മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

August 19th, 2022

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : വാഹനങ്ങളിൽ നിന്നും റോഡിലേക്ക് മാലിന്യങ്ങൾ എറിഞ്ഞ 162 പേരെ പിടി കൂടി പിഴ നല്‍കി എന്ന് അബുദാബി പോലീസ്. ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള 6 മാസങ്ങളില്‍ കണ്ടെത്തിയ 162 നിയമ ലംഘകര്‍ക്ക് 1,000 ദിർഹം വീതം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്‍റു കളും ശിക്ഷ നല്‍കി. പിടിക്കപ്പെട്ടവർ റോഡ് വൃത്തിയാക്കുകയും വേണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും പാനീയങ്ങളും സിഗരറ്റ് കുറ്റികളും വലിച്ചെറിയുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് പങ്കു വെച്ചു.

പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയെ മുന്‍ നിറുത്തി തെരുവില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

August 8th, 2022

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , ,

Comments Off on വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം : 1,05,300 പേര്‍ക്ക് പിഴ ചുമത്തി

July 28th, 2022

cell-phone-talk-on-driving-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചു എന്ന നിയമ ലംഘന ത്തിന് ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തില്‍ 1,05,300 പേര്‍ക്ക് പിഴ ചുമത്തി എന്ന് അബുദാബി പോലീസ്. മൊബൈല്‍ ഫോണില്‍ സംസാരിക്കുക, ഫോട്ടോ എടുക്കുക, മെസ്സേജ് അയക്കുക, സോഷ്യല്‍ മീഡിയാ ചാറ്റിംഗ് അടക്കമുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് ആയിരുന്നു ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് പിഴ ചുമത്തിയത്. 800 ദിര്‍ഹം വീതം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റുകളും നല്‍കി.

ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം മൂലം ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നത് അപകട ങ്ങള്‍ക്ക് കാരണം ആകും. സ്വന്തം സുരക്ഷയും പൊതുജന സുരക്ഷ യും ഉറപ്പു വരുത്തുവാനായി വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

* AD Police FB Page , Twitter

- pma

വായിക്കുക: , ,

Comments Off on ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം : 1,05,300 പേര്‍ക്ക് പിഴ ചുമത്തി

പോലീസ് മുന്നറിയിപ്പ് വീണ്ടും : അ​ന​ധി​കൃ​ത ടാക്സി​ക​ള്‍ക്ക് 3000 ദി​ര്‍ഹം പി​ഴ

July 27th, 2022

illegal-taxi-services-police-warning-to-fake-taxi-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ അനധികൃത ടാക്സി സര്‍വ്വീസുകള്‍ക്ക് 3000 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 24 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ നല്‍കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. മാത്രമല്ല വാഹനം ഒരു മാസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

അനധികൃത ടാക്സികളുമായി സഹകരിച്ചാല്‍ യാത്ര ക്കാര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകട സാദ്ധ്യതകളെ കുറിച്ചും പോലീസ് ഓര്‍മ്മ പ്പെടുത്തി. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അനധികൃത ടാക്സി സർവ്വീസുകള്‍ ഇല്ലാതെ ആക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രം ആശ്രയിക്കണം എന്നും പോലീസ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

Comments Off on പോലീസ് മുന്നറിയിപ്പ് വീണ്ടും : അ​ന​ധി​കൃ​ത ടാക്സി​ക​ള്‍ക്ക് 3000 ദി​ര്‍ഹം പി​ഴ

പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

July 13th, 2022

mawaqif-vehicle-parking-fees-ePathram

അബുദാബി : എമിറേറ്റിലെ മവാഖിഫ് പാര്‍ക്കിംഗ്, ദർബ് ടോൾ എന്നിവയുടെ സൗജന്യം ഇനി മുതല്‍ വെള്ളിയാഴ്ച കള്‍ക്കു പകരം ഞായറാഴ്ച ആയിരിക്കും എന്നു ഗതാഗത വിഭാഗം അറിയിച്ചു.

2022 ജൂലായ് 15 വെള്ളിയാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യാണ് മവാഖിഫ് പെയ്ഡ് പാർക്കിംഗ്.

department-of-transport-dot-launch-abu-dhabi-toll-gate-ePathram

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയും ഉള്ള തിരക്കേറിയ സമയങ്ങളിലാണ് ദര്‍ബ് ടോള്‍ പണം ഈടാക്കുക.

മവാഖിഫ് പാര്‍ക്കിംഗ് ഫീസും ടോള്‍ ഗേറ്റ് ഫീസും ദര്‍ബ് ആപ്പ് വഴി അടക്കുവാനും ഗതാഗത വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ദര്‍ബ് ടോള്‍ ഗേറ്റ് കടന്നു പോകുന്നതിനു സൗജന്യം ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

Page 3 of 1412345...10...Last »

« Previous Page« Previous « സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ
Next »Next Page » പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha