20 – 20 ക്രിക്കറ്റ് മത്സരം അബുദാബിയില്‍

December 11th, 2013

logo-angamaly-nri-association-ePathram
അബുദാബി: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തുന്നു. മത്സരം അബുദാബി യാസ് ഐലന്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യു എ ഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമംഗം ഹഫ്‌സ ഫൈസല്‍ ഉത്ഘാടനം ചെയ്യും.

അങ്കമാലി എന്‍ ആര്‍ ഐ അസോസി യേഷന്‍ അബുദാബി ടീമും, ദുബായ് ടീമും തമ്മിലായിരിക്കും മത്സരം എന്നു ഭാരവാഹി കളായ റിജു കാവലിപ്പാടനും രൂപേഷ് അനന്തകൃഷ്ണനും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 50 14 942

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on 20 – 20 ക്രിക്കറ്റ് മത്സരം അബുദാബിയില്‍

ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

December 10th, 2013

perinthalmanna-pathaikkara-nri-forum-ePathram
ഉമ്മുല്‍ ഖുവൈന്‍ : യു. എ. ഇ. യിലെ പെരിന്തല്‍മണ്ണ പാതായ്ക്കര നിവാസി കളുടെ പ്രവാസി കൂട്ടായ്മ പാതായ്ക്കര പ്രവാസി സംഘം ഉമ്മുല്‍ ഖുവൈനില്‍ സംഘടി പ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം, പരിപാടി യുടെ പ്രായോജ കരായ ഫാസ്റ്റ് ട്രാക്കിന്റെ സി. ഇ. ഒ. ടി. എം. ഹമീദ്, മാനേജിംഗ് ഡയറക്ടര്‍ അംജദ് അലി മഞ്ഞളാംകുഴി, മാട്ടുമ്മല്‍ ഹംസ ഹാജി എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിക്ക് ഉമ്മുല്‍ ഖുവൈന്‍ എമിഗ്രേഷനു സമീപമുള്ള അല്‍ അറബി സ്‌റ്റേഡിയ ത്തില്‍ നടക്കും. ടൂര്‍ണ്ണമെന്റ്‌റില്‍ 24 ടീമുകള്‍ മത്സരിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

ബ്ലൂ സ്റ്റാര്‍ ഫാമിലി സ്പോര്‍ട്സ് മീറ്റ് ശ്രദ്ധേയമായി

December 7th, 2013

alain-blue-star-family-sports-fest-2013-ePathram
അബുദാബി : ബ്ലൂ സ്റ്റാര്‍ ഫാമിലി സ്പോര്‍ട്സ് മീറ്റ് അല്‍ ഐന്‍ യൂണി വേഴ്‌സിറ്റി സ്റ്റേഡിയ ത്തില്‍ നടന്നു. ഉല്‍ഘാടന ചടങ്ങില്‍ പ്രമുഖ കായിക താരങ്ങള്‍ സംബന്ധിച്ചു.

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍, ഡ്വാര്‍ഫ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ജോബി മാത്യു, അന്താ രാഷ്ട്ര മുന്‍ നീന്തല്‍താരം വില്‍സണ്‍ ചെറിയാന്‍ എന്നിവര്‍ മുഖ്യാതിഥി കളായി പങ്കെടുത്ത അല്‍ ഐന്‍ ബ്ലൂ സ്റ്റാര്‍ ഫാമിലി സ്പോര്‍ട്സ് മീറ്റില്‍ ഇന്ത്യന്‍ എംബസ്സി ചീഫ് ഓഫ് മിഷന്‍ നമൃതാ കുമാര്‍, പത്മശ്രീ ജെ. ആര്‍. ഗംഗാ രമണി, യു. എ. ഇ. കമ്മ്യൂണിറ്റി പോലീസ് മേധാവി കളും പൌര പ്രമുഖരും സംബന്ധിച്ചു.

യു. എ. ഇ. യുടെ വിവിധ പ്രവിശ്യ കളില്‍ നിന്നുള്ള നിരവധി ഇന്ത്യന്‍ സ്‌കൂളുകളും ക്ലബ്ബുകളും കായിക താരങ്ങളും പങ്കെടുത്ത മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ഫാമിലി സ്പോര്‍ട്സ് മീറ്റില്‍ ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ദീപശിഖ തെളിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ബ്ലൂ സ്റ്റാര്‍ ഫാമിലി സ്പോര്‍ട്സ് മീറ്റ് ശ്രദ്ധേയമായി

ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ ആറിന്

November 29th, 2013

alain-blue-star-inter-sprorts-opening-epathram
അബുദാബി : അല്‍ഐനിലെ സാംസ്‌കാരിക കൂട്ടായ്മ യായ ബ്ലൂസ്റ്റാര്‍, യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 6 വെള്ളി യാഴ്ച അല്‍ഐന്‍ യൂണി വേഴ്‌സിറ്റി സ്റ്റേഡിയ ത്തില്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. രാവിലെ 8.30ന് കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റോടെ മേള തുടങ്ങും. ദീപ ശിഖാ പ്രയാണവും ഉണ്ടാവും.

മേള യില്‍ മുഖ്യാതിഥി കളായി ഒളിംപ്യന്‍ ഷൈനി വില്‍സണ്‍, ഡ്വാര്‍ഫ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ജോബി മാത്യു, മുന്‍ അന്താരാഷ്ട്ര നീന്തല്‍താരം വില്‍സണ്‍ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉല്‍ഘാടന ചടങ്ങില്‍ സംബ ന്ധിക്കും.

അല്‍ഐനിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളും യു. എ. ഇ. യുടെ വിവിധ പ്രവിശ്യ കളില്‍ നിന്നുള്ള നിരവധി ക്ലബ്ബുകളും കായിക താരങ്ങളും കായിക സ്‌നേഹികളും പങ്കെടുക്കുന്ന മേള യില്‍ നാലായിര ത്തില്‍ അധികം പേര്‍ ഒത്തു ചേരും എന്ന് സംഘാടകര്‍ അറിയിച്ചു.

നിരവധി വ്യക്തി ഗത മത്സര ങ്ങളും സെവന്‍സ് ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ ബോള്‍ കബഡി, വടം വലി തുടങ്ങി യവയും വനിതാ ടീമുകള്‍ പങ്കെടുക്കുന്ന ത്രോ ബോള്‍ മത്സരവും മേള യുടെ മുഖ്യ ഇന ങ്ങളാണ്. കുഞ്ഞു ങ്ങള്‍ക്കും വനിത കള്‍ക്കും ദമ്പതി കള്‍ക്കും മുതിര്‍ന്ന പൗര ന്മാര്‍ക്കും ശാരീരിക ക്ഷമത കുറഞ്ഞ വര്‍ക്കുമായി മത്സര ങ്ങള്‍ നടത്തും. മേള യോടൊപ്പം രക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ ആറിന്

ടെലിഫോണി ക്രിക്കറ്റ് ലീഗ് അജ്മാനില്‍

November 29th, 2013

ദുബായ് : ദേശീയ ദിനാചരണ ത്തോട് അനുബന്ധിച്ച് യു. എ. ഇ. യിലെ ടെലി ഫോണി ടെലി കമ്മ്യൂണിക്കേഷന്‍സ് ക്രിക്കറ്റ് ലീഗ് സംഘടി പ്പിക്കുന്നു.

നവംബര്‍ 30 ന് ശനിയാഴ്ച അജ്മാന്‍ ഹംരിയ്യ സ്പോര്‍ട്സ് ആന്‍ഡ്‌ കള്‍ച്ചറല്‍ ക്രിക്കറ്റ് ഗ്രൗണ്ടി ലാണ് യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ക്ലബ്ബു കള്‍ ടെലിഫോണി എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി മാറ്റുരക്കുന്നത്.

മത്സര ങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on ടെലിഫോണി ക്രിക്കറ്റ് ലീഗ് അജ്മാനില്‍

Page 38 of 46« First...102030...3637383940...Last »

« Previous Page« Previous « മലയാള നാട് യു എ ഇ ചാപ്റ്റര്‍ ഗ്രാമിക
Next »Next Page » കെ. എം. സി. സി. കലോത്സവം : നാദിര്‍ഷാ മുഖ്യാതിഥി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha