ഭരത് മുരളി നാടകോത്സവം : മികച്ച നാടകം : ഉവ്വാവ്, സംവിധായകന്‍ : തൃശ്ശൂര്‍ ഗോപാല്‍ജി

January 7th, 2013

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ‘ഉവ്വാവ്’ മികച്ച നാടക മായും അല്‍ ഐന്‍ മലയാളി സമാജ ത്തിന്റെ ‘പ്ലേ ബോയ്’ മികച്ച രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു.

മികച്ച സംവിധായകന്‍ തൃശ്ശൂര്‍ ഗോപാല്‍ജി (ഉവ്വാവ്). ‘പ്ലേ ബോയ്’ യിലെ അഭിനയ ത്തിന് ബൈജു പട്ടാല മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

നാടക സൌഹൃദ ത്തിന്റെ ‘പിരാന’ യിലെ മല്ലിക – സുമയ്യ എന്നീ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ജീനാ രാജീവ് മികച്ച നടി യായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാല താരം പ്രിയങ്കാ പ്രകാശ് (ഉവ്വാവ്).

മറ്റു അവാര്‍ഡുകള്‍ : മികച്ച രണ്ടാമത്തെ നടന്‍ : വിനോദ് പട്ടുവം (കൂട്ടുകൃഷി), രണ്ടാമത്തെ നടി : ഈദ് കമല്‍ (ആട് ജീവിത ങ്ങള്‍), പശ്ചാത്തല സംഗീതം (മുഹമ്മദലി കൊടുമുണ്ട), ചമയം : ക്ളിന്റ് പവിത്രന്‍ (പ്ളേബോയ്), പ്രകാശ വിതാനം : രവി (ആട് ജീവിത ങ്ങള്‍)

യു. എ. ഇ. യില്‍ നിന്നുള്ള നിന്നുള്ള മികച്ച സംവിധായകന്‍ ആയി ‘മീരാസാധു’ ഒരുക്കിയ ഒ. ടി. ഷാജഹാനെ തെരഞ്ഞെടുത്തു.

രണ്ടാഴ്ച നീണ്ടു നിന്ന നാടകോത്സവ ത്തില്‍ എട്ട് നാടക ങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

സമാപന ദിവസം ശ്രീജ ആറങ്ങോട്ടുകര രചിച്ച് ജലീല്‍ ടി. കുന്നത്ത് സംവിധാനം നിര്‍വ്വഹിച്ച ‘കല്ല്യാണ സാരി’ എന്ന നാടകം കെ. എസ്. സി. കലാവിഭാഗം അവതരിപ്പിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഭരത് മുരളി നാടകോത്സവം : മികച്ച നാടകം : ഉവ്വാവ്, സംവിധായകന്‍ : തൃശ്ശൂര്‍ ഗോപാല്‍ജി

നാടകോത്സവ ത്തില്‍ ‘പിരാന’ വ്യാഴാഴ്ച അരങ്ങേറും

January 2nd, 2013

drama-pirana-manoj-kana-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവ ത്തില്‍ അബുദാബി നാടക സൗഹൃദം അവതരിപ്പിക്കുന്ന ‘പിരാന’ എന്ന നാടകം 2013 ജനുവരി 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് അരങ്ങേറും.

സമകാലിക ഇന്ത്യന്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ച കളുമായി അരങ്ങില്‍ എത്തുന്ന പിരാന,  നാടക പ്രേമി കള്‍ക്ക് നവ്യാനുഭവ മായി തീരും എന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

nataka-souhrudham-drama-pirana-ePathram

‘ചായില്യം’ എന്ന സിനിമ യിലൂടെ I F F K 2012 ലെ മികച്ച നവാഗത സംവിധായക നുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ നാടക പ്രവര്‍ത്ത കനായ മനോജ്‌ കാന യാണ് പിരാന യുടെ രചനയും സംവിധാനവും നിര്‍വ്വഹി ച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ നാടകോത്സവ ത്തില്‍ മികച്ച  നാടകം അടക്കം അഞ്ചു അവാര്‍ഡുകള്‍ നേടിയ ആയുസ്സിന്റെ പുസ്തകം അവതരി പ്പിച്ചത് നാടക പ്രവര്‍ത്ത കരുടെ കൂട്ടായ്മ യായ നാടക സൌഹൃദം ആയിരുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on നാടകോത്സവ ത്തില്‍ ‘പിരാന’ വ്യാഴാഴ്ച അരങ്ങേറും

ഭരത് മുരളി നാടകോത്സവം തുടങ്ങി

December 23rd, 2012

ksc-drama-fest-logo-epathram
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമത് ഭരത് മുരളി നാടകോത്സവ ത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയര്‍ന്നു

പ്രായോജകരായ അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം കെ. ആര്‍. മീരയുടെ നോവലിനെ ആസ്പദമാക്കി ഒ. ടി. ഷാജഹാന്‍ രചനയും സംവിധാനം നിര്‍വഹിച്ച ‘മീരാസാധു’ എന്ന നാടകം തിയേറ്റര്‍ ദുബൈ അവതരിപ്പിച്ചു.

നാടകോത്സവ ത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 23 ന് ഞായറാഴ്ച രാത്രി എട്ടിന് കല അബുദാബി അവതരിപ്പിക്കുന്ന ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകം അരങ്ങിലെത്തും.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on ഭരത് മുരളി നാടകോത്സവം തുടങ്ങി

ഭരത് മുരളി നാടകോത്സവം 2012 : വെള്ളിയാഴ്ച മുതല്‍

December 20th, 2012

ksc-drama-fest-logo-epathram
അബുദാബി : യു. എ. ഇ. യിലെ നാടകാസ്വദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോല്സവ ത്തിനു 2012 ഡിസംബര്‍ 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരശ്ശീല ഉയരും.

നാടക മത്സരത്തില്‍ ഇപ്രാവശ്യം എട്ടു നാടക ങ്ങള്‍ മാറ്റുരക്കും. അന്തരിച്ച നടന്‍ ഭരത് മുരളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന നാടകോത്സവ ത്തില്‍ ക്ലാസീക് നാടകങ്ങളും ആധുനിക നാടക സങ്കേത ങ്ങളുടെ നൂതന ആവിഷ്കാരങ്ങളും അരങ്ങില്‍ എത്തും. ജനുവരി 5 വരെ നീളുന്ന മത്സര ത്തിന്റെ വിധി കര്‍ത്താക്കളായി എത്തുന്നത് പ്രശസ്തരായ നാടക പ്രവര്‍ത്തകരാണ്.

യു. എ. ഇ. യിലെ അമേച്വര്‍ സംഘടന കള്‍ക്കു വേണ്ടി കേരള ത്തിലെ പ്രഗല്‍ഭ നാടക സംവിധായകരും ഇവിടെ സജീവമായ കലാ പ്രവര്‍ത്തകരു മാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.

മുന്‍ വര്‍ഷങ്ങളി ലേതു പോലെ പ്രശസ്തരായ എഴുത്തു കാരുടെ കൃതികള്‍ അവതരിപ്പിക്ക പ്പെടുന്ന ഒരു പ്രത്യേകത കൂടി നാടക മത്സര ത്തിനുണ്ട്. ആദ്യ ദിവസം കെ. ആര്‍. മീര യുടെ നോവലിന്റെ നാടകാവിഷ്കാരമാണ് തിയ്യേറ്റര്‍ ദുബായ് അരങ്ങില്‍ എത്തിക്കുക. ഓ. ടി. ഷാജഹാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ”മീരാ സാധു”

രണ്ടാം ദിവസം ഡിസംബര്‍ 23 ഞായറാഴ്ച രാത്രി 8 മണിക്ക് ഇടശ്ശേരി യുടെ ”കൂട്ടുകൃഷി” കല അബുദാബി അരങ്ങില്‍ അവതരിപ്പിക്കും. സംവിധാനം സുനില്‍.

മൂന്നാം ദിവസം ഡിസംബര്‍ 25 ചൊവ്വ രാത്രി 8 മണിക്ക് ഗോപാല്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച “ഉവ്വാവ്” എന്ന നാടകം ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.

നാലാം ദിവസം ഡിസംബര്‍ 27 വ്യാഴം രാത്രി 8 നു അലൈന്‍ മലയാളീ സമാജം ഒരുക്കുന്ന ”പ്ലേബോയ്‌” അവതരിപ്പിക്കും. രചന ജെ. എം. സിംഞ്ച്. സംവിധാനം മഞ്ജുളന്‍

നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസെ സരമാഗു വിന്റെ ‘അന്ധത’ എന്ന കൃതിയുടെ നാടകാവിഷ്കാരം ”വെളുത്ത കാഴ്ചക്കാര്‍” എന്ന പേരില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്തു അവതരിപ്പിക്കും.

ബെന്യാമിന്റെ ആടുജീവിതം (സംവിധാനം ഗോപി കുറ്റിക്കോല്‍), മനോജ്‌ കാന യുടെ പിരാന, ഉമേഷ്‌ കല്യാശ്ശേരി യുടെ പെണ്ണ്, എന്നിവ യാണ് തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ അരങ്ങില്‍ എത്തുക.

ജനുവരി 5 ശനിയാഴ്ച സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് ശ്രീജ ആറങ്ങോട്ടുകര രചിച്ച ലഘു നാടകം ”കല്യാണ സാരി ” കെ. എസ്.  സി. കലാ വിഭാഗം അവതരിപ്പിക്കും. തുടര്‍ന്ന് മത്സര നാടക ങ്ങളുടെ വിലയിരുത്തലും ഫല പ്രഖ്യാപനവും നടക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഭരത് മുരളി നാടകോത്സവം 2012 : വെള്ളിയാഴ്ച മുതല്‍

ശക്തി തെരുവ് നാടക മത്സരം : ദല യുടെ ‘വെള്ളരിക്ക പട്ടണം’ മികച്ച നാടകം

October 14th, 2012

shakthi-drama-competition-2012-closing-ceremony-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച തെരുവ് നാടക മത്സര ത്തില്‍ ദല അവതരിപ്പിച്ച “വെള്ളരിക്ക പട്ടണം” മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.

ഉപഭോഗ സംസ്കാര ത്തിന്റെ പരസ്യ ങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന ചതിക്കുഴികളെ തുറന്നു കാട്ടിയ വെള്ളരിക്ക പട്ടണം സംവിധാനം ചെയ്ത ശ്രീഹരി ഇത്തിക്കാട്ട് മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ നാടകമായി ചേതന റാസല്‍ ഖൈമ അവതരിപ്പിച്ച “കോഴിയും കൗപീനവും” തെരെഞ്ഞെടുക്കപ്പെട്ടു തിയ്യേറ്റര്‍ ദുബായ്‌ അവതരിപ്പിച്ച “കബഡി കളിക്കാര്‍ ” ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനു അര്‍ഹമായി.

shakthi-drama-result-2012-winners-ePathram
മികച്ച നടന്‍ ബാബുരാജ് (വെള്ളരിക്ക പട്ടണം), രണ്ടാമത്തെ നടന്‍ ബിജു. ഇ. (കോഴിയും കൗപീനവും), മികച്ച നടി ലക്ഷ്മി ശ്രീഹരി (വെള്ളരിക്ക പട്ടണം) രണ്ടാമത്തെ നടി ഫബി ഷാജഹാന്‍ (കബഡി കളിക്കാര്‍) എന്നിവരാണ് മറ്റ് ജേതാക്കള്‍.

അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി നാടക മത്സരം ഉദ്ഘാടനം ചെയ്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി മുന്‍ പ്രസിഡന്റ് രഘുനാഥ് ഊരു പൊയ്ക, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. യു. വാസു എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പീലിക്കോട് നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ശക്തി തെരുവ് നാടക മത്സരം : ദല യുടെ ‘വെള്ളരിക്ക പട്ടണം’ മികച്ച നാടകം

Page 21 of 21« First...10...1718192021

« Previous Page « ഭാരവാഹികളെ തെരഞ്ഞെടുത്തു
Next » ഇസ്ലാമിക നൊബേൽ സമ്മാനവുമായി ഇറാൻ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha