തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം : ട്രംപ്

August 22nd, 2017

Trump_epathram

വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെ പരസ്യമായി വിമര്‍ശിച്ചും ഇന്ത്യയെ പരോക്ഷമായി അനുകൂലിച്ചും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് സൈന്യം അഫ്ഗാനില്‍ തന്നെ തുടരുമെന്നും ട്രംപ് അറിയിച്ചു.

പാ‍ക്കിസ്ഥാന്റെ ഈ നയം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും തീവ്രവദികളെ സംരക്ഷിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന് അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് അമേരിക്ക പിന്തുണയ്ക്കുമെന്നും ഇതിനു വേണ്ടി ഇന്ത്യ കോടിക്കണക്കിന് ഡോളറാണ് ചെലവിടുന്നതെന്നും ട്രംപ് അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം : ട്രംപ്

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

August 1st, 2017

kashmir-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. പാക് ചാര സംഘടനയായ ഐ എസ് ഐ ഭീകര സംഘടനയായ ലഷ്കര്‍ തുടങ്ങിയവ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.

ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. കാശ്മീരിലെ സുരക്ഷാസേനക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കാശ്മീരിലെ വ്യാപാരികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്.

- അവ്നി

വായിക്കുക: , , ,

Comments Off on കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

July 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷ് ഗ്രാമത്തിലെ ജയിലിലാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്ളതെന്നാണ് വിദേശകാര്യസഹമന്ത്രിക്ക് ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രി നിര്‍മ്മാണത്തിനു ഉപയോഗിച്ച ശേഷം പിന്നീട് ഒരു ഫാമിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റിയതായാണ് വിവരം. മൊസൂളിനെ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാദുഷില്‍ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്നും സുഷമ പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

June 28th, 2017

dossa

മുംബൈ : 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതി മുസ്തഫ ദോസ്സ ശിക്ഷാ വിധിക്ക് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. കടുത്ത പനിയെയും രക്ത സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

ചൊവ്വാഴ്ച സ്ഫോടന പരമ്പര കേസിലെ പ്രതികളായ മുസ്തഫ ദോസ്സയ്ക്കും ഫിറോസ് ഖാനും വധശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വിധി വരുന്നതിനു മുമ്പായിരുന്നു ദേസ്സയുടെ മരണം. കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമന് സമാനമായ കുറ്റമാണ് ദോസ്സ ചെയ്തിരിക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി വാദിച്ചിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

ഖത്തറും ഇറാനും രഹസ്യ ചര്‍ച്ച : സൗദിക്കെതിരായ നീക്കം പുറത്ത്

June 5th, 2017

qatar

ദുബായ് : ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെ ഖത്തര്‍ നടത്തിയ നീക്കങ്ങള്‍ പുറത്തുവരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും ഇറാന്‍ സൈനിക ഓഫീസറും രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറിന്റെയും ഇറാന്റെയും സം യുക്തനീക്കം നടന്നത് റിയാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത ഇസ്ലാമിക് ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പാണ്. ഉച്ചകോടിയില്‍ ഭീകരതക്കെതിരെ ട്രംപ് പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ ഭീകരതക്കെതിരെ പ്രമേയം പാസ്സാക്കരുതെന്നാണ് ഇറാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത്.

- അവ്നി

വായിക്കുക: , ,

Comments Off on ഖത്തറും ഇറാനും രഹസ്യ ചര്‍ച്ച : സൗദിക്കെതിരായ നീക്കം പുറത്ത്

Page 12 of 15« First...1011121314...Last »

« Previous Page« Previous « ഇന്ന് ലോക പരിസ്ഥിതി ദിനം
Next »Next Page » ജി. എസ്. എൽ. വി. മാർക്ക് 3 വിക്ഷേപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha