ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി

January 27th, 2023

supremecourt-epathram
ന്യൂഡല്‍ഹി : ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം എന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണ ത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇട പെടുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു. ആന്ധ്രയിലെ അഹോ ബിലം ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറെ നിയമിച്ചതിന്ന് എതിരായ ഹൈക്കോടതി ഉത്തരവിന് എതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി ക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്‍റെ നടപടി അഹോബിലം മഠത്തിന്‍റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ആന്ധ്ര ഹൈക്കോടതി യുടെ വിധി. മഠത്തിന്‍റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്ര ഭരണത്തിനുള്ള മഠത്തിന്‍റെ അവകാശം നഷ്ടപ്പെടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. Twitter

- pma

വായിക്കുക: , , , , ,

Comments Off on ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി

നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

January 2nd, 2023

banned-rupee-note-ePathram
ന്യൂഡൽഹി : മോഡി സർക്കാരിന്‍റെ നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി വിധി. നോട്ടുകള്‍ പിൻ വലിച്ച നടപടിയെ  തെറ്റിദ്ധരിക്കുവാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് വിധി പ്രസ്താവത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. എന്നാല്‍ നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് എന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്യുന്ന 58 ഹരജികളി ലാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്ര സർക്കാരിന് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗ രത്‌ന ഭിന്നവിധി പുറപ്പെടുവിച്ചു.

നോട്ടുകള്‍ പിൻവലിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരം നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ്വ് ബാങ്കിനു മാത്രമേ ഉള്ളൂ എന്നും ജസ്റ്റിസ് നാഗ രത്‌ന യുടെ വിധിയില്‍ പറയുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി

December 8th, 2022

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ നിലവിലെ മൊബൈല്‍ ആപ്പിന്‍റെ പരിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറക്കി. സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0′ യില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

അഭിഭാഷകര്‍ക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ ഉദ്യോഗസ്ഥര്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്ത് കോടതി നടപടികള്‍ തത്സമയം കാണാന്‍ സാധിക്കും എന്ന് ആപ്പിന്‍റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് പറഞ്ഞു.

പരിഷ്‌കരിച്ച ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഐ. ഒ. എസ്. വേര്‍ഷന്‍ ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ലഭ്യമാവും.

- pma

വായിക്കുക: , , , , ,

Comments Off on സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി

കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം

November 29th, 2022

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : കൊവിഡ് വാക്സിനേഷന്‍ മൂലം ഉണ്ടാവുന്ന മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു വ്യക്തി മരണ പ്പെടുന്നു എങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ട പരിഹാരം തേടുക മാത്രമാണ് പ്രതിവിധി എന്നും കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് വാക്സിനേഷന്‍ എടുത്തതിനു ശേഷം മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം എന്നും പ്രതിരോധ കുത്തി വെപ്പിനെ തുടര്‍ന്നുള്ള പ്രതികൂല ഫലങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയ ബന്ധിതമായി ചികിത്സിക്കുന്ന തിനും ഉള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് വേണം എന്നും ഹരജിയില്‍ ആവശ്യ പ്പെടുന്നു.

വാക്സിനേഷന്‍ മൂലം സംഭവിക്കുന്ന മരണങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കേന്ദ്രത്തെ ബാധ്യസ്ഥര്‍ ആക്കുന്നത് നിയമ പരമായി സുസ്ഥിരമാകില്ല എന്ന് ഹരജി യില്‍ പ്രതികരണം രേഖപ്പെടുത്തി ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു.

ശാരീരികമായി പരിക്കുകള്‍, മരണം എന്നിവ സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെ നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണ് എന്നും ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് : നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

October 17th, 2022

supreme-court-chief-justice-d-y-chandrachud-ePathram_
ന്യൂഡൽഹി : രാജ്യത്തിന്‍റെ 50 ആമത് ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് (ധനഞ്ജയ യശ്വന്ത് ചന്ദ്ര ചൂഡ്) 2022 നവംബർ 9 ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് യു. യു. ലളിത് തന്‍റെ പിൻഗാമിയായി ജസ്റ്റിസ് ചന്ദ്ര ചൂഡിനെ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ വകുപ്പു മന്ത്രി കിരൺ റിജിജു വാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്ര ചൂഡിന് ഉണ്ടാവുക. 2024 നവംബര്‍ 10 നു അദ്ദേഹം വിരമിക്കുകയും ചെയ്യും.

നിലവിൽ ജസ്റ്റിസ് ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയാണ് ഡി. വൈ. ചന്ദ്ര ചൂഢ്. 2016 മെയ് 13 നാണ് ജസ്റ്റിസ് ചന്ദ്ര ചൂഡ് സുപ്രീം കോടതിയിലേക്ക് എത്തിയത്. അതിനു മുമ്പ്, 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് ആയിരുന്നു.

2000 മാർച്ച് മുതൽ 2013 ഒക്ടോബര്‍ വരെ ബോംബെ ഹൈക്കോടതി ജഡ്ജി ആയിരുന്നു.1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതു വരെ കേന്ദ്ര സര്‍ക്കാരിന്‍റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ) ചീഫ് ജസ്റ്റിസ്സ് ആയിരുന്ന, ഇന്ത്യ യുടെ പതിനാറാമത് ചീഫ് ജസ്റ്റിസ്സ് വൈ. വി. ചന്ദ്ര ചൂഢ് ഇദ്ദേഹത്തിന്‍റെ പിതാവ് ആയിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് : നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

Page 3 of 1712345...10...Last »

« Previous Page« Previous « വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി
Next »Next Page » മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha