പ്രതാപ് പോത്തന്‍ അന്തരിച്ചു

July 15th, 2022

actor-director-prathap-pothan-ePathram
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

വിവിധ ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന സിനിമ യിലൂടെ അഭി നയ രംഗത്ത് എത്തിയ പ്രതാപ് പോത്തന്‍ ‘തകര’ യിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ചാമരം, ലോറി, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യക്കു മൗനം,

മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള പ്രഥമ ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം ഈ സിനിമ യിലൂടെ പ്രതാപ് പോത്തനെ തേടി എത്തി. ഋതുഭേദം, ഡെയ്‌സി,യാത്രാമൊഴി, വെട്രിവിഴ, ആത്മ, ചൈതന്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.

‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ എന്ന എഴുപതു വയസ്സുകാരനായ കഥാപാത്രത്തിലൂടെ കഥാപാത്ര ത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക ജൂറിപുരസ്‌കാരം പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

- pma

വായിക്കുക: , , ,

Comments Off on പ്രതാപ് പോത്തന്‍ അന്തരിച്ചു

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

July 6th, 2022

gandhian-p-gopinathan-nair-ePathram
തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധി യനും സാമൂഹിക പ്രവർത്തകനുമായ പി. ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍ കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിക്കുകയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ് പി. ഗോപിനാഥന്‍ നായര്‍.

എം. പത്മനാഭ പിള്ള – കെ. പി. ജാനകി അമ്മ ദമ്പതി കളുടെ മകനായി 1922 ജൂലായ് 7 ന് ജനിച്ച ഗോപി നാഥന്‍ നായരുടെ പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്കൂളിൽ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര ത്തില്‍ ഇറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഗാന്ധി സ്മാരക നിധി എന്ന് അറിയപ്പെട്ട മഹാത്മ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതും തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളി ആയതും. 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

ടി. ശിവദാസ മേനോന്‍ അന്തരിച്ചു

June 28th, 2022

കോഴിക്കോട് : മുന്‍ മന്ത്രിയും മുതിര്‍ന്ന സി. പി. എം. നേതാവുമായ ടി. ശിവദാസ മേനോന്‍ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും രാവിലെ പതിനൊന്നര മണിയോടെ മരണപ്പെടുകയും ചെയ്തു.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ അദ്ദേഹം സി. പി. എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ്.

മൂന്ന് തവണ മലമ്പുഴയില്‍ നിന്നും നിയമസഭാ അംഗമായി. ഇടതു മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ടി. ശിവദാസ മേനോന്‍ അന്തരിച്ചു

ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

May 29th, 2022

singer-edava-basheer-ePathram
ആലപ്പുഴ : ഗാനമേള വേദിയില്‍ പാടുമ്പോള്‍ പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ (78) കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്ര യുടെ സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി.

ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ആദ്യ കാല ഗായകന്‍ കൂടിയായ ഇടവ ബഷീര്‍, അതേ ട്രൂപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ നടക്കുന്ന വേദിയില്‍, യേശുദാസിന്‍റെ ‘മാനാ ഹോ തും…’ എന്ന ഹിന്ദി ഗാനത്തിന്‍റെ അവസാനത്തെ പല്ലവി പാടിത്തീരാന്‍ രണ്ടു വരി ബാക്കി നില്‍ക്കെ യാണ് കുഴഞ്ഞു വീണു മരിച്ചത്.

ഒരു കലാകാരനെ സംബന്ധിച്ച് ഇതൊരു അപൂര്‍വ്വ ഭാഗ്യം ആണെങ്കിലും ഗാനമേള വേദികളെ കൂടുതല്‍ ജനകീയമാക്കിയ ഈ പ്രതിഭ യുടെ വേര്‍പാട് സംഗീത ലോകത്തെ ശോകമൂകമാക്കി.

ഏതാനും സിനിമകളിലും ഇടവാ ബഷീറിന്‍റെ ശബ്ദ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. അടൂര്‍ ഭാസി സംവിധാനം ചെയ്ത രഘുവംശം (1978) എന്ന സിനിമയിലെ ‘വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ…’ എന്ന ഈ ഗാനം എസ്. ജാനകി ക്കൊപ്പം പാടിക്കൊണ്ടായിരുന്നു സനിമാ പ്രവേശം. സംഗീതം നല്‍കിയത് എ. ടി. ഉമ്മര്‍.

പിന്നീട് ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമ യിലെ ‘ആഴിത്തിരമാലകള്‍…’ എന്ന ഗാനം വാണി ജയറാമിനൊപ്പം പാടി. സംഗീതം നൽകിയത് കെ. ജെ. ജോയ്.

മാപ്പിളപ്പാട്ടു ഗാന ശാഖയിലും അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റു പാടുന്നു. ഈദുല്‍ ഫിത്വറിന്‍ തക്ബീര്‍ നാദം.. പെരുന്നാള്‍ കുരുവീ…, കുളിര്‍ കോരി പൂ നിലാവില്‍… എന്നിവ അവയില്‍ ചിലതു മാത്രം.

- pma

വായിക്കുക: , , ,

Comments Off on ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

May 13th, 2022

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വഹിച്ചിരുന്നത്.

യു. എ. ഇ. യിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രളയ കാലത്ത് അദ്ദേഹം നീട്ടിയ സഹായ ഹസ്തം സ്മരണീയമാണ്. മത നിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ സ്വീകാര്യൻ ആയിരുന്നു.

യു. എ. ഇ. യുടെ ആധുനിക വൽക്കരണത്തിൽ അദ്ദേഹത്തിന്‍റെ നിർണ്ണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതിൽ കാണിച്ച ദീർഘ ദർശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദ പൂർണ്ണവുമായ ബന്ധം ഇന്ത്യൻ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലർത്തിപ്പോന്നു.

അങ്ങേയറ്റം ദുഃഖകരമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗം. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Page 5 of 14« First...34567...10...Last »

« Previous Page« Previous « അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്
Next »Next Page » ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha