നവ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കി ‘ട്രൂ ടാലൻറ്’

June 16th, 2021

true-talent-finder-tik-tok-ePathram
അബുദാബി : നവ മാധ്യമങ്ങളിലെ പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുവാന്‍ ‘ട്രൂ ടാലൻറ് അബു ദാബി’ എന്ന ടിക് – ടോക് കൂട്ടായ്മ രൂപീകരിച്ചു. അബുദാബിയിലെ മലയാളികളായ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നതിനും കൂടിയാണ് ഈ കൂട്ടായ്മ രൂപീ കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാകുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ‘ട്രൂ ടാലൻറ് അബു ദാബി’വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവാം.

പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്സ് മീഡിയ യുടെ കോൺഫറൻസ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സായിദ് തിയ്യേറ്റർ ഫോർ ടാലെന്റ്സ് ആൻഡ് യൂത്ത് ഡയറക്‌ടർ ഫാദൽ സലാഹ് അൽ തമീമി ‘ട്രൂ ടാലൻറ് അബുദാബി’ യുടെ ഉത്ഘാടനം നിർവ്വഹിച്ചു. ടിക് ടോക്കി ലെ പ്രശസ്ത ഇന്‍ഫ്ലുവന്‍സര്‍ ഇമറാത്തി മല്ലു ലോഗോ പ്രകാശനം നിർവ്വഹിച്ചു.

റെഡ് എക്സ് മീഡിയ എം. ഡി. ഹനീഫ് കുമാരനല്ലൂർ, അബുദാബി 24 സെവൻ ന്യൂസ് ചീഫ് സബ് എഡിറ്റര്‍ സമീർ കല്ലറ, ഷജീർ പാപ്പിനി ശ്ശേരി, ഡോ. അപർണ്ണ സത്യദാസ്, ബഷീർ പാടത്തകായിൽ, നഈമ അഹമ്മദ്, ടിക് ടോക് കലാകാരന്മാരായ മുഹമ്മദ് നവാസ്, ഷിനു സുൾഫിക്കർ, ഷെറിൻ എസ്. എൻ. കല്ലറ എന്നിവർ സംബന്ധിച്ചു.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാൻ കലാകാര ന്മാർക്ക് അവസരം ലഭിക്കുന്നു എന്നുള്ളതാണ് ടിക്- ടോക് എന്ന സോഷ്യൽ മീഡിയ യുടെ സവിശേഷത. അതു കൊണ്ടു തന്നെ നവ പ്രതിഭകളുടെ പ്രകടനങ്ങള്‍ കൂടുതല്‍ ആസ്വാദകരി ലേക്ക് എത്രയും പെട്ടെന്നു എത്തിക്കുവാന്‍ ഈ കൂട്ടായ്മ യിലൂടെ സാധിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നവ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കി ‘ട്രൂ ടാലൻറ്’

കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

April 25th, 2021

twitter-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തടയിടുവാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്ന് ലോകത്തിനു ബോദ്ധ്യമായ സാഹചര്യത്തില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുവാനും അത്തരം എക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കു വാനും ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഐ. ടി. നിയമ ത്തിന്റെ ലംഘനം എന്നു കാണിച്ചു കൊണ്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രി മാര്‍, ആക്ടി വിസ്റ്റുകള്‍, സിനിമാ താര ങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റിക ളുടേയും ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗി കള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളും പൊതു ജനം അനുഭവിക്കുന്ന ദുരിതങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈ മലര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ മനോഭാവവും ചിത്രീകരിക്കുന്നത് ആയിരുന്നു ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍.

- pma

വായിക്കുക: , , , , , , ,

Comments Off on കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

April 22nd, 2021

register-for-covid-vaccination-with-co-win-app-ePathram
ന്യൂഡൽഹി : മേയ് 1 മുതൽ തുടക്കമാവുന്ന മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷനു വേണ്ടി പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിൻ പോർട്ടലിൽ റജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 24 മുതല്‍ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ തുടക്കമാവും. രജിസ്റ്റർ ചെയ്യുവാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വേണം.

ഇതിനായി Co-WIN App ഡൗണ്‍ ലോഡ് ചെയ്ത് നിങ്ങളുടെ 10 അക്ക മൊബൈൽ ഫോണ്‍ നമ്പര്‍, ആധാർ കാര്‍ഡ് നമ്പര്‍ നൽകുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ. ടി. പി. നമ്പർ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

വാക്സിന്‍ എടുക്കുവാനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കുക. വാക്സിനേഷനു ശേഷം ലഭിക്കുന്ന റഫറൻസ് ഐ. ഡി. വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നേടാം.

നിലവിൽ 45 വയസ്സു കഴിഞ്ഞ വര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളി കൾക്കും സൗജന്യ വാക്സിന്‍ നല്‍കി വരുന്നുണ്ട്.

മൂന്നാം ഘട്ട വാക്സിനേഷന്റെ ഭാഗമായിട്ടാണ് 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും കുത്തി വെപ്പ് എടുക്കാം എന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പു വന്നത്.

 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

April 8th, 2021

logo-uae-public-prosecution-ePathram
അബുദാബി : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യം എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ട് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍.

ഒരു സര്‍ക്കാര്‍ ജീവനക്കാരന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതെയോ കൈക്കൂലി വാഗ്ദാനം ചെയ്യുക യോ മറ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള സമ്മാനം നല്‍കുക യോ ചെയ്യുന്ന വ്യക്തി യുടെ ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവ് എന്ന് വിശദീകരിച്ചു കൊണ്ട് സമൂഹ ത്തില്‍ നിയമ അവബോധം വളര്‍ത്തുവാന്‍ വേണ്ടി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയകളി ലൂടെ ഹ്രസ്വ ചിത്രം പുറത്തിറക്കി. ഫെഡറല്‍ പീനല്‍ കോഡ്, ആര്‍ട്ടിക്കിള്‍ നമ്പര്‍ 237 അനുശാസിക്കുന്ന വിഷയ ങ്ങളാണ് ഈ ബോധവല്‍ ക്കരണ വീഡിയോവില്‍ ചിത്രീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിഴ

February 18th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തുന്നത് നിയമ ലംഘനം എന്നുള്ള കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് അബുദാബി പോലീസ് ട്വീറ്റ് ചെയ്തു. വാഹന ങ്ങളില്‍ കുട്ടികൾക്കായുള്ള പ്രത്യേക സീറ്റുകള്‍ ഒരുക്കി നാലു വയസ്സിന് താഴെയുള്ളവരെ അതില്‍ ഇരുത്തണം എന്നാണ് നിയമം. പത്തു വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻ സീറ്റുകളിൽ ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം.

മുന്‍സീറ്റ് യാത്ര, കുട്ടികളുടെ ജീവന് അപകടം ഉണ്ടാക്കും എന്നതിനാല്‍ കുട്ടി കളെ ഇരുത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും വാഹനമുടമ 5000 ദിർഹം പിഴ നല്‍കി യാല്‍ മാത്രമേ വാഹനം തിരിച്ച് എടുക്കു വാന്‍ സാധിക്കുകയുമുള്ളൂ. മൂന്നു മാസത്തിനകം പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.

- pma

വായിക്കുക: , , , ,

Comments Off on മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിഴ

Page 36 of 57« First...102030...3435363738...50...Last »

« Previous Page« Previous « കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » ക്വാറന്റൈന്‍ : നിയമങ്ങള്‍ ലംഘി ക്കുന്ന വർക്ക് 10,000 ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha