സെ​ന്‍റ്​ ജോ​ര്‍ജ്ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ കല്ലിടല്‍ ക്രിസ്തുമസ് ദിനത്തില്‍

December 25th, 2022

st-george-orthodox-cathedral-design-new-building-ePathram
അബുദാബി : പുതുക്കിപ്പണിയുന്ന സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാ സ്ഥാപന കര്‍മ്മം ക്രിസ്തുമസ് ദിനത്തില്‍ നടക്കും എന്ന് ഇടവക ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press-meet-foundation-stone-laying-of-st-george-orthodox-church-ePathram

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രഹ്‌മവാര്‍ ഭദ്രാനസ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, റാന്നി-നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമ്മികര്‍ ആയിരിക്കും. യു. എ. ഇ. യിലെ വിവിധ ഇടവക കളിലുള്ള വൈദികരും വിശ്വാസികളും സംബന്ധിക്കും.

1.35 കോടി ദിർഹം ചെലവിൽ 20 മാസം കൊണ്ട് പണി പൂർത്തിയാക്കുന്ന പുതിയ ദേവലായത്തിൽ ഒരേ സമയം 2000 പേർക്ക് ആരാധനയില്‍ പങ്കെടുക്കാം. ഇന്ത്യ യുടെയും യു. എ. ഇ. യുടെയും പൈതൃകം ഉൾ ക്കൊള്ളും വിധത്തിലാണ് ചര്‍ച്ചിന്‍റെ രൂപ കൽപന നിര്‍വ്വഹിച്ചിട്ടുള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാ. എൽദോ എം. പോൾ, സഹ വികാരി ഫാ. മാത്യു ജോൺ, ട്രസ്റ്റി തോമസ് ജോർജ്, സെക്രട്ടറി ഐ.തോമസ്, ചര്‍ച്ച് നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി. ജി. ഇട്ടി പണിക്കർ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on സെ​ന്‍റ്​ ജോ​ര്‍ജ്ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ കല്ലിടല്‍ ക്രിസ്തുമസ് ദിനത്തില്‍

എക്യൂമെനിക്കൽ സമ്മേളനം

December 23rd, 2022

mar-thoma-yuvajana-sakhyam-ecumenical-meet-ePathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി THE MOSAIC എന്ന പേരിൽ എക്യൂമെനിക്കൽ സമ്മേളനം മുസ്സഫ കമ്മ്യുണിറ്റി സെന്‍ററിൽ വെച്ച്  സംഘടിപ്പിച്ചു. അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും അബുദാബിയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള പ്രതി നിധികളും സംബന്ധിച്ചു.

തുടര്‍ന്നു നടന്ന കലാ സന്ധ്യയിൽ മാർഗ്ഗം കളി, മാപ്പിളപ്പാട്ട്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, അറബിക് ഡാൻസ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാ പരിപാടി കളും ബൈബിൾ നാടകവും അരങ്ങേറി. വിൽസൺ ടി. വർഗീസ് സ്വാഗതവും ജിബിൻ സക്കറിയ നന്ദിയും പറഞ്ഞു. യുവജനസഖ്യം ഭാരവാഹികൾ പരിപാടി കള്‍ക്ക് നേതൃത്വം നൽകി. THE MOSAIC

- pma

വായിക്കുക: , , ,

Comments Off on എക്യൂമെനിക്കൽ സമ്മേളനം

സുൽത്വാനിയ പീസ്‌ കോൺഫറൻസ് ശ്രദ്ധേയമായി

December 21st, 2022

sheikh-muhammed-bava-sulthwani-inaugurate-sulthania-peace-conference-ePathram
ദുബായ് : ദൈവം ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനി യോ അല്ല. മെയ്യും മനസ്സും ശുദ്ധമായ സജ്ജനങ്ങളില്‍ ഇടം പിടിച്ചതാണ് ദൈവം എന്ന് സുൽത്വാനിയ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി (ഖ.സി.) യുടെ നാലാമത് ഉറൂസിനോട് അനുബന്ധിച്ച് സുൽത്വാനിയ ഫൗണ്ടേഷൻ ദുബായില്‍ സംഘടിപ്പിച്ച സുൽത്വാനിയ പീസ് കോൺഫറൻസി ൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്വാൻ (ഖ. സ.) തീക്ഷ്ണമായ പരിശീലനങ്ങളിലൂടെ മനസ്സിനെ ശുദ്ധീ കരിച്ച് അല്ലാഹുവിനെ കണ്ടെത്തി തിരിച്ചു വന്നത് കൊണ്ടു തന്നെ എന്നെന്നും അജ്ഞതയുടെ അന്ധ കാരത്തെ ഭേദിക്കുന്ന ഒരു വലിയ കെടാ വിളക്കായി കത്തിക്കൊണ്ടിരിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

sulthania-peace-conference-dubai-ePathram

സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു. ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി(ഖ.സി.) യുടെ ജീവിതം വിശദീകരിച്ച് ഉസ്മാൻ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി.

സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ഡോ. അബ്ദുന്നാസിർ മഹ്ബൂബി അദ്ധ്യക്ഷത വഹിച്ചു. പൗര പ്രമുഖന്‍ മത്താർ അഹ്മദ് സാഗർ അൽ മർറി, വാഗ്മിയും എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവർത്തകരായ എം. സി. എ. നാസർ, ജലീൽ പട്ടാമ്പി, അരുൺ പാറാട്ട്, അനൂപ് കീച്ചേരി, വ്യവസായ പ്രമുഖരായ സിദ്ധീഖ് എം. കെ., അൻസാർ കൊയിലാണ്ടി, അലി അസ്ഗർ മഹ്ബൂബി, ശിഹാബുദ്ദീൻ സുൽത്വാനി തുടങ്ങിയവർ ആശംസകൾ നേര്‍ന്നു.

സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ സെക്രട്ടറി ആരിഫ് സുൽത്വാനി സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാസിം മഹ്ബൂബി നന്ദിയും പറഞ്ഞു. ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദര്‍ശിപ്പിച്ചു.

Sulthaniya Foundation

- pma

വായിക്കുക: , ,

Comments Off on സുൽത്വാനിയ പീസ്‌ കോൺഫറൻസ് ശ്രദ്ധേയമായി

മദീനയിലേക്ക് 179 ദിര്‍ഹം നിരക്കില്‍ വിസ് എയര്‍ ഫെബ്രുവരി മുതല്‍

December 16th, 2022

wizz-air-budget-airlines-ePathram
അബുദാബി : സൗദി അറേബ്യയിലെ പുണ്യ നഗരമായ മദീനയിലേക്ക് വിസ്‌ എയർലൈൻ 179 ദിർഹം നിരക്കിൽ അബുദാബിയിൽ നിന്നും പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. 2023 ഫെബ്രുവരിയിലാണ് സർവ്വീസ് തുടക്കമാവുക എന്ന് വിസ്‌ എയർ ലൈൻ വൃത്തങ്ങൾ അറിയിച്ചു.

വിസ്‌ എയർ വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി വൺവേ ടിക്കറ്റുകൾ 179 ദിർഹം നിരക്കിൽ ലഭ്യമാണ്. ദമ്മാമിനു ശേഷം സൗദി അറേബ്യ യിലേക്കുള്ള വിസ് എയറിന്‍റെ രണ്ടാമത് ഡെസ്റ്റിനേഷനാണ് മദീന.

Wizz Twitter

- pma

വായിക്കുക: , , , , , ,

Comments Off on മദീനയിലേക്ക് 179 ദിര്‍ഹം നിരക്കില്‍ വിസ് എയര്‍ ഫെബ്രുവരി മുതല്‍

ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി

December 8th, 2022

bava-sulthwani-inaugurate-urse-sultan-meet-in-oman-ePathram
മസ്‌കറ്റ് : മാനവികതയും ധാർമ്മിക മൂല്യവും വെറും നാമ മാത്രമായി അവശേഷിക്കുന്ന ഒരു കാല ഘട്ട ത്തിൽ ആത്മ സംസ്കരണത്തിലൂടെയും ഹൃദയ ശുദ്ധീകരണ ത്തിലൂടെയും ദൈവീക സ്മരണ യിലേക്കും തൗഹീദിൻ്റെ ആത്യന്തിക വിജയ ത്തിലേക്കും നയിച്ച അതുല്യമായ വിപ്ലവമാണ് ഖുതുബു സ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി) നടത്തിയത് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് സുൽത്വാനി.

സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ആഗോള വ്യാപകമായി നടത്തി ക്കൊണ്ടിരിക്കുന്ന ഉർസെ സുൽത്വാൻ സംഗമ ങ്ങളുടെ ഭാഗമായി ഒമാനിലെ അൽ ഹൈൽ വെച്ച് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാന മനുഷ്യർ നേരിടുന്ന സകലമാന സമസ്യ കൾക്കുള്ള പരിഹാരവും പൂരണവും തൻ്റെ സ്രഷ്ടാവായ അല്ലാഹുമായി ചെയ്ത ആദിമ കരാർ പുതുക്കി, ആ നാഥനിലേക്കുള്ള സമ്പൂർണ്ണ മടക്കമാണ് എന്നും തൻ്റെ ഗുരുവിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒമാൻ സുൽത്താനിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗമത്തില്‍ അസീം മന്നാനി അദ്ധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദു നാസർ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി. നബീൽ മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, അബ്ദു റഷീദ് സുൽത്വാനി തുടങ്ങിയവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.

ഒമാൻ സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡണ്ട് ജാസിം മഹ്ബൂബി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു. സംഗമത്തിൻ്റെ ഭാഗമായി മൗലിദ് മജ്ലിസും അന്നദാനവും നടത്തി.

- pma

വായിക്കുക: , ,

Comments Off on ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി

Page 9 of 74« First...7891011...203040...Last »

« Previous Page« Previous « ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
Next »Next Page » സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha