മഹേന്ദ്രജാലം വീണ്ടും

November 3rd, 2013

indian-cricketer-dhoni-ePathram
ഇന്ത്യന്‍ ക്രിക്കറ്റിനു ഐ സി സി ലോക കപ്പും ടി ട്വന്റി ലോക കപ്പും ഐ സി സി ചാമ്പ്യന്‍ ട്രോഫിയും എല്ലാം നേടുന്നതിനു നെടു നായകത്തം വഹിച്ച ധോണി ഇന്ത്യന്‍ ക്രിക്കറ്റനു മറ്റൊരു പൊന്‍തൂവല്‍ ഇന്നു ബംഗളുരു വില്‍ സമ്മാനിച്ചു.

ഏഴു മല്‍സര ങ്ങള്‍ അടങ്ങിയ ഓസ്ട്രേലിയക്ക് ഏതിരേ നടന്ന ഏക ദിന മത്സര ത്തില്‍ 3-2 എന്ന നില യില്‍ ആണ് ഏക ദിന ക്രിക്കറ്റിലെ മന്നന്‍മാരായ ഓസ്ട്രേലിയന്‍ ടീമിനെ ഇന്ത്യന്‍ടീം തകര്‍ത്തു വിട്ടത്.

ഏക ദിന റെക്കോര്‍ഡുകള്‍ ഏറെ രചിക്ക പ്പെട്ട ഈ പരമ്പര യില്‍ ചരിത്ര ത്തിലെ മുന്നാം ഇരട്ട സെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ച രോഹിത്‌ ശര്‍മ യാണ് നിര്‍ണായക മത്സര ത്തിലെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിയസ്സും.

സച്ചിന്‍ ഒഴിച്ചിട്ട കസേര ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്ക്‌ എന്നതിനുള്ള മല്‍സര ത്തിനു കോഹ് ലിയും ധവാനും രോഹിത്തും തയ്യാര്‍ ആകുമ്പോള്‍ കളിക്കള ത്തില്‍ ഇനിയും മിന്നല്‍ പിണരുകള്‍ ആരാധകര്‍ക്ക് പ്രതീഷിക്കാം.

തയ്യാറാക്കിയത്‌ : ഹുസൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , ,

Comments Off on മഹേന്ദ്രജാലം വീണ്ടും

എ. വി. ഹാജി സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് അബുദാബി യില്‍

October 24th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. ‘എ. വി. ഹാജി സ്മാരക’ വോളിബോള്‍ ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകളും സംഘടന കളും കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുമായി ബന്ധപ്പെടണം.

വിവരങ്ങള്‍ക്ക് : 050-580 50 80, 050-31 40 534.

- pma

വായിക്കുക: ,

Comments Off on എ. വി. ഹാജി സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് അബുദാബി യില്‍

കെ. എസ്. സി. കാരംസ് ടൂര്‍ണമെന്‍റ് നവംബര്‍ 8ന്

October 24th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍ററിന്റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. തല ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. സിംഗിള്‍സ്, ഡബിള്‍സ് എന്നീ വിഭാഗ ത്തിലാണ് മത്സരം.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 5-നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ. എസ്. സി. കായിക വിഭാഗം സെക്രട്ടറി പി. കെ. നിയാസ് അറിയിച്ചു.

വിവരങ്ങള്‍ക്ക് 050 79 20 963, 050 73 24 634.

- pma

വായിക്കുക: ,

Comments Off on കെ. എസ്. സി. കാരംസ് ടൂര്‍ണമെന്‍റ് നവംബര്‍ 8ന്

ദര്‍ശന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കള്‍

October 14th, 2013

അബുദാബി :മുസ്സഫ ദര്‍ശന സാംസ്‌കാരിക വേദി സംഘടിപ്പിച്ച യു. എ. ഇ. ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കളായി.

32 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒന്നര മാസ ക്കാലമായി മുസ്സഫയില്‍ നടന്നു വന്നിരുന്ന യു. എ. ഇ. ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് 40 റണ്‍സിനു വിജയിച്ചു.

അബു അഷ്‌റഫ്‌ അബുദാബി യാണ് റണ്ണര്‍ അപ്പ്. ദര്‍ശന സാംസ്കാരിക വേദി, മലയാളീ സമാജ ത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ വെച്ച് വിജയി കള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ദര്‍ശന പ്രസിഡന്റ് ബിജു വാര്യര്‍, സെക്രട്ടറി സതീഷ്‌ കൊല്ലം, എന്‍. പി. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളി സമാജം പ്രസിഡന്‍റ് മനോജ്പുഷ്‌കര്‍, വൈസ്‌ പ്രസിഡന്റ് പി. സതീഷ്‌ കുമാര്‍, സെക്രട്ടറി ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ദര്‍ശന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കള്‍

മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം

August 9th, 2010

denson-devadas-epathramകൊല്‍ക്കത്ത :  പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍  ബംഗാളിന് സന്തോഷ്‌ ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്.  ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്.  മുന്‍പ്‌ എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ്‌ ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും  രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി   ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.

santhosh-trophy-winners-epathram

സന്തോഷ്‌ട്രോഫി ജേതാക്കളായ ബംഗാള്‍ ടീം

കണ്ണൂര്‍ സ്വദേശി യായ ഡെന്‍സണ്‍ ദേവദാസ്, വിവാ കേരള യുടെ മദ്ധ്യ നിരയില്‍ കളിക്കവെയാണ്, ബംഗാള്‍ ടീമായ ചിരാഗ് യുണൈറ്റഡ് ലേക്ക് ചേക്കേറിയത്. അത് കൊണ്ടാണ്  ഡെന്‍സന്‍റെ സേവനം ബംഗാളിന് ലഭ്യമായത്.

-തയ്യാറാക്കിയത്:- ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: , ,

Comments Off on മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം

Page 46 of 47« First...102030...4344454647

« Previous Page« Previous « സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍
Next »Next Page » നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha