുര്‍ആന്‍ മനഃപാഠ മാക്കിയ മുഹമ്മദ് മുസമ്മില്‍ അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് മുജ്തബ, മുഹമ്മദ് നിഹാല്‍ ഹാഷിം എന്നിവരും മഹല്ലിന്റെ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.

blangad-juma-masjid-sullamul-islam-madrassa-ePathram

സുല്ലമുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം E. അബൂബക്കര്‍ മൗലവി സ്വാഗതം ആശംസിച്ചു. മഹല്ലു കമ്മിറ്റി ജനറല്‍ സെക്രട്ടറി M. V. അബ്ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി സെക്രട്ടറി P. M. അബ്ദുല്‍ കരീം ഹാജി, M. V. അബ്ദുല്‍ ലത്തീഫ് ഹാജി, ജഹാംഗീര്‍, റിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

– Photos Credit  : Muhammed Musthafa

- pma

വായിക്കുക: , , , , , ,

Comments Off on ഉന്നത വിജയം നേടിയവരെ ആദരിച്ചു

ഉന്നത വിജയം നേടിയവരെ ആദരിച്ചു

December 21st, 2021

blangad-mahallu-award-for-dr-adnan-ePathram
ചാവക്കാട് : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലാങ്ങാട് ജുമാ മസ്ജിദ് മഹല്ലു കമ്മിറ്റി അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സാ ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ മഹല്ലു പ്രസിഡണ്ട് T. K. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബ് ബാഖവി കാങ്കോല്‍ യോഗം ഉല്‍ഘാടനം ചെയ്തു.

award-for-muzammil-for-quran-hafiz-ePathram

ബ്ലാങ്ങാട് മഹല്ലു നിവാസികളും വൈദ്യശാസ്ത്ര – ഗവേഷണ – നിയമ പരീക്ഷകളിലും ഉന്നത വിജയം നേടിയവരും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവരേയും എസ്. എസ്. എല്‍. സി. – പ്ലസ്ടു പരീക്ഷ കളിലെ ഉന്നത വിജയികൾ ആയവരെയും ചടങ്ങില്‍ ആദരിച്ചു.

scholastic awards-of-blangad-juma-masjid-ePathram

വൈദ്യ ശാസ്ത്രത്തില്‍ വിജയികളായ ഡോക്ടര്‍. P. M. മുഹമ്മദ് അദ്നാന്‍, ഡോക്ടര്‍. ദില്‍ഷാ ബദറുദ്ധീന്‍, ഗവേഷണ രംഗത്തു നിന്നും ഡോക്ടര്‍. K. V. ജംഷിദ, നിയമ രംഗത്തു നിന്നും കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കൂടിയായ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് തുടങ്ങിയവര്‍ ആദ്യ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് മുസമ്മില്‍ അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് മുജ്തബ, മുഹമ്മദ് നിഹാല്‍ ഹാഷിം എന്നിവരും മഹല്ലിന്റെ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.

blangad-juma-masjid-sullamul-islam-madrassa-ePathram

സുല്ലമുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം E. അബൂബക്കര്‍ മൗലവി സ്വാഗതം ആശംസിച്ചു. മഹല്ലു കമ്മിറ്റി ജനറല്‍ സെക്രട്ടറി M. V. അബ്ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി സെക്രട്ടറി P. M. അബ്ദുല്‍ കരീം ഹാജി, M. V. അബ്ദുല്‍ ലത്തീഫ് ഹാജി, ജഹാംഗീര്‍, റിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

– Photos Credit  : Muhammed Musthafa

- pma

വായിക്കുക: , , , , , ,

Comments Off on ഉന്നത വിജയം നേടിയവരെ ആദരിച്ചു

Page 19 of 74« First...10...1718192021...304050...Last »

« Previous Page« Previous « കെ. എം. സി. സി. മാട്ടൂൽ സൂപ്പർ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Next »Next Page » സൗര തേജസ് : അപേക്ഷ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha