‘തിയറ്റര്‍ ദുബായ്’ അഞ്ചാംവാര്‍ഷികം : സുവീരനെ ആദരിക്കും

June 20th, 2013

ദുബായ് : തീയറ്റര്‍ ദുബായ്’ അഞ്ചാം വാര്‍ഷികം ജൂണ്‍ 21ന് ആഘോഷി ക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ദുബായ് അല്‍ഖിസ്സൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ‘തീയറ്റര്‍ ദുബായ്’ സ്ഥാപകനും ദേശീയ അവാര്‍ഡ് കരസ്ഥ മാക്കിയ ‘ബ്യാരി’യുടെ സംവിധായകനും പ്രമുഖ നാടക കലാകാരനുമായ സുവീരന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ദുബായ് ഫോക്കലോര്‍ തീയറ്റര്‍ ഡയരക്ടര്‍ അബ്ദുള്ളസാലെ, സുവീരനെ ആദരിക്കും. ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര സംബന്ധിക്കും.

തുടര്‍ന്ന് കെ. ആര്‍. മീരയുടെ നോവലിനെ അടിസ്ഥാനമാക്കി തീയറ്റര്‍ ദുബായ് സ്ഥാപകരില്‍ ഒരാളായ ഒ. ടി. ഷാജഹാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘മീരാസാധു’ എന്ന നാടകവും അബുദാബി ‘നാടക സൗഹൃദ’ത്തിന്റെ ‘കുടുംബയോഗം’ എന്ന ലഘു നാടകവും അരങ്ങേറും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ‘തിയറ്റര്‍ ദുബായ്’ അഞ്ചാംവാര്‍ഷികം : സുവീരനെ ആദരിക്കും

നാടക അവതരണവും അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണവും

May 22nd, 2013

drama-fest-alain-isc-epathram
ദുബായ് : നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ തീയ്യേറ്റര്‍ ദുബായ് യുടെ ‘ദി ഐയലന്റ്’ എന്ന നാടകം ദുബായ് സംസ്‌കൃതി യുടെ ആഭിമുഖ്യ ത്തില്‍ മെയ് 24 വെള്ളിയാഴ്ച വൈകീട്ട് 7.30 നു അല്‍ ഖിസ്സൈസ് മദീനാ മാളിനു പിറകുവശ ത്തുള്ള ഇന്ത്യന്‍ അക്കാദമി യില്‍ അവതരിപ്പിക്കും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുവീരന്‍, ഓ. ടി. ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ദി ഐയലന്റ്’ എന്ന നാടകം ഇതിനകം യു. എ. ഇ. യില്‍ നിരവധി വേദി കളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. അവതരണത്തെ തുടര്‍ന്ന് അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 055 39 63 837

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നാടക അവതരണവും അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണവും

ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ശ്രദ്ധേയമായി

April 15th, 2013

അബുദാബി : നാടക സൌഹൃദം അംഗവും പ്രവാസിയുമായ  സമീര്‍ ബാബു പേങ്ങാട്ട് സംവിധാനം ചെയ്ത ‘അവസ്ഥാനം’ എന്ന ഹ്രസ്വ ചിത്ര ത്തിന്റെ പ്രദര്‍ശനവും ‘സിനിമ യിലെ പെണ്ണവസ്ഥകള്‍’ എന്ന വിഷയ ത്തില്‍ സംവാദവും സംഘടിപ്പിച്ചു.

അബുദാബി നാടക സൗഹൃദം, പ്രസക്തി എന്നിവ യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈദ് കമല്‍ ചിത്രം പരിചയപ്പെടുത്തി.

sameer-babu-pengattu-short-film-award-ePathram
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ചിത്ര ത്തിന്റെ സംവിധായകന്‍ സമീര്‍ ബാബു പേങ്ങാട്ടിനു മോമെന്റോ നല്‍കി. ഫാസില്‍ വിഷയം അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ മോഡറേറ്റര്‍ ആയിരുന്നു.

ചര്‍ച്ച യില്‍ ആയിഷ സക്കീര്‍ ഹുസൈന്‍, പ്രസന്ന വേണു, ഖാദര്‍ ഡിംബ്രൈറ്റ്, അഷ്‌റഫ് ചമ്പാട്, ഷരീഫ് മാന്നാര്‍, ജാനിബ് ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

നാടക സൗഹൃദം സെക്രട്ടറി ഷാബു സ്വാഗതവും ഷാബിര്‍ ഖാന്‍ നന്ദിയും രേഖപ്പെടുത്തി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ശ്രദ്ധേയമായി

തൃശ്ശൂരില്‍ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയരുന്നു

January 15th, 2013

തൃശ്ശൂര്‍: അഞ്ചാമത് കേരള അന്താരാഷ്ട്ര നാടകോത്സവത്തിന് ചൊവ്വാഴ്ച തൃശ്ശൂരില്‍ തിരശ്ശീല ഉയരും. സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 13 രാജ്യങ്ങളില്‍ നിന്നായി നാല്പതോളം നാടകങ്ങളാണ് വേദിയില്‍ അരങ്ങേറുക. അഞ്ചു വേദികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മേളയില്‍ നാടകാവതരണങ്ങള്‍ കൂടാതെ ചര്‍ച്ചകളും, പ്രമുഖരുടെ പ്രബന്ധ അവതരണങ്ങളും മുഖാമുഖങ്ങളും സ്റ്റഡി ക്ലാസുകളും ഉണ്ടായിരിക്കും. തൃപുരാപുരി ശര്‍മ്മ, അനിത ചെറിയാന്‍, ആന്‍ഡ്രിയ കുസുമാനോ, മാര്‍ത്ത ഷൈലക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള നാടക പ്രവര്‍ത്തകര്‍ക്ക് പരസ്പരം ആശയ വിനിമയത്തിനുള്ള വേദി കൂടെ ആകും ഈ വേദിയെന്നും ലോക നാടക വേദിയിലെ പുത്തന്‍ പ്രവണതകളും പ്രത്യാശകളും പ്രതിഫലിക്കുന്നതായിരിക്കും നാടകോത്സവമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on തൃശ്ശൂരില്‍ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയരുന്നു

നാടക രചനാ മത്സര ത്തില്‍ ഷാജി സുരേഷിന് സമ്മാനം

January 11th, 2013

ksc-drama-writing-winner-shaji-suresh-chavakkad-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്‌സര ത്തില്‍ ഷാജി സുരേഷ് ചാവക്കാട് എഴുതിയ  ‘അമ്മ യുടെ സാന്നിദ്ധ്യം’ എന്ന നാടകം മികച്ച രചന ക്കുള്ള അവാര്‍ഡ് നേടി.

ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ സമ്മാന വിതരണ വേളയില്‍ ഷാജി സുരേഷിനുള്ള അവാര്‍ഡ് സമ്മാനിച്ചു.

നാടക രചന യില്‍ ബാബുരാജ് പീലിക്കോട്, ജോസഫ് എഡ്വാര്‍ഡ് എന്നിവര്‍ പ്രോത്സാഹന സമ്മാന ങ്ങള്‍ നേടി.

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ രംഗത്ത് സജീവമായി നില്‍ക്കുന്ന ഷാജി സുരേഷ് നിരവധി ചിത്ര ങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കെ. എസ്. സി. യുടെ 2010 ലെ ഹ്രസ്വ സിനിമാ മത്സര ത്തില്‍ ഷാജി യുടെ  ‘ഒട്ടകം’ മികച്ച സിനിമ ആയി തെരഞ്ഞെടുത്തിരുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നാടക രചനാ മത്സര ത്തില്‍ ഷാജി സുരേഷിന് സമ്മാനം

Page 20 of 21« First...10...1718192021

« Previous Page« Previous « മന്ത്രി അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും എതിരെ വിജിലനസ് അന്വേഷണത്തിന് ഉത്തരവ്
Next »Next Page » ഇന്ത്യ സോഷ്യല്‍ സെന്റര്‍ ’യൂത്ത് ഫെസ്റ്റ് 2013′ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha