ഇ – സിഗരറ്റിനു ദുബായിലെ മാളു കളിൽ വിലക്ക്

October 18th, 2017

uae-no-smoking-zone-ePathram
ദുബായ് : ഇ – സിഗരറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഇലക്ട്രോണിക് സിഗററ്റു കളുടെ ഉപയോഗം ഷോപ്പിംഗ് മാളു കളിൽ പൂർണ്ണ മായും അവസാനി പ്പിക്കു വാൻ ദുബായ് മുനി സി പ്പാലിറ്റി കൂടുതൽ കടുത്ത നടപടി കൾ സ്വീകരിക്കും എന്ന് അധികൃതർ.

ഇ – സിഗരറ്റ്ഉപയോഗി ക്കുന്ന വരെ മാളു കൾക്ക് ഉള്ളിലോ സമീപത്തോ  കണ്ടെത്തി യാൽ പൊലീസിൽ അറി യിക്കണം എന്ന് സുരക്ഷാ ജീവന ക്കാർക്ക് നിർദ്ദേശം നൽകി എന്നും മുനിസി പ്പാലി റ്റിയുടെ പബ്ലിക് ഹെൽത്ത് ആൻറ് സേഫ്റ്റി വകുപ്പ് അധി കൃതര്‍ അറിയിച്ചു.

പൊതു സ്ഥല ങ്ങളിൽ പുകയില ഉപയോഗി ക്കുന്നത് വർഷ ങ്ങൾക്ക് മുമ്പ് തന്നെ നിരോധി ച്ചതാണ്.  ഇ – സിഗ രറ്റു ക കളുടെ ഇറക്കു മതിയും വിൽപനയും വിലക്കി യിട്ടുമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – സിഗരറ്റിനു ദുബായിലെ മാളു കളിൽ വിലക്ക്

തൊഴിൽ വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും : മ​ന്ത്രി ടി.​ പി. രാ​മ​കൃ​ഷ്ണ​ൻ

October 18th, 2017

world-skills-technical-job-training-in-abudhabi-ePathram
അബുദാബി : കേരള ത്തിൽ നിന്നും ഏറ്റവും അധികം പേർ തൊഴിൽ ചെയ്യുന്ന യു. എ. ഇ. യിൽ സാങ്കേതിക വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപി ക്കുവാനായി ശ്രമ ങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു എന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ.

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മാതൃക യില്‍ അന്താ രാഷ്‌ട്ര നിലവാര ത്തിൽ ആയി രിക്കും അബു ദാബി യില്‍ തുടങ്ങുന്ന സ്ഥാപനം. അത് കൊണ്ട് തന്നെ മലയാളി കള്‍ക്ക് പുറമെ യു. എ. ഇ. സ്വദേശി കള്‍ക്കും ഇവിടെ സാങ്കേതിക വൈദഗ്ധ്യ പരിശീലനം നല്‍കുവാന്‍ സാധിക്കും.

ഇതിലൂടെ കേരള ത്തിലെ ഐ. ടി. ഐ. കളെ അന്താ രാഷ്‌ട്ര നിലവാര ത്തിലേക്ക് കൊണ്ടു വരുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫ ഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി.) അബു ദാബി യിൽ സംഘ ടിപ്പിച്ച ശില്പ ശാല യിൽ സംസാ രിക്കുക യായിരുന്നു മന്ത്രി.

അബുദാബി നാഷണൽ എക്സിബിഷൻ സെന്റ റിൽ നടക്കുന്ന വേള്‍ഡ് സ്കില്‍സ് സമ്മിറ്റിൽ പങ്കെടുക്കു വാനായി എത്തിയ തായി രുന്നു മന്ത്രി ടി. പി. രാമ കൃഷ്ണൻ.

അബുദാബി സോഫിറ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി.) വൈസ് ചെയർ മാനും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലി, കേന്ദ്ര വൈദഗ്ധ്യ വികസന സംരംഭകത്വ മന്ത്രാലയം ജോയിൻറ് സെക്രട്ടറി രാജേഷ് അഗർ വാൾ, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർ മാൻ ശശി ധരൻ നായർ, തൊഴിൽ പരിശീലന കേന്ദ്രം മേധാവി ഡോക്ടര്‍. ശ്രീറാം വെങ്കട്ട രാമൻ തുടങ്ങിയവർ സംബന്ധിച്ചു.

കേരളത്തിൽ നിക്ഷേപം നടത്തു വാൻ വ്യവസായി കളേ യും സംരംഭ കരേയും ക്ഷണി ക്കുവാനും കേരള ത്തിലെ വിനോദ സഞ്ചാര മേഖല കളിലെ സാധ്യത കളെ പര മാവധി ഉപ യോഗ പ്പെടു ത്തുവാനുള്ള പദ്ധതി കളെ പരി ചയ പ്പെടുത്തു വാനും വേള്‍ഡ് സ്കില്‍സ് സമ്മിറ്റ് വഴി സാധിച്ചു എന്നും മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും : മ​ന്ത്രി ടി.​ പി. രാ​മ​കൃ​ഷ്ണ​ൻ

ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

October 15th, 2017

dubai-new-road-epathram
ദുബായ് : എമിറേറ്റിലെ ഏറ്റവും തിരക്കേറി യതും പ്രധാന വീഥി കളുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമി റേറ്റ്സ് റോഡ് എന്നിവ യില്‍ 2017 ഒക്ടോ ബര്‍ 15 ഞായറാഴ്ച മുതല്‍ പരമാവധി വേഗ പരിധി 110 കിലോ മീറ്റര്‍ ആയിരിക്കും എന്ന് അധി കൃതർ.

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത അനു വദി ച്ചി രുന്ന താണ് ഇന്നു മുതല്‍ 110 ആയി കുറ ച്ചത്. പുതിയ നിയമം നടപ്പി ലാക്കു വാനാ യി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോ റിറ്റി (ആര്‍. ടി. എ.) യും ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും രംഗ ത്തുണ്ട്.

ഈ രണ്ടു റോഡു കളി ലും മുന്‍ വര്‍ഷ ങ്ങളില്‍ ഉണ്ടായ അപകട നിരക്ക് പഠന വിധേയ മാക്കി യപ്പോള്‍ 60 ശത മാനം അപകട ങ്ങള്‍ ക്കും കാരണം അമിത വേഗം എന്ന് കണ്ടെത്തി യിരുന്നു. അപകട ങ്ങള്‍ കുറക്കു വാനും റോഡ് സുരക്ഷ യും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. നിയമ ലംഘ കര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കൃത രുടെ മുന്നറി യിപ്പുണ്ട്.

വേഗ പരിധി കുറക്കുന്നു എന്നുള്ള സൂചനാ ബോർ‍ഡു കളും അത്യാധുനിക റഡാര്‍ ക്യാമറ കളും പുതിയ നട പടി യുടെ ഭാഗ മായി പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

Tag :- W A MRTA

- pma

വായിക്കുക: , , , ,

Comments Off on ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

October 12th, 2017

abudhabi-fog-in-2015-mist-ePathram
അബുദാബി : രാജ്യമെങ്ങും പുലര്‍ച്ചെ മഞ്ഞു വീഴ്ച യുള്ളതു കൊണ്ട് വാഹനം ഓടിക്കു ന്നവര്‍ മതി യായ മുന്‍ കരുതലു കള്‍ എടു ക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ ക്ക് ഇട യില്‍ മതി യായ അകലം പാലി ക്കണം എന്നും സ്വന്തം ജീവനും അതോടൊപ്പം മറ്റുള്ള വരുടെ ജീവന്‍ രക്ഷി ക്കുവാനും മുന്‍ കരുതലുകള്‍ അനി വാര്യ മാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

എക്സൈസ് തീരുവ നിലവില്‍ വന്നു

October 2nd, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യില്‍ എക്സൈസ് തീരുവ നില വില്‍ വന്നു. ഊര്‍ജ്ജ ദായക പാനീ യങ്ങള്‍ (എനര്‍ജി ഡിംഗ്സ്), ചില പ്രത്യേക ശീതള പാനീയ ങ്ങള്‍, പുക യില ഉല്‍പന്ന ങ്ങള്‍ തുടങ്ങി യവക്ക് 2017 ഒക്ടോബര്‍ ഒന്നു മുതൽ എക്സൈസ് ടാക്സ് ഈടാക്കി തുടങ്ങി.

നൂറു ശതമാനം ആണ് ഇവക്കുള്ള എക്സൈസ് തീരുവ. ആരോഗ്യ ത്തിന് ഹാനികരം ആവുന്ന ഉല്‍ പ്പന്ന ങ്ങ ളുടെ ഉപഭോഗം കുറക്കു വാനാ യി ട്ടാണ് അത്തരം ഉല്‍പ്പന്ന ങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കി ലുള്ള എക്സൈസ് തീരുവ ഏര്‍പ്പെടു ത്തിയി രിക്കുന്നത്.

യു. എ. ഇ. യിലെ പുതിയ നികുതി നിയമ ത്തിന്‍റെ ആദ്യ പടി യായാണ് വിവിധ ഉല്‍പ്പന്ന ങ്ങള്‍ക്ക് എക്സൈ സ് ടാക്സ് ചുമത്തുന്നത്. ധന മന്ത്രാ ലയ ത്തിന്‍റെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തില്‍ കേന്ദ്ര മന്ത്രി സഭയാണ് ഓരോ ഉല്‍പ്പന്ന ങ്ങള്‍ക്കും ടാക്സ് നിശ്ചയി ക്കുന്നത്.

പ്രതി വര്‍ഷം എഴു നൂറു കോടി ദിര്‍ഹ ത്തിന്‍റെ അധിക വരുമാനം എക്സൈസ് ടാക്സ് വഴി ഉണ്ടാകും എന്ന് ഫെഡറല്‍ ടാക്സ് അഥോ റിറ്റി പ്രതീക്ഷി ക്കുന്നു. 2018 ജനുവരി ഒന്നു മുതല്‍ മൂല്യ വര്‍ദ്ധിത നികുതിയും യു. എ. ഇ. യില്‍ നിലവില്‍ വരും.

 

 

- pma

വായിക്കുക: , , ,

Comments Off on എക്സൈസ് തീരുവ നിലവില്‍ വന്നു

Page 106 of 162« First...102030...104105106107108...120130140...Last »

« Previous Page« Previous « ഗാന്ധി ജയന്തി ആശംസകൾ…
Next »Next Page » ദിലീപിന് ജാമ്യം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha