‘ദ് ഐലന്‍ഡ്’ അരങ്ങില്‍ എത്തി

January 13th, 2017

ksc-drama-fest-ot-shajahan-the-island-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റിന്റെ എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ ഓ. ടി. ഷാജ ഹാന്‍ സംവി ധാനം ചെയ്ത് തിയ്യേറ്റര്‍ ദുബായ് അവത രി പ്പിച്ച ‘ദ് ഐലന്‍ഡ്’ ശ്രദ്ധേയ മായി.

നെല്‍സണ്‍ മണ്ഡേല തടവു കാര നായി കിടന്ന കുപ്രസിദ്ധ മായ റോബന്‍ ലൈന്റിന്‌ സമാന മായ പേരിടാത്ത തട വറ പശ്‌ചാത്തല മാക്കി അതോള്‍ ഫുഗാര്‍ഡ്‌ രചിച്ച നാടക മാണ് ദ് ഐലന്‍ഡ്.

ഒരേ സെല്ലിൽ താമസി ക്കുന്ന രണ്ട് ജയിൽ പുള്ളി കളായ ജോണും വിൻ സെന്റും പകൽ നേരത്തെ കടുത്ത ശാരീ രിക അദ്ധ്വാന ത്തിനു ശേഷം സോഫോക്ലി സിന്റെ ‘ദ് ആന്റിഗണി’ എന്ന നാടകം  ജയിൽ മേള യിൽ അവ തരി പ്പിക്കു വാൻ ഒരുക്കം നടത്തുന്നു.  ഇതി നിട യിൽ അപ്ര തീക്ഷിത മായി അവരിൽ ഒരാൾക്ക് ജയി ലിൽ നിന്നും വിടുതൽ ഉത്തരവ് ലഭി ക്കുന്നു.  ഇത് ഇവ രുടെ മാനസിക അകൽച്ചക്ക് കാരണവും ആയി മാറി.

പ്രധാന കഥാ പാത്ര ങ്ങളായ വിന്‍സെന്റ്,  ജോണ്‍ എന്നി വരെ യഥാക്രമം സംവി ധായകൻ കൂടി യായ ഓ. ടി. ഷാജഹാന്‍, ആരിഫ് കണ്ടോത്ത് എന്നിവര്‍ അവ തരി പ്പിച്ചു.  മികച്ച അഭിനയ മാണ് ഇരു വരും കാഴ്ച വെച്ചത്. മണി പുറവങ്കര, ബിജു കാഞ്ഞങ്ങാട്, വിജയൻ പത്മ നാഭൻ, നവീദ് അഹമ്മദ്, സൽമാൻ തുട ങ്ങിയ വരാണ് മറ്റ് അഭി നേതാ ക്കൾ.

വിജു ജോസഫിന്റെ സംഗീതവും പ്രതാപ് പാടിയി ലിന്റെ പ്രകാശ വിതാനവും മണി പുറവങ്കര , ബിജു കാഞ്ഞ ങ്ങാട് എന്നിവരുടെ രംഗ സജ്ജീ കരണവും ശശി വെള്ളി ക്കോത്തിന്റെ ചമയവും ശ്രദ്ധേയ മായി.

നാടകോത്സവ ത്തിന്റെ പതിനൊന്നാമത് നാടകം ‘പെരും കൊല്ലൻ’ ജനുവരി 13 വെള്ളി യാഴ്ച രാത്രി എട്ടര മണി ക്ക് സ്പാര്‍ട്ടക്കസ് ദുബായ് അരങ്ങിൽ എത്തിക്കും. രചന : എ. ശാന്ത കുമാര്‍, സംവിധാനം : അഷറഫ് പി. പി.

- pma

വായിക്കുക: ,

Comments Off on ‘ദ് ഐലന്‍ഡ്’ അരങ്ങില്‍ എത്തി

നാടകോത്സവത്തിൽ ഇന്ന് ‘ദ് ഐലന്‍ഡ്’ അരങ്ങേറും

January 12th, 2017

ksc-bharath-murali-drama-fest-2016-ePathram.jpg
അബുദാബി : എട്ടാമത് കെ. എസ്. സി – ഭരത് മുരളി നാടകോത്സ വ ത്തില്‍ ജനുവരി 12 വ്യാഴാഴ്ച ‘ദ് ഐലന്‍ഡ്’ എന്ന നാടകം അരങ്ങില്‍ എത്തുന്നു.

ksc-drama-fest-theatre-dubai-drama-the-island-ePathram

ദക്ഷിണ ആഫ്രിക്ക യിലെ വര്‍ണ്ണ വിവേചനത്തിന്റെ ഇരുണ്ട കാല ഘട്ടത്തിന് എതിരെ തന്റെ നാടക ങ്ങളും രചന കളും കൊണ്ട് ശക്ത മായി പ്രതി കരിച്ച അതോള്‍ ഫുഗാര്‍ഡ് രചിച്ച ‘ദ് ഐലന്‍ഡ്’ സംവിധാനം ചെയ്തി രിക്കുന്നത് ഓ. ടി. ഷാജഹാന്‍.

തിയ്യേറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ഈ നാടകം ‘ദ് ഐലന്‍ഡ്’ വ്യാഴാഴ്ച രാത്രി 8.30 ന് ആരം ഭിക്കും. പ്രവേ ശനം പാസ്സ് മൂലം നിയ ന്ത്രിക്കും എന്നും സംഘാ ട്കര്‍ അറി യിച്ചു.

വിവര ങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: ,

Comments Off on നാടകോത്സവത്തിൽ ഇന്ന് ‘ദ് ഐലന്‍ഡ്’ അരങ്ങേറും

യുവ കലാ സാഹിതി യുടെ ‘അമ്മ’ അരങ്ങേറി

January 9th, 2017

ksc-drama-fest-amma-of-yuva-kala-sahithi-ePathram.jpg
അബുദാബി :  എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒൻപതാം ദിവസം ഗോപി കുറ്റി ക്കോൽ സംവിധാനം ചെയ്ത ‘അമ്മ’ എന്ന നാടകം അരങ്ങേറി.

മാക്സിം ഗോർക്കി യുടെ ‘അമ്മ’എന്ന നോവലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മാണ് അബു ദാബി യുവ കലാ സാഹിതി അരങ്ങിൽ എത്തി ച്ചത്.

തൊഴിലാളി വര്‍ഗ്ഗ ത്തിന്റെ ഇച്ഛാ ശക്തി മൂലം നിഷ്ഠൂര മായ അടിച്ചമര്‍ത്തലു കളെ അതി ജീവിക്കുന്ന കഥ യാണ് അമ്മ യിലൂടെ അവതരി പ്പിച്ചത്. ദേവി അനിൽ കേന്ദ്ര കഥാ പാത്ര മായ അമ്മയെ അവതരി പ്പിച്ചു.

yuva-kala-sahithi-amma-in-ksc-drama-fest-ePathram

ഷരീഫ് ചേറ്റുവ, റഫീഖ് വടകര, ജോസി ജോസഫ്, കബീർ അവറാൻ, രമ്യ നിഖിൽ, ബിജു ഏറയിൽ, ജാസിർ സലിം, അബാദ് ജിന്ന, ബിജു, പ്രശാന്ത് വിശ്വ നാഥൻ തുട ങ്ങിയ വരാണ് മറ്റ്അഭി നേതാക്കൾ.

ഫിറോസ്, സുനീർ, കബീർ എന്നിവർ ചേർന്നാണ് സംഗീത വിഭാഗം കൈ കാര്യം ചെയ്തത്. രവി പട്ടേന വെളിച്ച വിതാ നവും കുഞ്ഞി കൃഷ്ണൻ, ഷാജി, ശങ്കർ എന്നി വർ രംഗ സജ്ജീകരണവും നിർവ്വ ഹിച്ചു. ചമയം ക്ലിന്റ് പവിത്രൻ.

നാടകോത്സവത്തിലെ പത്താമത് നാടക മായ ‘ദി ഐലൻഡ്’ ജനുവരി 12 വ്യാഴം രാത്രി 8.30 ന് തിയ്യേറ്റർ ദുബായ് അവതരി പ്പിക്കും.

ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവതരി പ്പിക്കുന്ന ‘പെരു ങ്കൊല്ലൻ’എന്ന നാടക വും ജനുവരി 15 ഞായറാഴ്ച, ശക്തി തിയ്യ റ്റേഴ്‌സി ന്റെ ‘ചിരി’ എന്ന നാടക വും അരങ്ങേറും.

നാടകോത്സവ ത്തിന്റെ ഫലപ്രഖ്യാപനം ജനുവരി 16 തിങ്കളാഴ്‌ച ആയിരിക്കും.

- pma

വായിക്കുക: , ,

Comments Off on യുവ കലാ സാഹിതി യുടെ ‘അമ്മ’ അരങ്ങേറി

പ്രവാസി ഭാരതി 810 എ. എം. റേഡിയോ നാടകോത്സവം തിങ്കളാഴ്ച തുടങ്ങും

January 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. അവതരി പ്പിക്കുന്ന അന്ത ർദ്ദേശീയ റേഡിയോ നാടകോത്സവം ജനുവരി 9 തിങ്കളാഴ്ച തുടക്ക മാവും.

ജനുവരി 20 വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന റേഡിയോ നാടകോത്സവ ത്തിൽ വിവിധ ജി. സി. സി. രാജ്യ ങ്ങളിൽ നിന്നു മായി 12 നാടക ങ്ങളാണ് മാറ്റു രക്കു ന്നത്.

list-drama-fest-pravasi-bharathi-radio-ePathram

എല്ലാ ദിവസവും യു. എ. ഇ. സമയം രാവിലെ 10 : 10 മുതൽ 11 മണി വരെ യാണ് നാടകോത്സവം പ്രക്ഷേപണം ചെയ്യുക.

തുടർന്ന് വൈകുന്നേരം 3 : 10 നും രാത്രി 10 : 10 നും നാടക ങ്ങളുടെ പുനഃ പ്രക്ഷേപ ണവും ഉണ്ടാവും.

മികച്ച നാടകം, രചന, മികച്ച നടൻ, നടി എന്നീ വിഭാഗ ങ്ങളിൽ ഒന്നും രണ്ടും സ്ഥാന ങ്ങളിൽ പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. വിധി കർ ത്താക്ക ളായി പ്രമുഖ നാടക പ്രവർ ത്തകർ എത്തും.

ഒരു കാലത്ത് റേഡിയോ നാടക ങ്ങൾ മലയാളിക്ക് മറക്കു വാനാ വാത്ത അനുഭവ ങ്ങൾ സമ്മാനി ച്ചിരുന്നു ഗൃഹാ തുര സ്മരണ കളെ പുന രുജ്ജീ വി പ്പിക്കുക യാണ് പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ എന്ന് ചെയർമാൻ നൗഷാദ് അബ്ദുൾ റഹ്മാൻ, മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്രസേന ൻ എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രവാസി ഭാരതി 810 എ. എം. റേഡിയോ നാടകോത്സവം തിങ്കളാഴ്ച തുടങ്ങും

സംഗീത സാന്ദ്രമായ ‘അദ്രികന്യ’ അരങ്ങില്‍ എത്തി

January 7th, 2017

anoop-chandran-ksc-drama-fest-adri-kanya-by-manjulan-ePathram.jpg
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തിലെ എട്ടാ മത് അവ തരണ മായി മാസ് ഷാർജ അവ തരി പ്പിച്ച ‘അദ്രികന്യ’ പ്രേക്ഷക മനസ്സിൽ പ്രണയ ത്തിന്റെ സംഗീത സാന്ദ്രമായ ഒരു അനു ഭവ മായി പെയ്‌തിറങ്ങി.

ലോക പ്രസിദ്ധ സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറി ന്റെയും ഭാര്യ യായിരുന്ന അണ്ണാ പൂർണ്ണ ദേവി യുടെ യും ജീവിത ത്തെ അടി സ്ഥാന മാക്കി ലതാ ലഷ്മി എഴുതിയ ‘തിരു മുഗൾ ബീഗം’ എന്ന നോവലി ന്റെ നാടക ആവിഷ്കാര മായി രുന്നു പ്രമുഖ സംവിധായകൻ മഞ്ജുളൻ രചനയും സംവി ധാനവും നിർവ്വഹിച്ച് അര ങ്ങിൽ എത്തിച്ച അദ്രികന്യ.

kookal-raghavan-anoop-chandra-in-manjula's-drama-adri-kanya-ePathram.jpg

കേന്ദ്ര കഥാ പാത്ര ങ്ങളായ മഹാ ദേവനായി അനൂപ് ചന്ദ്രനും അദ്രി കന്യ യായി അനന്ത ലക്ഷ്മിയും അരങ്ങു നിറഞ്ഞാടി. കൂക്കൽ രാഘവൻ, മനോജ് മുണ്ടേരി, ബിജു കൊട്ടില, ശ്രേയ ഗോപാൽ, ശിവ രാജ് പിലാത്തറ, സ്വാതി ദാസ്, ഷെരീഫ് മാന്നാർ, ബീന, ദീപ സുരേന്ദ്രൻ, ട്വിങ്കിൾ, സോന ജയരാജൻ, അനിൽ മുന്നാട് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ഈ നാടക ത്തില്‍ വേദി യില്‍ എത്തി.

മഞ്ജുളൻ പ്രകാശ വിതാന വും വിനു കാഞ്ഞ ങ്ങാട് രംഗ സജ്ജീ കരണവും ചമയം ക്ലിന്റ് പവിത്രനും നിർവ്വ ഹിച്ചു.

നാടകോത്സവ ത്തിന്റെ ഒൻപതാം ദിവസ മായ ജനുവരി 8 ഞായറാഴ്ച മാക്സിം കോർക്കിയുടെ ‘അമ്മ’ യുവ കലാ സാഹിതി അവതരിപ്പിക്കും. സംവിധാനം ഗോപി കുറ്റിക്കോൽ

- pma

വായിക്കുക: ,

Comments Off on സംഗീത സാന്ദ്രമായ ‘അദ്രികന്യ’ അരങ്ങില്‍ എത്തി

Page 11 of 18« First...910111213...Last »

« Previous Page« Previous « പുതിയ സേവന ങ്ങളു മായി അബു ദാബി പോലീസി ന്റെ പുതിയ ആപ്പ്
Next »Next Page » ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha