റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്

February 19th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram

അബുദാബി : നിയമ വിരുദ്ധമായി റോഡു മുറിച്ചു കടക്കുന്ന കാൽ നടക്കാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. തിരക്കുള്ള പ്രധാന റോഡിൽ ഫോൺ ചെയ്തു കൊണ്ട് റോഡ് ക്രോസ് ചെയ്യുന്ന ആൾ അടക്കം ഒരു കൂട്ടം ആളുകൾ അപകടകരമായ രീതിയിൽ റോഡിനു കുറുകെ ചാടിക്കടക്കുന്ന ദൃശ്യം പങ്കു വെച്ച് കൊണ്ടാണ് ഇത് ജീവന് ഭീഷണിയാണ് എന്ന അടിക്കുറിപ്പോടെ അബു ദാബി പോലീസ് നിയമ ലംഘനത്തെ കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചിരിക്കുന്നത്.

കാൽ നടക്കാർക്കായി അനുവദിച്ച പെഡസ്ട്രിയൻ – സീബ്രാ ക്രോസിംഗുകളിൽ പോലും മൊബൈൽ ഫോൺ ഉപയോഗം പാടില്ല. ഇത്തരക്കാർക്കും പിഴ നൽകി വരുന്നു. മാത്രമല്ല സീബ്രാ ക്രോസിംഗുകളിൽ കാൽ നടക്കാരെ പരിഗണിക്കാത്ത ഡ്രൈവർ മാർക്കും പിഴ നൽകി വരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്

വാഹനത്തിൻ്റെ സൺ റൂഫിൽ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ

February 10th, 2024

police-warn-drivers-of-the-dangers-of-letting-their-escorts-out-of-vehicle-sun-roof-and-windows-ePathram

അബുദാബി : ഓടുന്ന വാഹനത്തിൻ്റെ സൺ റൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റ കൃത്യം ചെയ്യുന്ന വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. വാഹനം വിട്ടു കിട്ടുവാൻ 50,000 ദിർഹം പിഴ അടക്കേണ്ടി വരും എന്നും പോലീസ് അറിയിച്ചു.

സൺറൂഫ്, വിൻഡോ എന്നിവകളിലൂടെ യാത്രക്കാർ തല പുറത്തിടുന്നില്ല എന്ന് വാഹനം ഓടിക്കുന്നവർ ഉറപ്പു വരുത്തണം. നിരുത്തരവാദപരമായ പെരു മാറ്റങ്ങൾ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികൾ മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയാകും എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

സൺ റൂഫുകളിലൂടെ തല പുറത്തേക്ക് ഇട്ട് യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വാഹനം നിർത്തുകയോ മറ്റു വാഹനങ്ങളുമായി കൂട്ടി ഇടിക്കുകയോ ചെയ്താൽ ഗുരുതര പരിക്കുകൾ ഉണ്ടാവും.

ഗതാഗത സുരക്ഷ വർദ്ധിപ്പിക്കു വാനും അപകടങ്ങൾ ഇല്ലാതാക്കുവാനും പോലീസും സമൂഹവും ഒന്നിച്ച് പരിശ്രമിക്കണം എന്നും അധികൃതർ പറഞ്ഞു.

* Image Credit: Twitter : AD PoliceDubai Police

- pma

വായിക്കുക: , , , , , ,

Comments Off on വാഹനത്തിൻ്റെ സൺ റൂഫിൽ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ

ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

February 6th, 2024

abudhabi-kmcc-the-kerala-fest-2024-ePathram

അബുദാബി : കെ. എം. സി. സി. അബുദാബി കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദി കേരള ഫെസ്റ്റ്’ 2024 ഫെബ്രുവരി 9, 10, 11, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

നാടൻ രുചിക്കൂട്ടുകൾ ലഭ്യമാവുന്ന സ്റ്റാളുകൾ ഉൾപ്പെടുന്ന ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി 25 ഓളം സ്റ്റാളുകൾ, സംഗീത നിശ, ഹാസ്യ വിരുന്ന് അടക്കമുള്ള വിവിധ നൃത്ത സംഗീത കലാ പരിപാടികൾ എന്നിവ മൂന്നു ദിവസങ്ങളിലായി ദി കേരള ഫെസ്റ്റിനു മാറ്റു കൂട്ടും.

ഫെബ്രുവരി 9, വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ തുടക്കമാവുന്ന ‘ദി കേരള ഫെസ്റ്റ്’ കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോർത്തിണക്കിയുള്ള ഘോഷ യാത്രയോടെയാണ് ആരംഭിക്കുക.

രാത്രി എട്ടു മണിക്ക് ബിൻസിയും മജ്‌ബൂറും ചേർന്ന് അവതരിപ്പിക്കുന്ന സൂഫി സംഗീത നിശയും വിവിധ കലാപരിപാടികളും അരങ്ങേറും.

ഫെബ്രുവരി 10 ശനി വൈകുന്നേരം 4 മണി മുതൽ 6 വരെ പ്രശസ്ത മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ, പി. ജി. സുരേഷ്‌ കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി തുടങ്ങിയവർ പങ്കെടുക്കുന്ന Media Dialogue  ടോക്ക് ഷോ അരങ്ങേറും.

രാത്രിയിൽ ജനപ്രിയ കോമഡി ഷോ മറിമായം, മറ്റു വിവിധ കലാ പരിപാടികളും അരങ്ങേറും.

ഫെബ്രുവരി 11 ഞായർ ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ ‘Diaspora Summit’ എന്ന തലക്കെട്ടിൽ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിക്കും.

ദി കേരള ഫെസ്റ്റ് വേദിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കിട്ട് എടുത്ത് ഒന്നാം സമ്മാനം കാർ, കൂടാതെ നൂറോളം ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ

February 3rd, 2024

poet-k-jayakumar-hand-over-mamukkoya-award-to-vinod-kovoor-ePathram
ദുബായ് : ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ചു മരിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു നടൻ മാമുക്കോയ എന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ. ജയകുമാർ. മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ദുബായിൽ സംഘടിപ്പിച്ച ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാമുക്കോയയുടെ പേരിലുള്ള പുരസ്കാരം നടൻ വിനോദ് കോവൂരിന് സമ്മാനിച്ചു. മാമുക്കോയയെ ക്കുറിച്ച് നാസർ ബേപ്പൂർ തയ്യാറാക്കിയ ഡോക്യു മെൻററി പ്രദർശനം, കുട്ടികളുടെ ചിത്ര രചന, പായസം തയ്യാറാക്കൽ എന്നിവയിൽ മത്സരങ്ങളും യാസർ ഹമീദ് നേതൃത്വം നൽകിയ വിവിധ കലാ പരിപാടി കളും അരങ്ങേറി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് അൽ ബലൂഷി, നടൻ ജോയ് മാത്യു എന്നിവർ സംബന്ധിച്ചു.

ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, രാജൻ കൊളാവിപ്പാലം, ഹാരിസ് കോസ് മോസ്, മൊയ്തു കുറ്റിയാടി, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. FB Post

- pma

വായിക്കുക: , , , ,

Comments Off on മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ

വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

January 31st, 2024

nude-video-call-for-black-mailing-kerala-police-warning-ePathram
ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശവുമായി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. അതു കൊണ്ട് അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

നിങ്ങളുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെടുന്ന പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുവാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

ഇനി അഥവാ നിങ്ങൾ ഓൺ ലൈൻ സൈബർ തട്ടിപ്പിൽ അകപ്പെട്ടു പണം നഷ്ടപ്പെട്ടു എങ്കിൽ ഒരു മണിക്കൂറിനകം തന്നെ [GOLDEN HOUR ] വിവരം 1930 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോലീസ് സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

Page 3 of 5812345...102030...Last »

« Previous Page« Previous « ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
Next »Next Page » നോൽ കാർഡുകൾ​ ഡിജിറ്റൽ വാലറ്റ് ആക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha