യു. എ. ഇ. യില്‍ മഴ : ചൂട് വരവായി

March 26th, 2013

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി എന്നോണം യു. എ. ഇ. യില്‍ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്തു. തിങ്കളാഴ്ച ഉച്ചക്കു ശേഷം അബുദാബി യില്‍ ദീര്‍ഘ നേരം മഴ ചാറി നിന്നു. രാവിലെ മുതല്‍ രാജ്യത്ത് മൂടി ക്കെട്ടിയ കാലാവസ്ഥ ആയിരുന്നു. രാവിലെ മുതല്‍ ഉണ്ടായിരുന്ന തണുത്ത കാറ്റും രാത്രി യോടെ ശക്തമായി. അല്‍ഐനിലും ചാറ്റല്‍ മഴയാണ് ഉണ്ടായത്. അബുദാബി യില്‍ ചില ഭാഗ ങ്ങളില്‍ മഴവില്ലും ദൃശ്യമായി.

rainbow-in-concrete-jungle-abudhabi-ePathram

അബുദാബി യിലെ മഴവില്ല് : ഇലക്ട്രാ റോഡില്‍ നിന്നുള്ള ദൃശ്യം

യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, ഉമ്മല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവിട ങ്ങളിലും ദുബായിലും പെയ്തിറങ്ങിയ മഴ, രാജ്യത്ത് ചൂടിന്റെ ആരംഭമാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷ കരുടെ അഭിപ്രായം.

-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹ്മദ് – ഇമ -അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on യു. എ. ഇ. യില്‍ മഴ : ചൂട് വരവായി

പൊതുമാപ്പിനു ശേഷം 385 അനധികൃത താമസക്കാര്‍ പിടിയിലായി

March 26th, 2013

uae-amnesty-2013-no-to-violators-ePathram
അബുദാബി : നിയമ വിരുദ്ധ മായി യു. എ. ഇ. യില്‍ തങ്ങുന്ന വിദേശി കള്‍ക്ക് ശിക്ഷകള്‍ ഇല്ലാതെ രാജ്യം വിടാനായി അവസരം ഒരുക്കി യു. എ. ഇ. സര്‍ക്കാര്‍ അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഫെബ്രുവരി നാലിനു അവസാനിച്ച തിനു ശേഷം നടത്തിയ തെരച്ചിലില്‍ അബുദാബി യില്‍ നിന്നും 125 പേരെയും അല്‍ഐനില്‍ നിന്നു 100 പേരേയും പിടികൂടി യതായി താമസ – കുടിയേറ്റ വകുപ്പ് വിഭാഗം അറിയിച്ചു.

അബുദാബി യില്‍ നടത്തിയ പരിശോധന യി ല്‍ 79പുരുഷന്മാരും 46 സ്ത്രീ കളുമാണ് പിടിയിലായത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ വരാണ് സ്ത്രീകളില്‍ അധികവും. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംജരാ ണെന്നും അധികൃതര്‍ അറിയിച്ചു.

അല്‍ഐനില്‍ വീവിധ ഇടങ്ങളില്‍ നടത്തിയ പരിശോധന കളില്‍ 87 പുരുഷന്മാരും 13 സ്ത്രീകളും അടക്കം 100 പേരാണ് പിടിയിലായത്. കൂടാതെ മറ്റു എമിറേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം പേരാണ് പിടിയിലായത് എന്നു അധികൃതര്‍ വ്യക്തമാക്കി.

പൊതുമാപ്പ് പ്രയോജന പ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടു പിടിക്കാന്‍ No to Violators Follow Up വിഭാഗം പരിശോധന കര്‍ശന മാക്കിയിരുന്നു. ഇത്തരം പരിശോധന കള്‍ ഇനിയും തുടരു മെന്നും അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിത മായ ജീവിത സാഹചര്യം ഒരുക്കുന്ന തിനുള്ള നടപടി കളുമായി പൊതുജന ങ്ങള്‍ സഹകരി ക്കണം എന്നും ആഭ്യന്തര മന്ത്രാലയം No to Violators ഫോളോ അപ്പ് വിഭാഗം മേധാവി അബുദാബി യില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on പൊതുമാപ്പിനു ശേഷം 385 അനധികൃത താമസക്കാര്‍ പിടിയിലായി

യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു

March 14th, 2013

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തയാറാക്കിയ പുതിയ പട്ടികക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുതിയതായി രൂപീകരിച്ചു. പഴയ വകുപ്പു കളില്‍ നിന്നും മാറ്റി പുതിയ വകുപ്പു കള്‍ നല്‍കി പ്രബലരായ മന്ത്രിമാരെ നില നിര്‍ത്തി പുന:സംഘടിപ്പിച്ച മന്ത്രി സഭ യില്‍ നാല് പുതു മുഖങ്ങള്‍ ഉണ്ട്.

ഊര്‍ജ വകുപ്പ് മന്ത്രിയായി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി, പൊതു മരാമത്ത് മന്ത്രിയായി അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമി, സഹ മന്ത്രിമാരായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, അബ്ദുല്ല ബിന്‍ മുഹമ്മദ് സഈദ് അല്‍ ഗോബാഷ് എന്നിവരാണ് പുതു മുഖങ്ങള്‍..

പുതിയതായി രൂപീകരിച്ച വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയ ത്തിന്റെ ചുമതല, വിദേശ വ്യാപാര മന്ത്രി യായിരുന്ന ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിക്കാണ്. വിദേശ രാജ്യ ങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായ ങ്ങളുടെ ഉത്തര വാദിത്തം പുതിയ മന്ത്രാലയ ത്തിനാണ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു

അബുദാബി ക്ക് പുതിയ ലോഗോ

March 9th, 2013

new-logo-abudhabi-2013-ePathram
അബുദാബി : ഫാല്‍ക്കണിന്‍െറ രൂപ ത്തിലുള്ള ചിഹ്ന ത്തിന് താഴെ രണ്ട് വാളുകള്‍ കുറുകെ വെച്ചിരിക്കുന്ന രീതി യില്‍ അബുദാബി യുടെ പുതിയ ലോഗോ രൂപാന്തരം വരുത്തിയ തായി പ്രമുഖ ഇംഗ്ലീഷ് പത്രം. ഔദ്യാഗിക ലോഗോ സംബന്ധിച്ച് നിയമ ഭേദഗതികള്‍ വരുത്തി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായും വാര്‍ത്ത യില്‍ പറയുന്നു.

ഓരോ വശത്തും വെള്ള – ചുവപ്പ് നിറമുള്ള കൊടികളും ദീര്‍ഘ ചതുര ത്തില്‍ ‘അബുദാബി’ എന്ന എഴുത്തും ചിഹ്ന ത്തിന് മുകളില്‍ മൂന്ന് മകുടങ്ങളും ലോഗോക്ക്‌ ചുവപ്പ് അല്ലെങ്കില്‍ വെള്ളി അല്ലെങ്കില്‍ കറുപ്പ് ഫ്രെയിം ആകാമെന്നും നിയമ ത്തില്‍ പറയുന്നു.

എമിറേറ്റിന്‍െറ സാംസ്കാരിക പാരമ്പര്യം, പൗരാണിക മൂല്യങ്ങള്‍, ചരിത്ര പരമായ സവിശേഷത കള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ലോഗോ യുടെ രൂപ കല്‍പന യും മറ്റും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍െറ സെക്രട്ടേറിയറ്റ് ജനറല്‍ വിലയിരുത്തി വരികയാണ്.

old-logo-of-abudhabi-from-1968-ePathram

അബുദാബി യുടെ പഴയ ലോഗോ

അറേബ്യന്‍ ചരിത്ര ത്തില്‍നിന്നും പാരമ്പര്യ ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ബഹ്റൈനി ചിത്രകാരന്‍ അബ്ദുല്ല അല്‍ മഹ്റൂഖി യാണ് അബുദാബി യുടെ നിലവിലെ ലോഗോ തയാറാക്കിയത്. 1968ല്‍ തപാല്‍ സ്റ്റാമ്പിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബുദാബി ക്ക് പുതിയ ലോഗോ

എന്‍. എം. സി. ഗ്രൂപ്പ് നാല് ആശുപത്രികള്‍ ആരംഭിക്കുന്നു

March 2nd, 2013

അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ മേഖല യില്‍ 330 മില്യണ്‍ ഡോളര്‍ മുടക്കി ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍. എം. സി.) ഗ്രൂപ്പ് നാല് പദ്ധതികള്‍ ഉടന്‍ ആരംഭിക്കും എന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അബുദാബി യിലെ അല്‍ജസീറ പ്രദേശത്ത് ‘ബ്രൈറ്റ് പോയന്റ്’ മെറ്റേണിറ്റി ഹോസ്പിറ്റല്‍, മുസഫ യില്‍ മെഡിക്കല്‍ സെന്റര്‍, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ആസ്പത്രി സമുച്ചയം, അബുദാബി ഖലീഫ സിറ്റിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി എന്നിവയാണ് ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on എന്‍. എം. സി. ഗ്രൂപ്പ് നാല് ആശുപത്രികള്‍ ആരംഭിക്കുന്നു

Page 104 of 110« First...102030...102103104105106...110...Last »

« Previous Page« Previous « ഖസ്ര്‍ അല്‍ ഹുസ്ന്‍ വാര്‍ഷിക ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം
Next »Next Page » ബാഫഖി തങ്ങളും പേരോടും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha